SignIn
Kerala Kaumudi Online
Friday, 30 October 2020 1.58 AM IST

യു ഡി എഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന് എം സി കമറുദ്ദീൻ ഔട്ട്

mc

കാസർകോട്: ജുവലറി തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീൻ എം എൽ എയെ യു ഡി എഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി. സി ടി അഹമ്മദലിയാണ് പുതിയ ചെയർമാൻ. സ്ഥാനം ഒഴിയാൻ നേരത്തേ തന്നെ കമറുദ്ദീൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. പുനസംഘടനയെത്തുടർന്നാണ് മാറ്റം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യു ഡി എഫ് ജില്ലാ കമ്മിറ്റികൾ പുനസംഘടിപ്പിച്ചത്.

അതിനിടെ കേരളകോൺഗ്രസ് എമ്മിൽ നിന്ന് പത്തനംതിട്ടജില്ലയിലെ ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫാണ് കോട്ടയം ജില്ലയിലെ യു ഡി എഫ് ചെയർമാൻ. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കൺവീനർ സ്ഥാനവും ജോസഫ് വിഭാഗത്തിന് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ചെയർമാൻ സ്ഥാനവും ആലപ്പുഴ ജില്ലയിലെ കൺവീനർസ്ഥാനവും ഒഴിച്ചിട്ടിരിക്കുകയാണ്. തർക്കങ്ങളെത്തുടർന്നാണ് ഇത് എന്നാണ് റിപ്പോർട്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MC KAMARUDDIN MLA SACKED AS UDF KASARGOD DISTRICT CHAIRMAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.