SignIn
Kerala Kaumudi Online
Sunday, 29 November 2020 2.06 AM IST

വയനാട്ടിൽ രാഹുലിന്റെ ഓൺലൈൻ ഉദ്‌ഘാടനത്തിന് കളക്‌ടർ അനുമതി നൽകിയില്ല; കോൺഗ്രസ് പ്രതിഷേധം

rahul-gandhi

വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് കളക്‌ടർ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്‌കൂൾ കെട്ടിട ഉദ്ഘാടനത്തിനാണ് ജില്ലാ കളക്‌ടർ അനുമതി നിഷേധിച്ചത്. മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരു ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കേണ്ടിയിരുന്നത്.

സ്‌കൂൾ കെട്ടിടം ഉദ്ഘാ‌ടനം ചെയ്യുന്നതിനുളള ഒരുക്കങ്ങളടക്കം നേരത്തെ പൂർത്തിയാക്കിയിരുന്നു. സ്ഥലം എം.എൽ.എ അടക്കം പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ അന്തിമ ഘട്ടത്തിൽ ഉദ്ഘാടനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചത് എന്നാണ് വിവരം.

അതേസമയം സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകർ കളക്‌ട്രേറ്റിലടക്കം പ്രതിഷേധിക്കുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WAYANAD, RAHUL GANDHI, PRIYANKA GANDHI, ONLINE SCHOOL BUILDING INAGURATION, WAYAND COLLECTOR, CONGRESS, CPM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.