SignIn
Kerala Kaumudi Online
Wednesday, 25 November 2020 11.02 AM IST

'ഞങ്ങൾ ഒൻപതു പേർ കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസം ഒരു ജയിലിൽ ആയിരുന്നു': സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗം ബെന്യാമിന്റെ പ്രതികരണം

benyamin

അൻപതാമത് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. സുരാജ് വെഞ്ഞാറമൂട് മികച്ച നടനായും, കനി കുസൃതി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. മധു അമ്പാട്ട് അദ്ധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

ഇപ്പോഴിതാ ചലച്ചിത്ര പുരസ്‌കാര നിർണയ ഓർമ്മകൾ പങ്കുവച്ചുകൊണ്ടുള്ള ബെന്യാമിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 'ഞങ്ങൾ ഒൻപതു പേർ കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസം ഒരു ജയിലിൽ ആയിരുന്നു' എന്ന വരികളോടെയാണ് ബെന്യാമിൻ തന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ആരംഭിക്കുന്നത്. 'അന്തിമ ഫലപ്രഖ്യാനത്തിനായി ഒത്തുകൂടുമ്പോൾ ഞങ്ങൾക്ക് ഒരു വികാരമേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ കണ്ട ചിത്രങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും ഏറ്റവും മികച്ചത് കണ്ടെത്തുക. നീണ്ട പത്തു മണിക്കൂറിനു ശേഷം പിരിയുമ്പോൾ എല്ലാവരുടെയും മുഖത്ത് നിറഞ്ഞു നിന്നത് സന്തോഷവും സംതൃപ്തിയുമായിരുന്നു'-ബെന്യാമിൻകുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ഞങ്ങൾ ഒൻപതു പേർ കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസം ഒരു ജയിലിൽ ആയിരുന്നു. തിയേറ്റർ എന്ന ജയിലിൽ. ലോകം മുഴുവനും തിയേറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ തിരുവനന്തപുരത്തെ രണ്ട് തിയേറ്ററുകൾ ഞങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. 119 ചിത്രങ്ങൾ കണ്ടു തീർക്കേണ്ടതുണ്ടായിരുന്നു. രാവിലെ 9 മുതൽ രാത്രി 10 വരെ നീണ്ട പ്രദർശനങ്ങൾ. ദിവസം 5 6 സിനിമകൾ കണ്ടു. മുൻപ് തിയേറ്ററിൽ കണ്ടതും ഇതുവരെ മറ്റാരും കാണാത്തതും. ചില ചിത്രങ്ങൾ രണ്ടും മൂന്നും തവണ വരെ ആവർത്തിച്ചു കണ്ടു.


മിനിയാന്ന് ഉച്ച തിരിഞ്ഞ്, ലതിക ടീച്ചർ ആലപിച്ച 'ഹൃദയരാഗ തന്ത്രി മീട്ടി ' എന്ന ഗാനത്തിന്റെ ആമുഖത്തോടെ ഞങ്ങൾ അന്തിമ ഫലപ്രഖ്യാനത്തിനായി ഒത്തുകൂടുമ്പോൾ ഞങ്ങൾക്ക് ഒരു വികാരമേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ കണ്ട ചിത്രങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും ഏറ്റവും മികച്ചത് കണ്ടെത്തുക. നീണ്ട പത്തു മണിക്കൂറിനു ശേഷം പിരിയുമ്പോൾ എല്ലാവരുടെയും മുഖത്ത് നിറഞ്ഞു നിന്നത് സന്തോഷവും സംതൃപ്തിയുമായിരുന്നു.


പ്രായവ്യത്യാസങ്ങൾ ഇല്ലാതെ, വലുപ്പച്ചെറുപ്പങ്ങൾ ഇല്ലാതെ കളിയും തമാശയും പറഞ്ഞും തർക്കിച്ചും വാദിച്ചും ഓരോരുത്തരുടെയും വാദമുഖങ്ങൾ നിരത്തിയും ചിലവഴിച്ച ഇരുപതിയൊന്ന് അനർഘ ദിവസങ്ങൾ. ഇതുപോലെ ഒന്ന് ഇനി സംഭവിക്കുമോ എന്നറിയില്ല. എന്തായാലും ജീവിതം മുഴുവൻ ഈ ദിവസങ്ങൾ ഞങ്ങൾ എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും എന്ന് നിശ്ചയം. ഇതിന് അവസരം ഒരുക്കിയ ചലച്ചിത്ര അക്കാദമിക്ക് നന്ദി. ? പ്രതിഭയുടെ തിളക്കം കൊണ്ട് വിജയികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BENYAMIN BENNY, KERALA STATE FILM AWARD 2019, JURY MEMBER, BENYAMIN FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.