SignIn
Kerala Kaumudi Online
Tuesday, 20 October 2020 7.32 PM IST

അനാഥമായി സീതത്തോട് കൃഷിഭവൻ മാസങ്ങളായി കൃഷി ഓഫീസറും അസിസ്റ്റന്റുമാരുമില്ല

seethathode
വിവിധ ആവശ്യങ്ങൾക്കായി കഴിഞ്ഞ ദിവസം സീതത്തോട് കൃഷിഭവനിൽ എത്തിയവരുടെ തിരക്ക്

സീതത്തോട്: വിത്തും വളവും തേടി ചെന്നാലും സർട്ടിഫിക്കറ്റിനായാലും സീതത്തോട് കൃഷിഭവനിൽ നിന്ന് ലഭിക്കില്ല.കർഷകർ ഏറെയുള്ള നാട്ടിൽ കൃഷി ഓഫീസറില്ലാതായിട്ട് മാസങ്ങളായി. വിവിധ ആവശ്യങ്ങൾക്കായി കുന്നും മലയുമിറങ്ങി കൃഷിഭവനിൽ എത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്.രണ്ട് കൃഷി അസിസ്റ്റന്റുമാരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.ഒരു സ്വീപ്പർ മാത്രമാണ് സ്ഥിരമായി ഓഫീസിലുള്ളത്.ഇവിടെ എല്ലാം താളം തെറ്റിയും അനാഥമായും കിടക്കുന്നു.നാറാണംമൂഴിയിലെ കൃഷി ഓഫീസർ ചൊവ്വ,വെള്ളി ദിവസങ്ങളിൽ സീതത്തോട്ടിലെത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.ഈ ദിവസങ്ങളിൽ കൃഷിഓഫീസിൽ വൻ തിരക്കുമാണ്. വിത്ത് വിതരണത്തിലെ ക്രമക്കേടിന്റെ പേരിൽ നേരത്തേയുണ്ടായിരുന്ന കൃഷി ഓഫീസർ സസ്‌പെൻഷനിലായതിനെ തുടർന്നാണ് സീതത്തോട്ടിൽ കൃഷി ഓഫീസർ ഇല്ലാതായാത്.സീതത്തോട്ടിൽ കൃഷി ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. പ്‌ളാന്റേഷൻ കോർപ്പറേഷന്റെ കാസർകോട് ഓഫീസിൽ ജോലി ചെയ്യുന്ന ജീവനക്കാരനെയാണ് സീതത്തോട് കൃഷി ഓഫീസറായി നിയമിച്ചിട്ടുണ്ട്.തിരുവല്ല സ്വദേശിയായ അദ്ദേഹം അവിടെ നിന്ന് വിടുതൽ തേടി അടുത്തമാസം സീതത്തോട്ടിൽ ചാർജ് എടുത്തേക്കും.


വളം വിതരണത്തിന് പെർമിറ്റ് എടുക്കാനും മറ്റുമായി നിരവധി ആളുകളാണ് കൃഷി ഓഫീസിലെത്തുന്നത്. ഇവിടെ എത്തുമ്പോൾ കൃഷി ഓഫീസർ ഇല്ലാത്തതിനാൽ നിരാശരായി മടങ്ങുകയാണ്.

മോഹൻലാൽ

(കോട്ടമൺ)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.