SignIn
Kerala Kaumudi Online
Wednesday, 02 December 2020 12.53 PM IST

ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

bhagyalakshmi

തിരുവനന്തപുരം: യൂ ട്യൂബർ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. മുൻകൂർ ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. കോടതിയുടെ തീരുമാനം അറിഞ്ഞശേഷമേ പൊലീസ് അറസ്റ്റടക്കമുള്ള നടപടികൾ സ്വീകരിക്കൂ.പൊലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ. ഹൈക്കോടതിയിലും പൊലീസ് നിലപാട് കടുപ്പിക്കാനാണ് സാദ്ധ്യത. ഐ.പി.സി 394ാം വകുപ്പും ചുമത്തിയേക്കാം.വീഡിയോ സഹിതം തെളിവുള്ളതിനാൽ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേൽപ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് നിലപാട് കടുപ്പിക്കാനാണ് പൊലീസ് നീക്കം. ദീർഘനാൾ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പാണിത്.മുൻകൂർ ജാമ്യഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു. അതിനിടെ, സൈനികരെ അപമാനിച്ചെന്ന പരാതിയിലും പൊലീസ് വിജയ് പി നായരുടെ അറസ്റ്റ് രേഖപ്പെടുത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BHAGYALAKSHMI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.