SignIn
Kerala Kaumudi Online
Wednesday, 28 October 2020 11.26 AM IST

'എന്നെ കാണുമ്പോൾ തോന്നുക അങ്ങനെയാണ്, പക്ഷേ യുദ്ധത്തിനു പോകുന്ന അവസ്ഥയാണ് എന്റേത്' ദൃശ്യം 2നായി മീനയുടെ യാത്ര

meena

മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുരോഗമിക്കുന്ന ദൃശ്യം 2 ചിത്രീകരണത്തിനായി ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ച് നടി മീന. പിപിഇ കിറ്റ് ധരിച്ചാണ് നടിയുടെ യാത്ര. ഇത് ധരിച്ചപ്പോൾ യുദ്ധത്തിന് പോകുന്ന അവസ്ഥയാണ് തനിക്കെന്ന് താരം പറയുന്നു.

തന്നെ കാണുമ്പോൾ സ്‌പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെയാകും തോന്നുകയെന്ന് നടി പറയുന്നു. ഏഴ് മാസത്തിനുശേഷമുള്ളതാണ് ഈ യാത്രയെന്നും, ആളനക്കമില്ലാത്ത വിമാനത്താവളം കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ഇതുവരെ ധരിച്ചതിൽവച്ച് ഒട്ടും യോജിക്കാത്ത ഒന്നാണ് ഈ വേഷമെന്നും, ചൂടും ഭാരവും കൂടുതലാണെന്നുും,എസിയിൽ ഇരിക്കുകയാണെങ്കിൽപോലും വിയർത്തു കുളിക്കുമെന്ന് നടി പറയുന്നു.'പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടിൽ നിൽക്കുമ്പോഴും ആ വേദനകൾ സഹിച്ച് അവർ നമുക്കായി കരുതൽ തരുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.'–മീന പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരു്നനു നടി.


അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് ദൃശ്യം 2ന്റെ ചിത്രീകരണം നടക്കുന്നത്.സിനിമയിൽ പ്രവർത്തിക്കുന്നവരെല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് നടക്കുക. കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയിൽ എത്തുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിർമിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTRESS MEENA, DRISHYAM 2, PPE KIT, MOHANLAL, JEETHU JOSEPH
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.