SignIn
Kerala Kaumudi Online
Sunday, 29 November 2020 1.56 AM IST

'വാവ സുരേഷാകാൻ' നിരവധിപേർ, കാര്യം നിസാരമല്ലെന്ന് വനംവകുപ്പ്

vava

കോട്ടയം: പാമ്പു പിടിക്കാൻ പരിശീലവും ലൈസൻസും നൽകാൻ വനംവകുപ്പ് തീരുമാനിച്ചപ്പോൾ അപേക്ഷകർ നിരവധി. അറുപത്തിയഞ്ചുകാരനും സ്ത്രീകളും അപേക്ഷിച്ചിട്ടുണ്ട്. വനംവകുപ്പിൽ ജോലികിട്ടുമെന്നാണ് മിക്കവരുടെയും വിചാരം. ഈ തെറ്റിദ്ധാരണയാവാം അപേക്ഷകൾ കൂടാൻ കാരണം.

തൃശൂരിൽ 55 അപേക്ഷ ലഭിച്ചു. കോട്ടയത്ത് 24 പേരുണ്ട്. ആലപ്പുഴയിൽ 13 പേർ. മറ്റു ജില്ലകളിലും എണ്ണം കുറവല്ല.

സന്നദ്ധ പ്രവർത്തനമായി സ്വീകരിച്ച് അപായം സംഭവിക്കാതെ പാമ്പുപിടിത്തം നടത്താനാണ് പരിശീലനം നൽകി ലൈസൻസ് നൽകുന്നതെന്ന് വനം വകുപ്പ് പറയുന്നു. അപേക്ഷിച്ച എല്ലാവർക്കും പരിശീലനം നൽകില്ല.

പ്രാപ്തരാണെന്ന് ബോധ്യമാവണം. രണ്ട് ദിവസത്തെ പരിശീലനം കഴിഞ്ഞാൽ അഞ്ച് വർഷത്തെ ലൈസൻസ് നൽകും.

 ഇൻഷ്വറൻസ്

സന്നദ്ധ പ്രവർത്തനമാണ് നടത്തേണ്ടത്. വനം വകുപ്പിന്റെ സാമ്പത്തിക സഹായം ലഭിക്കില്ല. ഗ്രൂപ്പ് ഇൻഷ്വറൻസ് ആലോചിക്കുന്നുണ്ട്.

 'പാമ്പിന് ' പറ്റില്ല

മദ്യപാന ശീലവും പെരുമാറ്റ ദൂഷ്യവുമുള്ളവരെ പരിഗണിക്കില്ല. പ്രായം, ആരോഗ്യം, പ്രവൃത്തി പരിചയം തുടങ്ങിയവ വിലയിരുത്തും. ജില്ലാ സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്ററാണ് ഇവരെ കണ്ടെത്തുക.

കർശന നിയന്ത്രണം

1) ലൈസൻസ് ഇല്ലാത്തവർ പാമ്പുകളെ പിടിക്കാൻ പാടില്ല

2) വീടിനുള്ളിലോ പരിസരങ്ങളിലോ അപകടമാകുംവിധം കാണുന്ന പാമ്പുകളെ മാത്രമേ പിടിക്കാവൂ

3) വിളിക്കുന്നയാളിൽ നിന്ന് പാമ്പിന്റെ ഫോട്ടോ വാങ്ങി വിഷമുള്ളതാണോയെന്ന് തിരിച്ചറിയണം (ഇതു പ്രായോഗികമാണോയെന്ന് സംശയമുണ്ട്. ചെറിയ ദ്വാരത്തിലും വിറകിനിടയിലും മറ്റും ഒളിക്കുന്ന പാമ്പിന്റെ ഫോട്ടോ എങ്ങനെ എടുക്കാനാണ്)

'' കർശനമായ മാനദണ്ഡം പാലിച്ച് മാത്രമേ ലൈസൻസ് നൽകൂ''

ഡോ. ജി.പ്രസാജ്,​

അസി.ഫോറസ്റ്റ് കൺസർവേറ്റർ,​

കോട്ടയം സോഷ്യൽ ഫോറസ്റ്ററി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VAVA SURESH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.