SignIn
Kerala Kaumudi Online
Tuesday, 20 October 2020 8.19 PM IST

ചിദ്പ്രകാശിത കവിതപോൽ നീ പുഞ്ചിരിക്കുന്നു ഏഴാച്ചേരിയുടെ കാവ്യജീവിതത്തിലൂടെ ഒരു യാത്ര

eeee

മലയാളകവിതയ്‌ക്ക് ഭാവുകത്വത്തിന്റെ പുതിയ പ്രകാശം സമ്മാനിച്ച കവിയാണ് ഏഴാച്ചേരി രാമചന്ദ്രൻ. കേരളകൗമുദി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു വെർജീനിയൻ വെയിൽക്കാലം എന്ന കവിതയുൾപ്പെടെയുള്ള കാവ്യസമാഹാരത്തിനാണ് ഇത്തവണത്തെ വയലാർ പുരസ്‌കാരം കവിയുടെ അരികിലെത്തിച്ചത്. വയലാറിന്റെ ജീവിതവുമായി വലിയ ആത്മബന്ധം കൂടിയുണ്ട് ഏഴാച്ചേരിയുടെ കാവ്യജീവിതത്തിന്. അദ്ദേഹവുമായുള്ള സംഭാഷണം...

മല​യാ​ള​ക​വി​ത​യു​ടെ​ ​ഭാ​വു​ക​ത്വ​ ​ന​വീ​ക​ര​ണ​ ​ഘ​ട്ട​ത്തി​ൽ​ ​പു​ത്ത​ൻ​പ​ദ​ച്ചേ​രു​വ​ക​ളും​ ​ഉ​ജ്ജ്വ​ല​മാ​യ​ ​ആ​ശ​യ​പ്ര​പ​ഞ്ച​വും​ ​ക​ര​ക​മ​ല​ങ്ങ​ളി​ൽ​ ​വ​ച്ചു​നീ​ട്ടി​ ​നി​ൽ​ക്കു​ന്ന​ ​കാ​വ്യ​പ്ര​തി​ഭ​യാ​ണ് ​ഏ​ഴാ​ച്ചേ​രി​ ​രാ​മ​ച​ന്ദ്ര​ൻ.​ ​ക​യ്യൂ​ർ,​ ​അ​ക​ലെ​യെ​ങ്ങോ​ ​ഇ​ടി​മു​ഴ​ക്കം,​ ​മ​ഴ​വ​ര​യ്‌​ക്കു​ന്ന​ ​ഗു​ഹാ​ചി​ത്ര​ങ്ങ​ൾ,​ ​ക്ഷീ​ര​പു​രി​യി​ലെ​ ​സ​ന്യാ​സി​നി​ക​ൾ​ ​എ​ന്നിവയി​ലൂ​ടെ​ ​തു​ട​ങ്ങി​ ​ഇ​പ്പോ​ഴി​താ​ ​വ​യ​ലാ​ർ​ ​അ​വാ​ർ​ഡെ​ന്ന​ ​ക​ന​ക​ ​കി​രീ​ടം​ ​ചാ​ർ​ത്തി​ ​നി​ൽ​ക്കു​ന്ന​ ​ 'ഒ​രു​ ​വെ​ർ​ജീ​നി​യ​ൻ​ ​വെ​യി​ൽ​ക്കാ​ലം"​ ​വ​രെ​ ​നാ​ൽ​പ​തി​ല​ധി​കം​ ​പു​സ്ത​ക​ങ്ങ​ൾ​ ​ര​ചി​ച്ചു​ ​ക​ഴി​ഞ്ഞി​രി​ക്കു​ന്നു​ ​ക​വി.​ ​ഉ​ച്ച​സൂ​ര്യ​ന്റെ​ ​ഉ​ഷ്‌​ണ​വേ​ഗ​വും​ ​ഇ​ള​നി​ലാ​വി​ന്റെ​ ​ശീ​ത​ഗീ​ത​വും​ ​ഇ​ഴ​ചേ​ർ​ന്ന​താ​ണ് ​ഏ​ഴാ​ച്ചേ​രി​ക്ക​വി​ത.​ ​ക​വി​യോ​ടൊ​പ്പം​ ​സം​സാ​രി​ക്കു​ന്ന​ത് ​മു​ന്തി​രി​ത്ത​ടാ​ക​ത്തി​ൽ​ ​നീ​ന്തു​ന്ന​തു​പോ​ലെ​യാ​ണ്.​ ​സ​മ​യം​ ​ചെ​ല്ലു​ന്തോ​റും​ ​നി​ത്യ​നി​ർ​വൃ​തി​യു​ടെ​ ​നി​താ​ന്ത​ല​ഹ​രി​. ​അ​ദ്ദേ​ഹ​ത്തോ​ട് ​ഇ​പ്പോ​ഴ​ത്തെ​ ​സാ​മൂ​ഹി​ക​ ​സാ​ഹ​ച​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​​ ​പ​ത്തോ​ ​പ​തി​ന​ഞ്ചോ​ ​മി​നി​ട്ട് ​കൊ​ണ്ട് ​നാ​ലോ​ ​അ​ഞ്ചോ​ ​ചോ​ദ്യ​ങ്ങ​ൾ​ ​ചോ​ദി​ച്ച് ​പെ​ട്ടെ​ന്നി​റ​ങ്ങാം​ ​എ​ന്ന് ​വി​ചാ​രി​ച്ചാ​ണ് ​പോ​യ​ത്.​ ​പ്ര​ഭാ​ത​ ​ര​ശ്‌​മി​ക​ൾ​ ​പൊ​ടി​മ​ണ്ണി​ൽ​ ​ക​വി​ത​ ​എ​ഴു​തു​ന്ന​ ​സ​മ​യ​ത്താ​ണ് ​ഗേ​റ്റു​ ​തു​റ​ന്ന് ​അ​ക​ത്തു​ ​ക​യ​റി​യ​ത്.​ ​അ​ക​ത്തു​ ​നി​ന്ന് ​അ​ഭി​ന​ന്ദ​ന​ ​പ്ര​വാ​ഹ​ങ്ങ​ൾ​ക്ക്​ ​മ​റു​പ​ടി​ ​പ​റ​യു​ന്ന​ ​വാ​ത്സ​ല്യ​വ​ച​സ്സാ​യ​ ​ക​വി​യു​ടെ​ ​രു​ദ്ര​കു​മാ​ര​സ്വ​രം​ ​കേ​ൾ​ക്കാം.​ ​പ​തി​യെ​ ​കോ​ളിം​ഗ്‌​ബെ​ല്ല​മ​ർ​ത്തി​ ​'മ​ന​സി​"ന്റെ​ ​(​ഏ​ഴാ​ച്ചേ​രി​യു​ടെ​ ​വീ​ട്ടു​പേ​ര്)​ ​വാതിൽ ക​വി​ ​മ​ല​ർ​ക്കെ​ ​തു​റ​ന്നു​ ​ത​ന്നു.

വ​യ​ലാ​ർ​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ച​ത​റി​ഞ്ഞ​പ്പോ​ൾ​ ​പെ​ട്ടെ​ന്ന് ​ഓ​ർ​മ്മ​യി​ലേ​ക്ക് ​വ​ന്ന​ ​ഒ​രു​ ​വ​യ​ലാ​ർ അ​നു​ഭ​വം​ ​പ​റ​യാ​മോ?
ദേ​ശാ​ഭി​മാ​നി​യു​ടെ​ ​ആ​ല​പ്പു​ഴ​ ​ലേ​ഖ​ക​നാ​യി​രു​ന്ന​ ​കാ​ലം.​ ​ഒ​രു​ ​ദി​വ​സം​ ​രാ​വി​ലെ​ ​ഒ​രു​ ​ഫോ​ൺ.​ ​'​'​എ​ടോ...​ ​താ​നെ​വി​ടെ​യാ​?​ ​ത​നി​ക്ക് ​നാ​ണ​മി​ല്ല​ല്ലോ​ ​പ​ത്ര​ക്കാ​ര​നെ​ന്നു​ ​പ​റ​ഞ്ഞു​ ​ന​ട​ക്കാ​ൻ​,​ ​പോ​രാ​ത്ത​തി​ന് ​ക​വി​യു​മാ​ണ്. ​എ​ന്നി​ട്ടാ​ണി​ങ്ങ​നെ.​ ​വ​യ​ലാ​ർ​ ​രാ​മ​വ​ർ​മ്മ​ ​ര​ക്തം​ ​ഛ​ർ​ദ്ദി​ച്ച് ​ചേ​ർ​ത്ത​ല​ ​ഗ്രീ​ൻ​ഗാ​ർ​ഡ​ൻ​സ് ​ആ​ശു​പ​ത്രി​യി​ൽ​ ​കി​ട​ക്കു​ക​യാ​ണ് ​താ​ന​റി​ഞ്ഞോ​?​""ചീ​ഫ് ​എ​ഡി​റ്റ​ർ​ ​പി.​ ​ഗോ​വി​ന്ദ​പ്പി​ള്ള​യാ​ണ്.​ ​തി​രി​ച്ചൊ​ന്നും​ ​പ​റ​യാ​ൻ​ ​വ​യ്യ.​ ​പെ​ട്ടെ​ന്ന് ​പു​റ​പ്പെ​ട്ടു.​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും​ ​അ​ദ്ദേ​ഹ​ത്തെ​ ​അ​ന​ന്ത​ര​ചി​കി​ത്സ​യ്‌​ക്കാ​യി​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​കൊ​ണ്ടു​ ​പോ​യി​രു​ന്നു.​ ​അ​ന്നു​ ​തി​രി​കെ​യെ​ത്തി​ ​വ​യ​ലാ​റി​ന്റെ​ ​കാ​വ്യ​സം​ഭാ​വ​ന​ക​ളെ​യും​ ​അ​പ്പോ​ഴ​ത്തെ​ ​രോ​ഗാ​വ​സ്ഥ​യെ​യും​ ​ഒ​ക്കെ​ ​മ​ന​സി​ൽ​ ​വ​ച്ച് ​ഒ​രു​ ​സ്റ്റോ​റി​ ​എ​ഴു​തി​ ​പി​റ്റേ​ന്ന​ത്തെ​ ​പ​ത്ര​ത്തി​ൽ​ ​പ്രാ​ധാ​ന്യ​ത്തോ​ടെ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

വ​യ​ലാ​റി​ന്റെ​ ​ച​ര​മ​ദി​ന​ത്തി​ൽ​ ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ ​താ​ങ്ക​ളു​ടെ​ ​അ​പ്പോ​ഴ​ത്തെ​ ​മാ​ന​സി​ക​ ​അ​വ​സ്ഥ​ ​എ​ന്താ​യി​രു​ന്നു?
ഒ​രു​ ​ദി​വ​സം​ ​രാ​വി​ലെ​ ​പാ​ലു​ ​വാ​ങ്ങാ​ൻ​ ​പോ​കു​മ്പോ​ൾ​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്നാ​ണ് ​വ​യ​ലാ​റി​ന്റെ​ ​മ​ര​ണ​വാ​ർ​ത്ത​ ​അ​റി​യു​ന്ന​ത്.​ ​വ​ള​രെ​ ​വേ​ഗം​ ​പു​റ​പ്പെ​ട്ടു.​ ​ബ​സി​ലാ​ണ് ​യാ​ത്ര​,​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​ ​ജോ​ർ​ജു​മു​ണ്ട്.​ ​അ​വി​ടെ​യെ​ത്തു​മ്പോ​ൾ​ ​വ​യ​ലാ​റി​ന്റെ​ ​മൃ​ത​ശ​രീ​രം​ ​ഏ​റ്റു​വാ​ങ്ങു​ന്ന​ ​മേ​ദു​ര​ ​ദീ​ർ​ഘ​കാ​യ​നാ​യ​ ​ടി.​വി.​തോ​മ​സ്,​ ​നി​റ​ഞ്ഞ​ ​ക​ണ്ണു​മാ​യി​ ​കൈ​ക​ൾ​ ​നീ​ട്ടി​ക്കൊ​ണ്ട് ​എ.​കെ.​ജി,​ ​വ​ലി​യ​ ​നേ​താ​ക്ക​ന്മാ​ർ,​ ​പ്ര​തി​ഭാ​ധ​ന​ന്മാ​രാ​യ​ ​എ​ഴു​ത്തു​കാ​ർ,​ ​ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ,​ ​ബീ​ഡി​ത്തൊ​ഴി​ലാ​ളി​ക​ൾ,​ ​എ​ല്ലാ​ ​തു​റ​യി​ലും​പെ​ട്ട​ ​ആ​ളു​ക​ൾ​ ​തി​ങ്ങി​ ​നി​റ​ഞ്ഞ​ ​ജ​ന​സ​മൂ​ഹം.​ ​ഇ​തു​പോ​ലൊ​രു​ ​ച​ര​മ​വും​ ​വി​ലാ​പ​യാ​ത്ര​യും​ ​അ​തി​നു​ ​മു​മ്പും​ ​ശേ​ഷ​വും​ ​മ​ല​യാ​ള​ക്ക​ര​ ​ക​ണ്ടി​ട്ടി​ല്ല.​ ​ക​ന്യാ​സ്ത്രീ​ക​ള​ട​ക്കം​ ​വ​യ​ലാ​ർ​ക്ക​വി​ത​ക​ളെ​യും​ ​ഗാ​ന​ങ്ങ​ളെ​യും​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​ഒ​രു​ ​വ​ലി​യ​ ​ജ​ന​സം​സ​ദി​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്ന,​ ​കേ​ര​ളം​ ​ക​ണ്ണീ​രൊ​ഴു​ക്കു​ന്ന​ ​ക​ദ​ന​ദി​നം​ ​ഒ​രി​ക്ക​ലും​ ​മ​റ​ക്കാ​നാ​വി​ല്ല.​ ​വ​യ​ലാ​റി​ന്റെ​ ​മൂ​ത്ത​മ​ക​ൾ​ ​ഇ​ന്ദു​ലേ​ഖ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ ​ ​മൃ​ത​ശ​രീ​ര​ത്തി​ൽ​ ​ത​ല​വ​ച്ച് ​ ഉ​റ​ക്കെ​ ​ക​ര​യു​ന്നു.​ ​വി​തു​മ്പി​ക്കൊ​ണ്ട് ​എ​ന്തൊ​ക്കെ​യോ​ ​പ​രി​ഭ​വം​ ​പ​റ​യു​ന്നു.​ ​ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു​ ​ആ​ ​കാ​ഴ്‌​ച.

eee

വ​യ​ലാ​റി​നെ​ ​ആ​ദ്യ​മാ​യി​ ​ക​ണ്ട​ ​രം​ഗം?
എ​ന്റെ​ ​ഗ്രാ​മ​ത്തി​ലു​ള്ള​ ​നാ​ഷ​ണ​ൽ​ ​ലൈ​ബ്ര​റി​,​ ​എ​ന്നെ​ ​ഞാ​നാ​ക്കി​യ​ ​ലൈ​ബ്ര​റി.​ ​അ​വി​ട​ത്തെ​ ​വാ​ർ​ഷി​ക​ത്തി​ന് ​ഏ​റ്റ​വും​ ​പു​റ​കി​ല​ത്തെ​ ​ഇ​രി​പ്പി​ട​ത്തി​ൽ​ ​ഇ​രി​ക്കുകു​മ്പോ​ൾ​ ​എ​ന്നെ​ ​ആ​ദ്യ​മാ​യി​ ​അ​ക്ഷ​രം​ ​എ​ഴു​തി​ച്ച​ ​ വി.​എ​സ്.​നീ​ല​ക​ണ്ഠ​ൻ​ ​സാ​റ് ​പു​റ​കി​ൽ​ ​ത​ട്ടി​ ​വി​ളി​ച്ചു,​''എ​ടാ​ ​ആ​ ​പ്ര​സം​ഗി​ക്കു​ന്ന​താ​രെ​ന്ന​റി​യാ​മോ​ ​വ​യ​ലാ​ർ.​ ​മു​ഴു​വ​ൻ​ ​കേ​ട്ടു​ ​പ​ഠി​ച്ചോ​ണം​.""​ ​കേ​ട്ടു​ ​പ​ക്ഷേ​ ​ഒ​ന്നും​ ​മ​ന​സി​ലാ​യി​ല്ല.​ ​പി​ന്നീ​ട് ​ഏ​ഴാം​ ​ക്ലാ​സി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും​ ​വ​യ​ലാ​റി​നെ​ ​ന​ന്നാ​യി​ ​മ​ന​സി​ലാ​ക്കി​ക്ക​ഴി​ഞ്ഞി​രു​ന്നു.​ ​ഹൈ​സ്‌​കൂ​ൾ​ ​പ​ഠ​ന​ ​കാ​ല​ത്ത് ​സാ​ഹി​ത്യ​സ​മാ​ജം​ ​സെ​ക്ര​ട്ട​റി​യാ​യി​ ​മ​ത്സ​രി​ച്ചു.​ ​വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​ജ​യി​ച്ചു.​ ​ആ​നി​വേ​ഴ്സ​റി​ക്ക് ​ഉ​ദ്ഘാ​ട​ക​നാ​യി​ ​വ​യ​ലാ​റി​നെ​ ​കൊ​ണ്ടു​ ​വ​രാ​മെ​ന്ന​താ​യി​രു​ന്നു​ ​ഞാ​ൻ​ ​കൊ​ടു​ത്ത​ ​വാ​ഗ്ദാ​നം.​ ​അ​ത് ​ഞാ​ൻ​ ​പാ​ലി​ച്ചു.​ ​വ​യ​ലാ​ർ​ ​വ​ന്നു.​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​റോ​ളം​ ​ഗം​ഭീ​ര​മാ​യി​ ​പ്ര​സം​ഗി​ച്ചു.​ ​തി​രി​ച്ചു​ ​പോ​കു​മ്പോ​ൾ​ ​എ​ന്നോ​ട് ​ചോ​ദി​ച്ചു,​ ​'​'​​ഇ​യാ​ൾ​ ​എ​ന്നെ​ക്കു​റി​ച്ച് ​ന​ല്ല​ ​വ​ർ​ത്ത​മാ​ന​മൊ​ക്കെ​ ​പ​റ​ഞ്ഞ​ല്ലോ.​ ​ന​ല്ല​ ​ഭാ​ഷ​യാ​ണ​ല്ലോ...​ ​ക​വി​ത​യെ​ഴു​തു​മോ​?​""​ ​ഞാ​ൻ​ ​പ​റ​ഞ്ഞു,​ ​'​'​ചെ​റു​താ​യി​ട്ടൊ​ക്കെ.​"" ​'​'​കൊ​ള്ളാം​ ​ന​ന്നാ​യി​ ​വ​രും​.""​ ​ആ​ ​അ​നു​ഗ്ര​ഹ​ത്തി​ന്റെ​ ​സാ​ക്ഷാ​ത്കാ​ര​മാ​ണ് ​ഈ​ ​പു​ര​സ്‌​കാ​രം.

നാ​ട്ടു​കാ​രു​ടെ​ ​ച​ന്ദ്ര​ൻ ​ഏ​ഴാ​ച്ചേ​രി​ ​രാ​മ​ച​ന്ദ്ര​നാ​യ​തെ​ങ്ങ​നെ​ ​എ​ന്ന​തി​ന്റെ​ ​ഉ​ത്ത​രം​ ​കി​ട്ടു​ന്ന​ത് ​പ​ഴ​യ​ ​ഒ​രു​ ​സെ​ക്ക​ൻ​ഡ് ​ലാം​ഗ്വേ​ജ് ​ക്ലാ​സി​ൽ​ ​നി​ന്നാ​കും​ ​അ​ല്ലേ​?​ ​ഒ​ന്നോ​ർ​ത്തെ​ടു​ക്കാ​മോ?
പാ​ലാ​ ​കോ​ളേ​ജി​ൽ​ ​എ​ന്റെ​ ​മ​ല​യാ​ളം​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്ന​ ​ഫാ.​ ​ജോ​ൺ​മ​റ്റം​ ​ആ​ണ് ​അ​ങ്ങ​നെ​ ​ആ​ദ്യം​ ​വി​ളി​ച്ച​ത്.​ ​അ​ദ്ദേ​ഹം​ ​'ധ​ർ​മ്മ​രാ​ജ"​ ​പ​ഠി​പ്പി​ച്ചു​ ​കൊ​ണ്ടി​രി​ക്കെ​ ​പ​ല​രോ​ടാ​യി​ ​വാ​യി​ക്കാ​ൻ​ ​പ​റ​യും. ​ ​എ​ന്നി​ട്ടു​ ​പേ​ര് ​ചോ​ദി​ക്കും​ ​''​നി​ന്റെ​ ​പേ​രെ​ന്തെ​ടാ​?""​ ​ '​ജോ​സ​ഫ്" ''വീ​ടെ​വി​ടെ​?""​ 'വ​ഞ്ചി​മ​ല​".​ ​''​ശ​രി​ ​നീ​ ​വ​ഞ്ചി​മ​ല​ ​ജോ​സ​ഫ്"".​ ​എ​ന്നോ​ട് ​വാ​യി​ക്കാ​ൻ​ ​പ​റ​ഞ്ഞു.​ ​ഞാ​ൻ​ ​ന​ന്നാ​യി​ ​വാ​യി​ച്ചു.​ ​''​നി​ന്റെ​ ​പേ​ര്​?"" ​ ​'​രാ​മ​ച​ന്ദ്ര​ൻ​'.​ ​''​എ​വി​ടെ​ ​വീ​ട്?""​ ​'​ഏ​ഴാ​ച്ചേ​രി​യി​ൽ​".​ ​'​'ശ​രി​ ​ഇ​ന്നു​ ​മു​ത​ൽ​ ​നീ​ ​ഏ​ഴാ​ച്ചേ​രി​ ​രാ​മ​ച​ന്ദ്ര​ൻ​"".​ ​അ​ദ്ദേ​ഹ​മാ​ണ് ​ന​ല്ലൊ​രു​ ​പ്ര​ഭാ​ഷ​ക​നാ​യി​ത്തീ​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​വ​നാ​ണ് ​എ​ന്ന് ​എ​ന്നോ​ട് ​ആ​ദ്യ​മാ​യി​ ​പ​റ​യു​ന്ന​ത്.​ ​അ​തൊ​രു​ ​അ​നു​ഗ്ര​ഹ​മാ​യി​രു​ന്നി​ല്ല.​ ​വ​രം​ ​ത​ന്നെ​യാ​യി​രു​ന്നു.

പ​ട​പ്പാ​ട്ടു​കാ​ര​ൻ​ ​എ​ന്ന​ ​വി​ശേ​ഷ​ണം​ ​കാ​വ്യ​ജീ​വി​ത​ത്തെ​ ​എ​ങ്ങ​നെ​യാ​ണ് ​സ്വാധീ​നി​ച്ചി​ട്ടു​ള​ള​ത്?
വ​യ​ലാ​ർ​ ​അ​വാ​ർ​ഡ് ​പ്ര​ഖ്യാ​പി​ച്ച​തി​ന്റെ​ ​അ​ടു​ത്ത​ ​നി​മി​ഷം​ ​മു​ത​ൽ​ ​ദാ​ ​ഈ​ ​നി​മി​ഷം​ ​വ​രെ​ ​ഏ​താ​ണ്ട് ​മു​ന്നൂ​റി​ല​ധി​കം​ ​ഫോ​ൺ​ ​കോ​ളു​ക​ൾ.​ ​കേ​ര​ള​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ത്തു​ ​നി​ന്ന്.​ ​ലോ​ക​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​ഇ​തൊ​ക്കെ​ ​പ​ട​പ്പാ​ട്ടു​കാ​ര​നാ​യി​രു​ന്ന​തി​ന്റെ​ ​പേ​രി​ൽ​ ​ല​ഭി​ച്ച​ ​സ്‌​നേ​ഹ​മാ​ണ്.​ ​പ്ര​സം​ഗ​ക​നാ​യ​തി​ന്റെ​ ​പേ​രി​ൽ;​ ​നീ​ലി,​ ​കാ​വ​ടി​ച്ചി​ന്ത് ​പോ​ലെ​യു​ള്ള​ ​ന​ല്ല​ ​ക​വി​ത​ക​ൾ​ ​എ​ഴു​തി​യ​തി​ന്റെ​ ​പേ​രി​ൽ​ ​കി​ട്ടു​ന്ന​ ​ആ​ദ​ര​വും​ ​സ്‌​നേ​ഹ​വു​മാ​ണ്.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​പ​ട​പ്പാ​ട്ടു​കാ​ര​നാ​യ​തി​ന്റെ​ ​പേ​രി​ൽ​ ​ആ​ത്മാ​വു​ ​കൊ​ണ്ട് ​ആ​ന​ന്ദി​ക്കു​ന്നു.

കേ​ര​ള​കൗ​മു​ദി​യു​മാ​യു​ള്ള​ ​കാ​വ്യ​സാ​ഹോ​ദ​ര്യം​ ​എ​ങ്ങ​നെ​യാ​യി​രു​ന്നു?
ദേ​ശാ​ഭി​മാ​നി​യു​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ബ്യൂ​റോ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ ​വ​രു​മ്പോ​ഴാ​ണ് ​കേ​ര​ള​കൗ​മു​ദി​യു​മാ​യു​ള്ള​ ​ബ​ന്ധം​ ​ദൃ​ഢ​മാ​കു​ന്ന​ത്.​ ​എ​ന്റെ​ ​ന​ല്ല​ ​ക​വി​ത​ക​ളി​ൽ​ ​ചി​ല​ത് ​കേ​ര​ള​കൗ​മു​ദി​യി​ലാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​കേ​ര​ള​ ​കൗ​മു​ദി​ ​ഓ​ണ​പ്പ​തി​പ്പി​ലാ​ണ് ​'​ഒ​രു​ ​വെ​ർ​ജീ​നി​യ​ൻ​ ​വെ​യി​ൽ​ക്കാ​ലം​"​ ​എ​ന്ന​ ​ക​വി​ത​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​ന്ന​ത്.​ ​അ​ങ്ങ​നെ​ ​വ​ല്ലാ​ത്ത​ ​ഒ​രു​ ​ഹൃ​ദ​യ​ബ​ന്ധം​ ​കേ​ര​ള​കൗ​മു​ദി​യു​മാ​യു​ണ്ട്.

ഏ​ഴാ​ച്ചേ​രി​ ​മ​ല​യാ​ള​ ​ക​വി​ത​യി​ലെ​ ​ദ്രാ​വി​ഡ​പ്പെ​രു​മാ​ളാ​ണെ​ന്ന് ​പ​റ​ഞ്ഞാ​ൽ​ ​നി​ഷേ​ധി​ക്കു​മോ?
ഒ​രി​ക്ക​ലു​മി​ല്ല,​ ​പെ​രു​മാ​ളാ​ണോ​ ​അ​ല്ല​യോ​ ​അ​ത​റി​യി​ല്ല.​ ​പ​ക്ഷേ​ ​ഞാ​ൻ​ ​തി​ക​ച്ചും​ ​ദ്രാ​വി​ഡ​നാ​ണ്;​ ​കാ​ര​ണം​ ​എ​ന്റെ​ ​ക​വി​ത​യി​ൽ​ ​ഞാ​ന​റി​ഞ്ഞും​ ​അ​റി​യാ​തെ​യും​ ​ദ്രാ​വി​ഡ​രു​ടെ​ ​ജീ​വി​ത​ ​മൂ​ർ​ത്തി​യാ​യ​ ​ശി​വ​നും​ ​ശി​വ​കു​ടും​ബ​വും​ ​ക​ട​ന്നു​ ​വ​രാ​റു​ണ്ട്.​ ​ഇ​ന്ത്യ​ൻ​ ​കു​ടും​ബ​ ​സ​ങ്ക​ൽ​പ്പ​ത്തി​ന്റെ​ ​പ്ര​ഥ​മ​മാ​യ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​ശി​വ​ൻ.​ ​ഗൃ​ഹ​സ​ങ്ക​ല്പ​ത്തി​ന്റെ​ ​ഉ​ദാ​ത്ത​ ​മാ​തൃക​യാ​ണ് ​കൈ​ലാ​സം.​ ​ഭ​ർ​ത്താ​വി​നോ​ട് ​വ​ഴ​ക്കി​ടു​ക​യും​ ​കു​ടും​ബ​ത്തി​ന്റെ​ ​ശാ​ശ്വ​ത​ ​സ​ന്തു​ലി​താ​വ​സ്ഥ​യ്‌​ക്കാ​യി​ ​പ​ണി​പ്പെ​ടു​ക​യും​ ​ചെ​യ്യു​ന്ന​ ​ഇ​ന്ത്യ​ൻ​ ​സ്ത്രീ​ത്വ​ത്തി​ന്റെ​ ​പ്ര​തി​നി​ധി​യാ​ണ് ​പാ​ർ​വ​തി.​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​ദൈ​വ​മാ​ണ് ​ശി​വ​ൻ​ ​എ​ന്ന​തി​നാ​ലാ​ണ് ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ൻ​ ​നെ​യ്യാ​റി​ൽ​ ​മു​ങ്ങി​ ​നി​വ​രു​മ്പോ​ൾ ​ ​കൈയിലെ​ടു​ത്തി​രു​ന്ന​ ​ശി​ല​യെ​ ​ശി​വ​ൻ​ ​എ​ന്നു​ ​പ​റ​ഞ്ഞ​ത്.​ ​സാ​ധാ​ര​ണ​ക്കാ​ര​നു​ ​വേ​ണ്ടി​ ​ആ​ത്മീ​യ​ ​സ​മ​രം​ ​ചെ​യ്ത​ ​ഗു​രു​വി​ന്റെ​ ​മ​ന​സി​ൽ​ ​ദ്രാ​വി​ഡ​ ​ഡ​മ​രു​വാ​ണ് ​മു​ഴ​ങ്ങി​യി​രു​ന്ന​ത്.​ ​ക​വി​ക​ളു​ടെ​ ​ക​വി​യാ​യ​ ​ഗു​രു​വി​ന്റെ​ ​വ​ഴി​യേ​യാ​ണ് ​എ​ന്റെ​ ​ക​വി​ത​യു​ടെ​യും​ ​സ​ഞ്ചാ​രം.

eee

വ​യ​ലാ​ർ​ ​അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ​ ​'​ഒ​രു​ ​വെ​ർ​ജീ​നി​യ​ൻ​ ​വെ​യി​ൽ​ ക്കാ​ല​"​ത്തിന്റെ ര​ച​ന​യെ​പ്പ​റ്റി?
മ​ക​ൾ​ ​സ​കു​ടും​ബം​ ​അ​മേ​രി​ക്ക​യി​ലാ​ണ് ​താ​മ​സം.​ ​അ​വ​ളു​ടെ​ ​കൂ​ടെ​ ​അ​വി​ടെ​ ​താ​മ​സി​ക്കു​ന്ന​ ​സ​മ​യ​ത്താ​ണ് ​ഇ​തെ​ഴു​തു​ന്ന​ത്.​ ​പ​ക​ൽ​ ​ധാ​രാ​ളം​ ​സ​മ​യ​മു​ണ്ട​ല്ലോ.​ ​അ​വി​ടു​ത്തെ​ ​ജീ​വി​തം​ ​സ​മ്മാ​നി​ച്ച​താ​ണ് ​ഈ​ ​പു​സ്ത​കം.​ ​റി​ച്ച് ​മോ​ണ്ടി​ലെ​ ​താ​മ​സ​മാ​ണ് ​ഈ​ ​കൃ​തി​യു​ടെ​ ​പി​റ​വി​ക്ക് ​ഹേ​തു.​ ​മു​റി​യി​ലി​രു​ന്ന് ​നേ​രെ​ ​നോ​ക്കി​യാ​ൽ​ ​അ​ന്തോ​ണീ​സ് ​പു​ണ്യാ​ളന്റെ​ ​പ​ള്ളി​ ​കാ​ണാം.​ ​അ​ങ്ങ​നെ​ ​അ​വി​ടു​ത്തെ​ ​പെ​രു​ന്നാ​ളു​ ​വ​ന്നു.​ ​അ​വി​ടെ​ ​പെ​രു​ന്നാ​ളു​ ​ക​ണ്ട് ​മ​ധു​രം​ ​നു​ണ​ഞ്ഞു​ ​ന​ട​ക്കു​മ്പോ​ൾ ​എ​നി​ക്കു​ ​തോ​ന്നി​ ​സ​ന്ന്യാ​സ​ചി​ത്ത​നാ​യ​ ​ഖ​ലീ​ൽ​ജി​ബ്രാനും​ ​നി​ര​ന്ത​ര​കാ​മു​ക​നാ​യ​ ​സോ​ള​മ​നും​ ​പ​ള്ളി​ ​മു​റ്റ​ത്ത് ​വ​ച്ച് ​ക​ണ്ടാ​ൽ​ ​എ​ങ്ങ​നെ​യാ​യി​രി​ക്കും.​ ​അ​വ​ർ​ ​ത​മ്മി​ൽ​ ​എ​ന്തൊ​ക്കെ​യാ​യി​രി​ക്കും​ ​സം​സാ​രി​ക്കു​ക.​ ​അ​വ​രു​ടെ​ ​സ​ർ​ഗ​സം​യോ​ഗം​ ​ഭാ​വ​ന​യി​ൽ​ ​കാ​ണാ​ൻ​ ​ശ്ര​മി​ച്ച​താ​ണ് ​ ഒരു '​വെ​ർ​ജീ​നി​യ​ൻ​ ​വെ​യി​ൽ​ക്കാ​ലം​"​ ​എ​ന്ന​ ​ക​വി​ത.

വ​യ​ലാ​ർ,​ ​പി.​ ​ഭാ​സ്‌​ക​ര​ൻ,​ ​ഒ.​ ​എ​ൻ.​ ​വി​ ,​ ​പു​തു​ശ്ശേ​രി,​ ​തി​രു​ന​ല്ലൂ​ർ,​ ​പു​ന​ലൂ​ർ​ ​ബാ​ല​ൻ​ ​തു​ട​ങ്ങി​ ​അ​രു​ണ​പ​ര​മ്പ​ര​യി​ൽ​ ​ഒ​രു​ ​ക​ണ്ണി​യാ​ണ് ​ഏ​ഴാ​ച്ചേ​രി​യും​ ​എ​ന്നു​ ​പ​റ​യു​ന്ന​ത് ​ശ​രി​യ​ല്ലേ?
അ​വ​രൊ​ക്കെ​ ​എ​ന്നെ​ക്കാ​ൾ​ ​എ​ത്ര​യോ​ ​വ​ലി​യ​ ​കാ​വ്യ​പ്ര​തി​ഭ​ക​ളാ​ണ്.​ ​അ​വ​രു​ടെ​ ​അ​ടു​ത്ത് ​നി​ൽ​ക്കാ​നു​ള്ള​ ​വ​ചോ​ബ​ലം​ ​എ​നി​ക്കി​ല്ല,​​ ​എ​ന്നാ​ൽ​ ​അ​വ​രു​ടെ​ ​ആ​ശ​യ​ങ്ങ​ളും​ ​ആ​വി​ഷ്‌​ക്കാ​ര​ ​പ​ടു​ത്വ​വും​ ​ എ​ന്നെ​ ​സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.​ ​അ​വ​രു​ടെ​ ​ചേ​രി​യി​ൽ​;​ ​എ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​പാ​വ​പ്പെ​ട്ട​വ​രു​ടെ​;​ ​ഏ​ഴ​ക​ളു​ടെ​ ​ചേ​രി​യി​ലാ​ണ് ​ഞാ​ൻ​ ​എ​ന്നു​ ​പ​റ​യു​ന്ന​തി​ൽ​ ​അ​സ​ത്യ​മൊ​ന്നു​മി​ല്ല.

അ​നു​മോ​ദി​ച്ചു​കൊ​ണ്ട് ​ധാ​രാ​ളം​ ​ഫോ​ൺ​കോ​ൾ​ ​വ​ന്ന​ല്ലോ.​ ​എ​ടു​ത്ത് ​പ​റ​യ​ത്ത​ക്ക​ ​ര​ണ്ടു​മൂ​ന്നെ​ണ്ണം​ ​പ​റ​യാ​മോ?

മ​ല​യാ​ള​ത്തി​ന്റെ​ ​വ​ജ്ര​വ​ച​സാ​യ,​ ​ക​മ്യൂ​ണി​സ്റ്റ് ​പ്ര​സ്ഥാ​ന​ത്തെ​ ​ഹൃ​ദ​യ​ത്തി​ലേ​റ്റി​യ​ ​ചെ​റു​കാ​ടി​ന്റെ​ ​മ​ക​ൻ​ ​കെ.​പി.​ര​മ​ണ​ൻ​ ​വി​ളി​ച്ചു.​ ​ചെ​റു​കാ​ട് ​കു​ടും​ബ​ത്തി​ന്റെ​ ​മു​ഴു​വ​ൻ​ ​ആ​ശം​സ​ക​ളും​ ​അ​റി​യി​ച്ചു.​ ​മ​ഹാ​ക​വി​ ​ഒ.​എ​ൻ.​വി​യു​ടെ​ ​ പ​ത്നി​ ​സ​രോ​ജി​നി​ ​ടീ​ച്ച​ർ,​ ​ക​വി​ ​നീ​ല​മ്പേ​രൂ​ർ​ ​മ​ധു​സൂ​ദ​ന​ൻ​ ​നാ​യ​ർ,​ ​നോ​വ​ലി​സ്റ്റ് ​പി.​വി.​കെ.​ ​പ​ന​യാ​ൽ,​ ​വ​ട്ടി​യൂ​ർ​ക്കാ​വ് ​എം.​എ​ൽ.​എ​ ​വി.​കെ.​ ​പ്ര​ശാ​ന്ത്,​ ​സാ​ഹി​ത്യ​നി​രൂ​പ​ക​ ​ഡോ.​ ​എ​സ്.​ ​ശ്രീ​ദേ​വി​ ​തു​ട​ങ്ങി​യ​വ​ർ.​ ​എം.​ടി,​ ​സി.​രാ​ധാ​കൃ​ഷ്‌​ണ​ൻ,​ ​സു​ഗ​ത​കു​മാ​രി​ ​ടീ​ച്ച​ർ​ ​എ​ന്നി​വ​രു​ടെ​ ​ആ​ശി​ർ​വാ​ദ​ ​ബ​ല​വും​ ​എ​ന്റെ​ ​ര​ച​നാ​ ​ജീ​വി​ത​ത്തി​ലെ​ ​മ​ഹാ​ഭാ​ഗ്യ​മാ​യി​ ​ഞാ​ൻ​ ​ക​രു​തു​ന്നു.​

അ​ടി​മു​ടി​ ​കേ​ര​ളീ​യ​നാ​യ,​​ ​വ്ര​ത​വി​ശു​ദ്ധ​മാ​യ​ ​വാ​ക്കു​ക​ൾ​ ​കൊ​ണ്ട് ​കൈ​ര​ളി​യെ​ ​ആ​ദ​രി​ച്ച​ ​ ഈ​ ​ക​വി​ ​വ​യ​ലാർ​ ​അ​വാ​ർ​ഡ് ​ഏ​റ്റു​വാ​ങ്ങു​ന്ന​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​ക​വി​യെ​ക്കാ​ൾ​ ​സ​ന്തോ​ഷി​ക്കു​ന്ന​ത് ​ലോ​കം​ ​മു​ഴു​വ​നു​മു​ള്ള​ ​കാ​വ്യാ​സ്വാ​ദ​ക​രാ​യി​രി​ക്കും.​ ​ഒ​രു​ ​വെ​ർ​ജീ​നി​യ​ൻ​ ​വെ​യി​ൽ​ക്കാ​ലം​ ​എ​ന്ന​ ​ക​വി​ത​യി​ൽ​ ​ക​വി​ ​പ​റ​യു​ന്ന​തു​പോ​ലെ​ :
''​പാ​ണ​ന്റെ​ ​ഭാ​ഷ​ ​തി​രി​ച്ച​റി​യ​പ്പെ​ടും
ഭൂ​മ​ണ്ഡ​ലം​ ​തി​രി​യു​വോ​ളം​.""

(​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​ :​ 9544465542)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, VAYALAR AWARD, EZHACHERI RAMACHANDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.