SignIn
Kerala Kaumudi Online
Tuesday, 20 October 2020 8.45 PM IST

പരിശോധന കുറഞ്ഞിട്ടും രോഗ ബാധ ഉയരുന്നു; 1,321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

covid-cases

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗബാധ ഒന്‍പതിനായിരത്തിനടുത്ത് റിപ്പോര്‍ട്ട് ചെയ്തു. 9,016 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, വെറും 52,067 പേരില്‍ മാത്രമാണ് പരിശോധന നടത്തിയിരിക്കുന്നത് എന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്.

സംസ്ഥാനത്ത് ഇന്ന് 7991 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളവര്‍ 96,004 പേരാണ്. രോഗമുക്തി നേടിയവര്‍ 2,36,989 പേരാണ്. ഇന്ന് പുതിയതായി എട്ട് ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. 18 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.


1,321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതില്‍ 7,464 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് എന്ന് കണ്ടെത്തി. 1,321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1445, തൃശൂര്‍ 1079, എറണാകുളം 525, കോഴിക്കോട് 888, തിരുവനന്തപുരം 576, പാലക്കാട് 383, കൊല്ലം 651, ആലപ്പുഴ 604, കണ്ണൂര്‍ 328, കോട്ടയം 358, കാസര്‍ഗോഡ് 270, പത്തനംതിട്ട 153, ഇടുക്കി 87, വയനാട് 117 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


26 മരണം

26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല്‍ (47), തൊളിക്കോട് സ്വദേശി ഭവാനി (70), ഇടപ്പഴഞ്ഞി സ്വദേശി ഡട്ടു (42), കരുമം സ്വദേശി അജിത് കുമാര്‍ (59), മഞ്ചാംമൂട് സ്വദേശിനി വിജിത (26), വര്‍ക്കല സ്വദേശിനി ഉഷ (63), മൂങ്ങോട് സ്വദേശി സതീഷ് കുമാര്‍ (39), കൊല്ലം വെള്ളിമണ്‍ സ്വദേശി മധുസൂദനന്‍ നായര്‍ (75), കൊട്ടാരക്കര സ്വദേശി ശ്രീധരന്‍ പിള്ള (90), പാലതറ സ്വദേശി ഷാഹുദീന്‍ (64), ആലപ്പുഴ മണ്ണാഞ്ചേരി സ്വദേശിനി തങ്കമ്മ വേലായുധന്‍ (79), രാമപുരം സ്വദേശി സുരേഷ് (52), കോട്ടയം അയര്‍കുന്നം സ്വദേശി പരമു (84), കാഞ്ഞിരം സ്വദേശി മത്തായി (68), ഇടക്കുന്നം സ്വദേശി ഹസന്‍പിള്ള (94), എറണാകുളം കടമറ്റൂര്‍ സ്വദേശിനി ഭവാനി (81), തൃശൂര്‍ വെള്ളാനിക്കര സ്വദേശി രാജന്‍ (64), പൊയ്യ സ്വദേശിനി വിക്റ്ററി (80), ആലപ്പാട് സ്വദേശി പരീത് (103), മലപ്പുറം കുറ്റ്യാടി സ്വദേശി അബൂബക്കര്‍ (54), പേരകം സ്വദേശി സെയ്ദ് മുഹമ്മദ് (74), കൊടുമുടി സ്വദേശിനി ഖദീജ (68), പൊന്നാനി സ്വദേശിനി അസരുമ്മ (58), മഞ്ഞപുറം സ്വദേശി അരവിന്ദാക്ഷന്‍ (61), കോഴിക്കോട് നെട്ടൂര്‍ സ്വദേശി അമ്മദ് (68), കണ്ണൂര്‍ കക്കാട് സ്വദേശിനി ജമീല (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1139 ആയി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID-19, CASES
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.