തിരുവനന്തപുരം: ലോകഹൃദയദിനത്തിൽ നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ 13ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന ഹൃദ്രോഗ ക്യാമ്പിന് തുടക്കമായി. ദിവസം മുപ്പത് പേർക്കാണ് അപ്പോയ്ന്റ്മെന്റ് നൽകുക.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രക്ത പരിശോധന ഇ.സി.ജി/എക്കോ/ ടി.എം.ടി എന്നിവയിൽ 50 ശതമാനം ഇളവും ആൻജിയോഗ്രാം/ ആൻജിയോപ്ലാസ്റ്റി എന്നിവയ്ക്ക് 25 ശതമാനം ഇളവും ഉണ്ടായിരിക്കും. വാറ്റ്സ് ശസ്ത്രക്രിയ,വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ,ജന്മനായുള്ള ഹൃദ്രോഗങ്ങൾ,എ.എസ്.ഡി,വി.എസ്.ഡി എന്നീ ശസ്ത്രക്രിയകളിലും ഇളവ് ലഭിക്കും.
കഴിഞ്ഞ വർഷങ്ങളിലെ പോലെ നിംസ് സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത നിർധനരായ രോഗികൾക്ക് ബൈപാസ് ശസ്ത്രക്രിയ പൂർണമായും സൗജന്യമാണ്. താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. മധു ശ്രീധരൻ,ഡോ. മഹാദേവൻ,ഡോ. ആഷർ,ഡോ. കിരൺ ഗോപിനാഥ്, ഡോ. മണികണ്ഠ കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകും. ഒക്ടോബർ അഞ്ച് വരെയാണ് ക്യാമ്പ്. വിവരങ്ങൾക്ക്: 9447247772, 9745586411.