SignIn
Kerala Kaumudi Online
Thursday, 29 October 2020 7.53 PM IST

ട്വിറ്ററിലൂടെ സ്ത്രീകളെ കുരുക്കും, ലൈംഗികബന്ധം ഒരിക്കൽ മാത്രം, കൊലപ്പെടുത്തി അവയവങ്ങൾ സൂക്ഷിച്ചുവയ്ക്കും... കോടതിയിൽ ക്രൂരതകൾ വെളിപ്പെടുത്തി ട്വിറ്റർ സീരിയൽ കില്ലർ

killer

ടോക്കിയോ:ജപ്പാനിലെ കുപ്രസിദ്ധനായ ട്വിറ്റർ കില്ലർ കൊന്നുതളളിയത് ഒൻപതുപേരെ.കഴിഞ്ഞ ദിവസം കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ കൊലയാളി തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. എന്നാൽ ഇയാൾ കൂടുതൽപ്പേരെ കൊന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

തകഹിരോ ഷിരൈവി എന്ന ഇരുപത്തേഴുകാരനാണ് ഈ പരമ്പരകൊലയാളി. ഇയാളുടെ ഇരകളിൽ ഏറെയും സ്ത്രീകളായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇരകളെ വശീകരിച്ചശേഷം കൊലപ്പെടുത്തുകയാണ് പതിവ്. അങ്ങനെയാണ് ട്വിറ്റർ കില്ലർ എന്ന പേര് ലഭിച്ചത്. ഏകാന്തതയും കുടുംബപ്രശ്നങ്ങളും ഉളള സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യംവയ്ക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കാം എന്നും ആവശ്യമെങ്കിൽ മരിക്കാൻ സഹായിക്കാം എന്നും പറഞ്ഞ് ഇവരുമായി അടുക്കും. ഇയാളുടെ വാചക കസർത്തിൽ ഒട്ടുമിക്കവരും വീഴും.അതോടെ അവരുടെ ദിനങ്ങൾ എണ്ണപ്പെട്ടുതുടങ്ങും. തന്റെ കേന്ദ്രത്തിൽ എത്തിച്ച് ശാരീരികമായി ഉപയോഗിച്ചശേഷം മദ്യമോ മയക്കുമരുന്നോ നൽകി ബോധംകെടുത്തും.തുടർന്നായിരിക്കും കൊലനടത്തുക. കൊല്ലപ്പെട്ടവർ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീർക്കാൻ അവരെക്കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ എഴുതിക്കുന്നതും ഇയാളുടെ രീതിയാണ്.

ആത്മഹത്യചെയ്യുന്നു എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചശേഷം കാണാതായ യുവതിയെക്കുറിച്ചുളള അന്വേഷണത്തിലാണ് തകഹിരോ പിടിയിലായത്. യുവതിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പരിശോധിച്ച പൊലീസ് തകഹിരോയുമായുളള ബന്ധം കണ്ടെത്തുകയായിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫ്രീസറിനുളളിലും മറ്റും ശരീരഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തു. എന്തിനാണ് ശരീരഭാഗങ്ങൾ വേർപെടുത്തി സൂക്ഷിച്ചതെന്ന് വ്യക്തമല്ല. എളുപ്പത്തിൽ കൊല നടത്താനുളള വഴികളും ശരീരം കഷണങ്ങളാക്കാനുളള വഴികളും ഇന്റർനെറ്റിൽ നിന്നാണ് ഇയാൾ പഠിച്ചത്. പിടിയിലാകുമ്പോൾ ഒരു എസ്കോർട്ടിംഗ് ഏജൻസിയിലായിരുന്നു ഇയാൾക്ക് ജോലി. കുറ്റം സമ്മതിച്ചെങ്കിലും തകഹിരോയെ വെറുതേ വിടണമെന്നാണ് അയാളുടെ അഭിഭാഷകന്റെ വാദം.സ്വന്തം ഇഷ്ടപ്രകാരമല്ല അയാൾ കുറ്റം ചെയ്തതെന്നും കൊല്ലപ്പെട്ടവരുടെ ആഗ്രഹമനുസരിച്ച് പ്രവർത്തിക്കുകമാത്രമായിരുന്നു ചെയ്തത് എന്നുമാണ് വക്കീൽ പറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, JAPANS TWITTER KILLER ADMITS MURDERING 9 PEOPLE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.