SignIn
Kerala Kaumudi Online
Thursday, 03 December 2020 8.06 PM IST

പത്ത് ദിവസത്തിനിടെ 9 കൊലപാതകങ്ങൾ ചോര പുഴ ഒഴുക്കി മാഫിയ സംഘങ്ങളുടെ വിളയാട്ടം, ഭീതിയിൽ തൃശൂർ

murder

തൃശൂർ: കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി തൃശൂർ ഉണരുന്നത് ഓരോ കൊലപാതകങ്ങളുടെ ഞെട്ടലിൽ ആണ്. ഗുണ്ടാ - രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പുറമെ അഴികൾക്കുള്ളിലെ കൊലപാതകങ്ങളും ജില്ലയെ ഭയപ്പെടുത്തുന്നു. കൊവിഡിന്റെ ഭീതി ഒരു വശത്ത് ആശങ്ക സൃഷ്ടിച്ച് ദിനംപ്രതി മുന്നേറുമ്പോഴാണ് ജനങ്ങൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുത്തുന്ന തരത്തിൽ ക്രിമിനൽ സംഘങ്ങൾ വിളയാടുന്നത്. കഴിഞ്ഞ ഒന്നരയാഴ്ചക്കുള്ളിൽ 9 കൊലപാതകങ്ങൾ. ഇതിൽ ഭൂരിഭാഗവും ഗുണ്ട-ക്രിമിനൽ സംഘങ്ങൾ തന്നെയാണ് പ്രധാന പ്രതികൾ.

രണ്ടു കൊലപാതകങ്ങൾക്ക് രാഷ്ട്രീയ നിറം ഉണ്ടെങ്കിലും അതിനേക്കാൾ ഉപരി അവർക്കുള്ളത് മാഫിയ ബന്ധങ്ങൾ തന്നെയാണ്. കുട്ടനെല്ലൂരിൽ വനിതാ ഡോക്ടർ സോന, സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ്, എളനാട് ആദിവാസി കോളനിയിൽ പോക്‌സോ കേസ് പ്രതി സതീഷ്, ശ്രീനാരായണപുരത്ത് രാജേഷ്, ഒല്ലൂരിൽ സഹോദര പുത്രന്റെ കുത്തേറ്റു മരിച്ച ശശി, അമ്പിളിക്കല കൊവിഡ് കെയർ സെന്ററിൽ ജയിൽ ജീവനക്കാരുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട കഞ്ചാവ് കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ, അന്തിക്കാട് പട്ടാപ്പകൽ കൊല ചെയ്യപ്പെട്ട നിധിൻ, ഇന്നലെ പഴയന്നൂരിൽ കഞ്ചാവ് കേസ് പ്രതി റഫീഖ് എന്നിവരാണ് ജീവൻ നഷട്മായവർ.

ഗുണ്ട-മാഫിയ സംഘങ്ങളെ അമർച്ച

ചെയ്യുന്നതിൽ പാെലീസിന് വീഴ്ച

എല്ലാ കേസുകളിലും ഭൂരിഭാഗം പ്രതികളെയും പിടികൂടാൻ സാധിച്ചുവെന്നത് മാത്രമാണ് സംഭവങ്ങളിൽ പോലീസിന് ലഭിക്കുന്ന ഏക ആശ്വാസം. എന്നാൽ, ഗുണ്ട- മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ പോലീസ് വീഴ്ച്ച പ്രകടമാകുന്നതാണ് അടിക്കടി ഉണ്ടാകുന്ന കൊലപാതക പരമ്പരകൾ . രണ്ടു കൊലപാതകങ്ങൾക്ക് രാഷ്ട്രീയ നിറം കുന്നംകുളത്ത് പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിൽ രാഷ്ട്രീയം ഇല്ലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ നിറം ആവോളം നൽകിയതോടെ വിഷയം വിവാദമായി. സനൂപിന്റെ കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി ആണെന്ന് ആയിരുന്നു സി.പി.എം ആരോപണം.ഇത് ബി.ജെ. പി നിഷേധിച്ചിരുന്നു. എന്നാൽ അന്തിക്കാട്ടെ കൊലപാതകം ബി.ജെ.പിക്ക്‌ സി.പി.എമ്മിനെ അടിക്കാനുള്ള ആയുധമായി. ഗുണ്ടാ കുടിപ്പക ആണെങ്കിലും മരിച്ച നിധിൻ ബി.ജെ.പി പ്രവർത്തകൻ ആണെന്ന് നേതാക്കൾ പറഞ്ഞു. പ്രതികൾ സി.പി.എം ആണെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ബി.ജെ.പി പുറത്തു വിട്ടിരുന്നു. സംഭവത്തിൽ രണ്ടു പേരെയാണ് ഇതു വരെ പിടികൂടിയത്. കഴിഞ്ഞ കുറെ കാലങ്ങൾ ആയി ഈ മേഖലയിൽ നടക്കുന്ന ഗുണ്ട മാഫിയ വിളയാട്ടങ്ങൾ ആണ് കൊലപാതകത്തിൽ കലാശിച്ചത്. സനൂപിന്റെ കേസിൽ അഞ്ചു പ്രതികളെ പിടികൂടി. കൊലപാതകങ്ങൾ സംബന്ധിച്ചു രാഷ്ട്രീയ വിവാദം മുറുകുകയാണ്. സനൂപിനെയും നിധിനെയും ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രചാരണം ഇരു വിഭാഗവും തുടങ്ങി. സർക്കാരിനെ പ്രതിരോധത്തിലാക്കി റിമാൻഡ് പ്രതിയുടെ മരണം. കഞ്ചാവ് കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ മരിച്ചത് ജയിൽ ജീവനക്കാരുടെ മർദ്ദനം മൂലമാണെന്ന ആരോപണം സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. റിമാൻഡ് പ്രതികളെ കൊവിഡ് പരിശോധന ഫലം വരുന്നത് വരെ പാർപ്പിക്കുന്ന കെയർ സെന്ററിൽ വെച്ചാണ് മർദ്ദനം ഏൽക്കേണ്ടി വന്നത് എന്നാണ് ആരോപണം. ഇത് സംബന്ധിച്ചു ജയിൽ ഡി.ജി. പി ഐ ഇന്ന് പരിശോധന നടത്തുക ആണ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MURDER CASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.