SignIn
Kerala Kaumudi Online
Tuesday, 01 December 2020 6.16 AM IST

പിടിവിടാതെ കൊവിഡ്; ലോകത്ത് രോഗ ബാധിതർ 3.87 കോടി, മരണം 11 ലക്ഷത്തിലേക്ക്

world-covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എൺപത്തി ഏഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 3,87,27,739 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 10,96,295 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2,91,10,557 ആയി എന്നത് ആശ്വാസം നൽകുന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.അമേരിക്കയിൽ ഇതുവരെ 81,48,119 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,21,819 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 52,69,641 ആയി.

ബ്രസീലിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് 51,41,498 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,11,311 ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം നാൽപത്തിയഞ്ച് ലക്ഷം പിന്നിട്ടു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. മരണം 1.10 ലക്ഷവും പിന്നിട്ടു. രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ അഞ്ചാം ആഴ്ചയും കുറവുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം 57,998 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, WORLD COVID, COVID CASES, COVID POSITIVE, COVID TEST, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.