SignIn
Kerala Kaumudi Online
Sunday, 29 November 2020 5.18 AM IST

മുഖ്യമന്ത്രിക്ക് എന്നെ അറിയാം, യു എ ഇ കോൺസൽ ജനറലുമായി അദ്ദേഹം സ്വകാര്യ കൂടിക്കാഴ്ച നടത്തി: എൻഫോഴ്സ്‌മെന്റിന് സ്വപ്‌ന നൽകിയ മൊഴി പുറത്ത്

swapna

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിൽ യു എ ഇ കോൺസൽ ജനറലും മുഖ്യമന്ത്രിയും സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് എൻഫോഴ്സിന് മൊഴി നൽകി സ്വപ്ന സുരേഷ്. 2017ലായിരുന്നു ഇതെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

യു എ ഇ കോൺസുലേറ്റും സർക്കാരും തമ്മിലുളള കാര്യങ്ങൾനോക്കുന്നതിന് ശിവശങ്കറിനായിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതൽ എല്ലാ കാര്യങ്ങൾക്കും ശിവശങ്കർ എന്നെ വിളിച്ചിരുന്നു. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഞാനും ശിവശങ്കറെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു.ഈ വിളികളിലൂടെയാണ് ഞങ്ങൾ തമ്മിലുളള ബന്ധം വളർന്നത്.ശിവശങ്കറിനെ അടുത്തറിയാമായിരുന്നു-മൊഴിയിൽ സ്വപ്ന പറയുന്നു.

കോൺസുൽ ജനറലിന്റെ സെക്രട്ടറി ആയതു മുതൽ മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നെന്നും സ്‌പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയിൽ പറയുന്നുണ്ട്. ശിവശങ്കറാണ് സ്‌പേസ് പാർക്കിലെ അവസരത്തെക്കുറിച്ച് പറഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കി.

​എന്നാൽ,സ്വ​പ്ന​ ​സു​രേ​ഷി​ന്റെ​ ​സ്‌​പേ​സ് ​പാ​ർ​ക്കി​ലെ​ ​നി​യ​മ​നം​ ​താ​ൻ​ ​അ​റി​യു​ന്ന​ത് ​ഇ​തു​സം​ബ​ന്ധി​ച്ച് ​വി​വാ​ദ​മു​ണ്ടാ​യ​ശേ​ഷ​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ ഇന്നലെ മാദ്ധ്യമങ്ങളോട് പ​റ​ഞ്ഞത്.​ ഇ​ക്കാ​ര്യം​ ​നേ​ര​ത്തെ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്.​ ​അ​ത്ത​ര​മൊ​രു​ ​നി​യ​മ​ന​ത്തി​ന് ​സാ​ധാ​ര​ണ​ഗ​തി​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​നു​മ​തി​ ​ആ​വ​ശ്യ​മാ​യി​ ​വ​രു​ന്നി​ല്ല.​ ​ഞാ​ൻ​ ​അ​റി​ഞ്ഞു​വെ​ന്ന് ​ഉ​റ​പ്പി​ച്ച് ​പ​റ​യു​ന്ന​ത​ല്ല​ ​അ​വ​രു​ടെ​ ​മൊ​ഴി.​ ​എ​ന്നോ​ട് ​പ​റ​യും​ ​എ​ന്നാ​ണ് ​അ​വ​ർ​ ​ധ​രി​ച്ചി​ട്ടു​ണ്ടാ​വു​ക എന്നും അ​ദ്ദേ​ഹം പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CHIEF MINISTER HAD A MEETING WITH THE UAE CONSUL GENERAL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.