SignIn
Kerala Kaumudi Online
Friday, 30 October 2020 2.04 AM IST

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിച്ച സദാനന്ദന് മോദിയുടെ സല്യൂട്ട്; കുടുംബത്തിന് 50 ലക്ഷം രൂപ

narendra-modi-sadhanandha

കൊച്ചി: ആരോഗ്യപ്രവർത്തകരാണ് കൊവിഡ് പോരാളികളെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ ഓർമ്മിപ്പിച്ച് കൊണ്ടിരുന്നത് വെറുംവാക്കാല്ല. കാശ്‌മീർ മുതൽ കന്യാകുമാരി വരെ ഹെലികോപ്‌ടർ പറത്തി കൊവിഡ് പോരാളികൾക്ക് പുഷ്‌പവൃഷ്‌ടി നടത്തിയും മെഴുകുതിരി കത്തിച്ചും പാത്രം കൊട്ടിയും ആരോഗ്യപ്രവർത്തകരെ ആദരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ അദ്ദേഹത്തെ പരിഹസിച്ചവരും ഉണ്ടായിരുന്നു. എന്നാൽ പറച്ചിലല്ല പ്രവർത്തിയാണ് തനിക്ക് വലുതെന്ന് ഒന്നു കൂടി തെളിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോർച്ചറി ജീവനക്കാരൻ പി.എൻ സദാനന്ദന്റെ കുടുംബത്തിനാണ് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. സദാനന്ദന്റെ കുടുംബത്തിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച് കഴിഞ്ഞു. വേഗത്തിൽ മതിയായ രേഖകൾ സമർപ്പിച്ചാണ് കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ ഇൻഷുറൻസ് ക്ലെയിമിലൂടെ സദാനന്ദന്റെ കുടുംബത്തിന് പണം ലഭിച്ചത്.

ആരോഗ്യവകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായി 2002ലാണ് സദാനന്ദൻ ജോലിയിൽ പ്രവേശിച്ചത്. 2019 ജനുവരി 31ന് നഴ്‌സിംഗ് അസിസ്റ്റന്റായി ആലുവ ജില്ലാ ആശുപത്രിയിൽ നിന്നും സദാനന്ദൻ വിരമിച്ചിരുന്നു. എന്നാൽ ഏറെ ആത്മാർത്ഥതയോടെ പ്രവർത്തിച്ച സദാനന്ദനെ ആശുപത്രി വികസന സമിതി തീരുമാന പ്രകാരം 2019 ഫെബ്രുവരി 25ന് മോർച്ചറിയിൻ അറ്റൻഡറായി നിയമിക്കുകയായിരുന്നു.

എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനവും മരണവും രൂക്ഷമായപ്പോൾ നിരവധി മൃതദേഹങ്ങൾ എത്തിയിരുന്ന ആലുവ ജില്ലാ ആശുപത്രിയിലെ മോർച്ചറിയുടെ ചുമതലയിൽ ആയിരുന്നു സദാനന്ദൻ. ഇതിനിടെ കൊവിഡ് ബാധിച്ച സദാനന്ദന് ഉയർന്ന തോതിൽ പ്രമേഹമുണ്ടായിരുന്നു. ശ്വാസംമുട്ട് കൂടിയതിനെ തുടർന്ന് ഐ.സി.യുവിലും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഓഗസ്റ്റ് 17ന് മരണമടയുകയായിരുന്നു. സദാനന്ദനോടുളള ആദര സൂചകമായി ജില്ലാ ആശുപത്രി ഉദ്യാനത്തിൽ നന്മയുടെ പ്രതീകമായി തേന്മാവിന്റെ തൈ നട്ടിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NARENDRA MODI, PM GAREEB KALYAN YOJANA, COVID, COVID KERALA, COVID 19, CORONA VIRUS, SADHANANDAN;, HEALTH MINISTRY, HARSHA VARDHAN, KK SHAILAJA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.