SignIn
Kerala Kaumudi Online
Friday, 30 October 2020 12.39 AM IST

വിശപ്പ് സൂചികയിൽ ഇന്ത്യ 94-ാം സ്ഥാനത്ത്

hunger-index

ന്യൂഡൽഹി: ആഗോള വിശപ്പ് സൂചികയിൽ (ഹംഗർ ഇൻഡക്സ്) ഇന്ത്യ സുഡാനോടൊപ്പം 94-ാം സ്ഥാനത്ത്. ഇന്ത്യയിലെ പട്ടിണി സ്ഥിതി അതീവഗുരുതരമാണെന്നും ബ്രിട്ടൻ ആസ്ഥാനമായ അന്താരാഷ്ട്ര ഭക്ഷ്യ നയ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ

തയ്യാറാക്കിയ സൂചിക വ്യക്തമാക്കുന്നു.

ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മ്യാന്മർ എന്നീ അയൽ രാജ്യങ്ങൾക്ക് പിന്നിലാണ് ഇന്ത്യ. 117 രാജ്യങ്ങളുള്ള പട്ടികയിൽ കഴിഞ്ഞ വർഷം ഇന്ത്യ 102 -ാം സ്ഥാനത്തായിരുന്നു.

പോഷകാഹാരക്കുറവ്, ശിശുമരണം, നവജാതശിശുക്കളിലെ ഭാരക്കുറവ്, വളർച്ചമുരടിപ്പ് എന്നീ മേഖലകളിൽ ഇന്ത്യയുടെ പ്രവർത്തനം വളരെ മോശമാണ്. ഇന്ത്യൻ ജനസംഖ്യയിലെ 14 ശതമാനം പോഷകാഹാരക്കുറവ് നേരിടുന്നു. ശിശുമരണനിരക്ക് 3.7 ശതമാനമാണ്. 37.4 ശതമാനം കുട്ടികളും വളർച്ച മുരടിപ്പ് നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയെക്കാൾ റാങ്ക് ഉയർന്നതാണെങ്കിലും ബംഗ്ലാദേശിലും മ്യാൻമറിലും പാകിസ്ഥാനിലും പട്ടിണി സ്ഥിതി ഗുരുതരമാണ്.

പൂജ്യം പോയിന്റാണ് ഏറ്റവും മികച്ച സ്‌കോർ. ഏറ്റവും മോശം 100 പോയിന്റും. ഇന്ത്യക്ക് 27.2 പോയിന്റ് ലഭിച്ചു.
ബെലാറസ്, ബോസ്‌നിയ,ബ്രസീൽ, ചിലി, ചൈന, കോസ്റ്റാറിക്ക, ക്രൊയേഷ്യ, ക്യൂബ, എസ്‌തോണിയ, കുവൈത്ത്, ലാത്വിയ, ലിത്വാനിയ, മോണ്ടിനേഗ്രോ, റുമാനിയ, തുർക്കി, ഉക്രൈൻ, ഉറുഗ്വേ എന്നീ രാജ്യങ്ങളാണ് ഒന്നാമത്. അഞ്ചിൽ താഴെയാണ് ഈ രാജ്യങ്ങളുടെ സ്‌കോർ.
വിശപ്പ് സൂചികയിൽ വികസിതരാജ്യങ്ങളെ പരിഗണിക്കാറില്ല.


 അയൽക്കാരുടെ റാങ്ക്

ശ്രീലങ്ക -64

നേപ്പാൾ - 73
ബംഗ്ലാദേശ് - 75
മ്യാന്മർ - 78

പാകിസ്ഥാൻ- 88

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, HUNGER INDEX
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.