കൊച്ചി: സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ തുറക്കില്ലെന്ന് വ്യക്തമാക്കി കേരള ഫിലിം ചേംബർ. ജി.എസ്.ടിയിൽ ഇളവ് നൽകുക വിനോദ നകുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ സംബന്ധിച്ച് അനുകൂല നിലാപാട് ഉണ്ടാകാത്തതിനാലാണ് ഫിലിം ചേംബറിന്റെ തീരുമാനം.
കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് ഏർപ്പെടുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ അൺലോക്ക് അഞ്ചിൽ പ്രത്യേക ഉപാധികളോട് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. തിയേറ്ററുകളിൽ പകുതി സീറ്റുകളിൽ ( 50 ശതമാനം ) മാത്രം കാണികളെ പ്രവേശിപ്പിക്കാൻ പാടുളളുവെന്നും കൂടുതൽ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നുമാണ് സർക്കർ വൃത്തങ്ങൾ അറിയിച്ചത്. ഇത് പിന്നലെയാണ് കേരളത്തിൽ തിയേറ്ററുകൾ തുറക്കില്ലെന്ന നിലപാട് വ്യക്തമാക്കി ഫിംലിം ചേംബർ രംഗത്ത് വന്നത്.