തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐകളിലെ വിവിധ ട്രേഡുകളിലേക്ക് അഡ്മിഷനുള്ള അപേക്ഷ ഇന്ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഇനിയും അപേക്ഷ സമർപ്പിക്കാനുള്ളവർ http://itiadmissions.kerala.gov എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫീസായ 100 രൂപ ഓൺലൈനായി അടയ്ക്കാൻ സാങ്കേതിക പ്രശ്നമുള്ളവർ അടുത്തുള്ള ഐ.ടി.ഐകളെ സമീപിച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് det.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.