SignIn
Kerala Kaumudi Online
Tuesday, 01 December 2020 1.57 AM IST

ഓപ്പറേഷൻ പി ഹണ്ട്; കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്‌ത ബി ജെ പി മുൻ ഐ ടി സെൽ കോ-ഓർഡിനേറ്റർ അറസ്റ്റിൽ

aswin-murali

പാലക്കാട്: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ പി ഹണ്ടിൽ ബി.ജെ.പിയുടെ മുൻ ഐ.ടി സെൽ കോ-ഓർഡിനേറ്റർ അറസ്റ്റിൽ. ഇന്റർനെറ്റിൽ നിന്നും കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്‌തതിനാണ് ഇദ്ദേഹം അറസ്റ്റിലായത്. ബി.ജെ.പിയുടെ ആലത്തൂർ മണ്ഡലം ഐ.ടി സെൽ മുൻ കോ-ഓർഡിനേറ്റർ പെരുങ്കുളം സ്വദേശി അശ്വിൻ മുരളിയെയാണ് (28) ആലത്തൂർ സി.ഐ ബോബിൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്.

ഐ.ടി ആക്‌ട് 67 ബി പ്രകാരം കേസെടുത്ത് ഇയാളെ റിമാൻഡ് ചെയ്‌തു. ഗ്രേഡ് എസ്.ഐ റഹിമാൻ, എ.എസ്.ഐ ബാബു പോൾ, സി.പി.ഒ സുജിഷ, സൈബർ സെൽ ഉദ്യോഗസ്ഥൻ അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി പാലക്കാട് എസ്.പി യുടെ നിർദേശാനുസരണമാണ് റെയ്ഡ് നടന്നത്.

ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു. സംസ്ഥാനമൊട്ടാകെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ വ്യാപകമായാണ് ഓപ്പറേഷൻ പി ഹണ്ട് നടക്കുന്നത്. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥരും ഐ.ടി വിദ‌ഗ്‌ധരും അടക്കമുളളവർ കഴിഞ്ഞദിവസം പിടിയിലായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, OPERATION P HUNT, PALAKKAD ARREST, BJP IT CELL CO ORDIANTOR, BJP FORMER IT CELL CO ORDINATOR, ASWIN MURALI, MANOJ ABRAHAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.