SignIn
Kerala Kaumudi Online
Thursday, 26 November 2020 11.51 PM IST

മൊറട്ടോറിയത്തിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കരുത്; സർക്കാരിന്റെ ധനനയത്തിൽ കോടതി ഇടപെടരുതെന്ന് കേന്ദ്രസർക്കാർ

nirmala-seetharaman-supre

ന്യൂഡൽഹി: മൊറട്ടോറിയം പലിശയിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സർക്കാരിന്റെ ധനനയത്തിൽ കോടതികൾ ഇടപെടരുത്. സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കിംഗ് മേഖലയ്ക്കും അത് കോട്ടമുണ്ടാക്കുമെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി. രണ്ട് കോടി വരെയുളള വായ്പകൾക്ക് കൂട്ടു പലിശ ഒഴിവാക്കാനാണ് തീരുമാനം.

സാമ്പത്തിക നയ രൂപീകരണത്തിന് ഉളള അധികാരം സർക്കാരിന് ആണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ കാലയളവിൽ രണ്ട് കോടി വരെയുള്ള വായ്പകൾക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് കേന്ദ്ര സർക്കാർ പുതിയ സത്യവാംഗ്‌മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. ബാങ്കുകൾ ഉൾപ്പടെ എല്ലാ വിഭാഗങ്ങളോടും ചർച്ച ചെയ്ത ശേഷം ആണ് ഇളവുകൾ സംബന്ധിച്ച തീരുമാനം എടുത്തത് എന്നാണ് പുതിയ സത്യവാംങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്.

കേന്ദ്ര ബജറ്റിന് പുറത്തുള്ള ചെലവ് ആയതിനാൽ പാർലമെന്റും ഇളവുകൾ സംബന്ധിച്ച നിർദേശങ്ങൾ പരിഗണിക്കേണ്ടതുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും, ബാങ്കിംഗ് മേഖലയേയും ബാധിക്കുന്ന വിഷയം ആയതിനാൽ നയപരമായ തീരുമാനം എടുക്കാൻ ഉള്ള അധികാരം കേന്ദ്ര സർക്കാരിന് ആണെന്നും അതിൽ കോടതി ഇടപെടരുത് എന്നും ധനകാര്യ മന്ത്രാലയത്തിന്റെ സത്യവാംഗ്‌മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗരീബ് കല്യാൺ, ആത്മ നിർഭർ തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകൾക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ വിവിധ മേഖലകൾക്ക് കൂടുതൽ അനൂകല്യം നൽകാൻ കഴിയില്ല. അനൂകൂല്യം സംബന്ധിച്ച ഉത്തരവ് ഇറക്കാത്തത് എന്ത് കൊണ്ട് എന്ന കോടതിയുടെ ചോദ്യത്തിനും സത്യവാംഗ്‌മൂലത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. സർക്കാരിന്റെ സർക്കുലറുകളും ഉത്തരവുകളും ഇറക്കുന്നത് നടപടിക്രമങ്ങൾ പാലിച്ച് ആണ്. കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന വിഷയം ആയതിനാൽ എക്സ്പെൻഡീച്ചർ ഫിനാൻസ് കമ്മിറ്റി ഇളവുകൾ ആദ്യം വിലയിരുത്തും. തുടർന്ന് കേന്ദ്ര മന്ത്രി സഭാ യോഗം പരിഗണിച്ച ശേഷമേ ഉത്തരവ് ഇറക്കാൻ കഴിയൂവെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MORATORIUM, CENTRAL GOVERNMENT, NIRMALA SEETHARAMAN, SUPREME COURT, LOCKDOWN, COVID19, CORONA VIRUS, COVID INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.