SignIn
Kerala Kaumudi Online
Tuesday, 07 December 2021 12.00 AM IST

' അളിയൻസ് " പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെയാണ് - സംവിധായകൻ രാജേഷ് സംസാരിക്കുന്നു

aliyans

ചിരി​യും​ ​ചി​ന്ത​യും​ ​ഒ​രു​പോ​ലെ​ ​സ​മ്മേ​ളി​ക്കു​ന്ന​ ​'​അ​ളി​യ​ൻ​സ് ​"​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ഇ​ഷ്‌​ട​പ​രി​പാ​ടി​ക​ളി​ൽ​ ​മു​ന്നി​ൽ​ ​ത​ന്നെ​ ​സ്ഥാ​നം​ ​ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യു​ന്ന​ ​ഈ​ ​ഹാ​സ്യ​പ​രി​പാ​ടി​യ്‌​ക്ക് ​ഓ​രോ​ ​ദി​വ​സം​ ​ക​ഴി​യു​ന്തോ​റും​ ​പ്രേ​ക്ഷ​ക​രു​ടെ​ ​എ​ണ്ണ​വും​ ​കൂ​ടി​ ​വ​രി​ക​യാ​ണ്.​ ​അ​തി​ന് ​പി​ന്നി​ലെ​ ​കാ​ര​ണ​മെ​ന്തെ​ന്ന് ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​ആ​രോ​ട് ​ചോ​ദി​ച്ചാ​ലും​ ​ഒ​റ്റ​ ​ഉ​ത്ത​ര​മേ​യു​ള്ളൂ,​​​ ​ടീം​ ​വ​ർ​ക്ക്. '​അ​ളി​യ​ൻ​സി​"​ന്റെ​ ​തി​രു​വ​ന്ത​പു​രം​ ​പാ​ങ്ങോ​ടി​ലെ​ ​ഷൂ​ട്ടിം​ഗ് ​സെ​റ്റി​ൽ​വ​ച്ച് ​സം​വി​ധാ​യ​ക​ൻ​ ​രാ​ജേ​ഷ് ​ത​ല​ച്ചി​റ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ചു.

അ​ളി​യ​ൻ​സാ​ണോ​ ​ആ​ദ്യ​ത്തെ​ ​സീ​രി​യ​ൽ?
ആ​ദ്യ​ത്തെ​ ​സീ​രി​യ​ൽ​ ​അ​ത​ല്ല.​ ​പ​ക്ഷേ​ ​പേ​രും​ ​പ്ര​ശ​സ്‌​തി​യും​ ​ത​ന്ന​ ​സീ​രി​യ​ൽ​ ​അ​താ​ണ്.​ 2017​ലെ​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ടെ​ലി​വി​ഷ​ൻ​ ​ബെ​സ്റ്റ് ​ഡ​യ​റ​ക്‌​ട​ർ​ ​അ​വാ​ർ​ഡ് ​അ​തി​ന് ​ല​ഭി​ച്ചി​രു​ന്നു.​ ​അ​ളി​യ​നെ​ന്ന​ ​വി​ളി​പ്പേ​രും​ ​അ​ങ്ങ​നെ​ ​വീ​ണു.​ ​എ​ന്താ​യാ​ലും​ ​അ​ത് ​ര​ണ്ടും​ ​സ​മ്മാ​നി​ക്കു​ന്ന​ ​ഊ​ർ​ജം​ ​ചെ​റു​ത​ല്ല.​ ​അ​ളി​യ​ൻ​ ​v​/​s​ ​അ​ളി​യ​ൻ​ ​എ​ന്ന​ ​സീ​രി​യ​ൽ​ ​അ​തേ​ ​വ​ർ​ഷം​ ​മ​റ്റു​ ​മൂ​ന്നു​ ​അ​വാ​ർ​ഡു​ക​ൾ​ ​കൂ​ടി​ ​ക​ര​സ്ഥ​മാ​ക്കി.​ ​ബെ​സ്റ്റ് ​കോ​മ​ഡി​ ​പ്രോ​ഗ്രാം,​ ​ന​ല്ല​ ​കോ​മ​ഡി​യ​ൻ,​ ​(​ ​റി​യാ​സ് ​-​ ​സീ​രി​യ​ലി​ലെ​ ​ക്ലീ​റ്റ​സ് ​ക​ഥാ​പാ​ത്രം​),​ ​സ്‌​പെ​ഷ​ൽ​ ​ജൂ​റി​ ​അ​വാ​ർ​ഡ് ​(​മ​ഞ്‌​ജു​ ​പ​ത്രോ​സ് ​-​ ​സീ​രി​യ​ലി​ലെ​ ​ത​ങ്കം​)​ ​എ​ന്നി​വ​യും.​ ​സീ​രി​യ​ലി​ന്റെ​ ​പ്ര​ശ​സ്‌​തി​യും​ ​റേ​റ്റിം​ഗും​ ​അ​തോ​ടെ​ ​കു​ത്ത​നേ​ ​ഇ​ര​ട്ടി​ച്ചു,​​​ ​അ​ത് ​മ​റ്റൊ​രു​ ​നേ​ട്ടം.​ ​അ​ങ്ങ​നെ​ ​'​അ​ളി​യ​ൻ​"​ ​ഭാ​ഗ്യ​മാ​യി.​ ​ആ​ ​അ​ടു​പ്പം​ ​ക്ര​മേ​ണ​ ​അ​ടു​ത്ത​ ​സീ​രി​യ​ലി​നും​ ​മു​ത​ൽ​ക്കൂ​ട്ടാ​യി,​​​ ​അ​ങ്ങ​നെ​യാ​ണ് ​'അ​ളി​യ​ൻ​സ് ​"​ ​തു​ട​ങ്ങു​ന്ന​ത്.​ 503​ ​എ​പ്പി​സോ​ഡ് ​അ​ളി​യ​ൻ​ ​V​/​s​അ​ളി​യ​ൻ,​ ​അ​മൃ​ത​ ​ചാ​ന​ലി​നു​ ​വേ​ണ്ടി​ ​പൂ​ർ​ത്തീ​ക​രി​ച്ച​ ​ശേ​ഷ​മാ​ണ്,​ ​കൗ​മു​ദി​ക്ക് ​വേ​ണ്ടി​ ​അ​ളി​യ​ൻ​സ് ​തു​ട​ങ്ങു​ന്ന​ത്.

സീ​രി​യ​ലി​ലെ​ത്തി​പ്പെ​ടാ​ൻ​ ​സ​ഹാ​യി​ച്ച​ ​ഘ​ട​ക​ങ്ങ​ളും​ ​വ്യ​ക്തി​ക​ളു​മു​ണ്ടോ​ ​രാ​ജേ​ഷി​ന് ?
ധാ​രാ​ള​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​മ​റ്റു​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്നും​ ​വ്യ​ത്യ​സ്‌​ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​നി​ന്നാ​ണെ​ന്റെ​ ​വ​ര​വ്.​ ​സി​നി​മാ​ ​സീ​രി​യ​ൽ​ ​പ്രി​യം​ ​വീ​ട്ടു​കാ​ർ​ക്ക് ​താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു.​ ​പ്ല​സ്ടു​ ​തീ​ർ​ന്ന​ ​പാ​ടെ​ ​സി​നി​മാ​മോ​ഹം​ ​വ​ച്ച് ​തി​രു​വ​ന​ന്ത​പു​രം​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ചേ​ർ​ന്നു.​ ​ആ​ദ്യ​മൊ​ക്കെ​ ​വീ​ട്ടി​ൽ​ ​ന​ല്ല​ ​എ​തി​ർ​പ്പാ​യി​രു​ന്നു.​ ​പ​തി​യെ​യാ​ണ് ​അ​വ​രും​ ​അം​ഗീ​ക​രി​ച്ച് ​തു​ട​ങ്ങി​യ​ത്.​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്‌​ട​റാ​കാ​ൻ​ ​ഭാ​ഗ്യം​ ​ല​ഭി​ച്ച​ ​സീ​രി​യ​ൽ​ ​'​സ്വ​യം​വ​ര​"​ ​മാ​ണ്.​ ​'​അ​ബ​ദ്ധം​ ​അം​ബു​ജാ​ക്ഷ​നി​"​ ​ലൂ​ടെ​യാ​ണ് ​സം​വി​ധാ​യ​ക​നാ​കു​ന്ന​ത്.​ ​പി​ന്നീ​ട് ​ഡീ​സ​ന്റ് ​ഫാ​മി​ലി,​​​ ​മൂ​ന്നു​മ​ണി,​​​ ​കു​ടും​ബ​കോ​ട​തി​ ​എ​ന്നി​വ​യും​ ​സം​വി​ധാ​നം​ ​ചെ​യ്തു.​ 2017​ ​ലാ​ണ് ​അ​ളി​യ​ൻ​ ​v/s​ ​അ​ളി​യ​ൻ​ ​തു​ട​ങ്ങു​ന്ന​ത്.

eee

അ​ളി​യ​ൻ​സി​ന്റെ​ ​ക​ഥാ​ ​ച​ർ​ച്ച​യി​ൽ​ ​മ​റ്റാ​രെ​യെ​ങ്കി​ലും​ ​ഉ​ൾ​പ്പെ​ടു​ത്താറുണ്ടോ?
തീ​ർ​ച്ച​യാ​യും.​ ​അ​താ​ണു​ ​സീ​രി​യ​ലി​ന്റെ​ ​വി​ജ​യ​ത്തി​ന് ​കാ​ര​ണ​വും.​ ​കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ലെ​ ​കൊ​ച്ചു​ ​കൊ​ച്ചു​ ​ത​മാ​ശ​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​ക​യി​യ​തും​ ​ക്ലീ​റ്റ​സാ​യി​ ​വേ​ഷ​മി​ടു​ന്ന​ ​റി​യാ​സ് ​ഇ​ക്ക​ ​ത​ന്നെ.​ ​ത​ങ്ക​മാ​യെ​ത്തു​ന്ന​ ​വീ​ട്ട​മ്മ,​​​ ​മ​ഞ്ജു​വി​ന്റെ​യും​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​ക​ഥ​യി​ലു​ണ്ട്.​ ​മി​ക​വു​റ്റ​ ​ക​ലാ​കാ​ര​ന്മാ​രു​മൊ​ത്തു​ള്ള​ ​ടീം​ ​വ​ർ​ക്കാ​ണ് ​ഈ​ ​പ്രൊ​ജ​ക്‌​ടി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​വി​ജ​യം.​ ​ഓ​രോ​രു​ത്ത​ർ​ക്കും​ ​സ്വ​ന്തം​ ​സീ​നു​ക​ൾ​ ​ബോ​ദ്ധ്യ​മാ​കും​ ​വ​രെ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കും.​ ​ന​ന്നാ​യി​ ​റി​ഹേ​ഴ്സ​ൽ​ ​ന​ട​ത്താ​റു​ണ്ട്.​ ​റി​ലാ​ക്‌​സാ​യ​ ​ശേ​ഷ​മേ​ ​ഷൂ​ട്ടിം​ഗ് ​ആ​രം​ഭി​ക്കൂ.​ ​പ്രേ​ക്ഷ​ക​രു​ടെ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കും​ ​ഞ​ങ്ങ​ൾ​ ​വ​ലി​യ​ ​പ്രാ​ധാ​ന്യം​ ​ക​ൽ​പ്പി​ക്കാ​റു​ണ്ട്.​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​വ​രെ​യും​ ​ച​ർ​ച്ച​ക​ൾ​ ​പു​രോ​ഗ​മി​ക്കാ​റു​ണ്ട്.​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​പ​റ​യാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യ​വും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ന്നി​ലേ​ക്ക് ​ഓ​രോ​ ​എ​പ്പി​സോ​ഡും​ ​എ​ത്തു​മ്പോ​ൾ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​ത​ന്നെ​യെ​ത്ത​ണ​മെ​ന്ന​താ​ണ് ​അ​ളി​യ​ൻ​സ് ​ടീ​മി​ലെ​ ​ഓ​രോ​രു​ത്ത​ർ​ക്കും​ ​നി​ർ​ബ​ന്ധ​മാ​ണ്.​ ​പ്രേ​ക്ഷ​ക​നാ​ണ​ല്ലോ​ ​വി​ജ​യ​വും​ ​പ​രാ​ജ​യ​വും​ ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​ അ​ക്കാ​ര്യം​ ​ ഓ​രോ​ ​നി​മി​ഷ​വും​ ​ഞ​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്കു​ക​യും​ ​ചെ​യ്യാ​റു​ണ്ട്.​ ​തു​ട​ർ​ന്നും​ ​പ്രേ​ക്ഷ​ക​രു​ടെ​ ​സ്നേ​ഹ​വും​ ​പി​ന്തു​ണ​യും​ ​ഉ​ണ്ടാ​ക​ണമെ​ന്ന് ​മാ​ത്ര​മാ​ണ് ​പ​റ​യാ​നു​ള്ള​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, ALIYANS SERIAL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.