SignIn
Kerala Kaumudi Online
Friday, 30 October 2020 2.16 AM IST

ഡി​ജി​റ്റ​ൽ​ ​വി​ഭ​ജ​നം​ ഇ​ല്ലാ​താ​ക​ണം

digtal-

കൊ​വി​ഡ് 19​ ​ന​മ്മു​ടെ​ ​ദൈ​നം​ദി​ന​ ​ജീ​വി​ത​ത്തെ​യും​ ​പൊ​തു​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​യും​ ​മാ​റ്റി​മ​റി​ച്ചു.​ ​ജീ​വി​ത​ ​ശൈ​ലി​ക്കും​ ​ഇ​ട​പ​ഴ​ക​ൽ​ ​രീ​തി​ക​ൾ​ക്കും​ ​മാ​റ്റം​ ​സം​ഭ​വി​ച്ചു.​ ഇ​തോ​ടെ​ ​ഡി​ജി​റ്റ​ൽ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യെ​ ​വ​ർ​ദ്ധി​ച്ച​തോ​തി​ൽ​ ​ആ​ശ്ര​യി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​വും​ ​സം​ജാ​ത​മാ​യി.

ഇ​ കോ​മേ​ഴ്‌​സ് ​വ​ഴി​ ​എ​ന്തും​ ​വാ​ങ്ങു​ക​യും​ ​വി​ൽ​ക്കു​ക​യും​ ​ചെ​യ്യാ​വു​ന്ന​ ​ഒ​രു​ ​കാ​ല​ത്താ​ണ് ​നാം​ ​ജീ​വി​ക്കു​ന്ന​ത്.​ പെ​യ്‌​മെ​ന്റ് ​ഗേ​റ്റ് ​വേ​ക​ൾ​ ​ക​റ​ൻ​സി​ ​ര​ഹി​ത​ ​വ്യ​വ​ഹാ​ര​ങ്ങ​ൾ​ ​സാ​ദ്ധ്യ​മാ​ക്കി.​ ​പ​രി​ശോ​ധ​ന​ക​ളും ​ഒ​പ്പു​വയ്ക്കലു​മെ​ല്ലാം​ ​ഇ​ന്ന് ​ഡി​ജി​റ്റ​ൽ​ ​രീ​തി​ ​വ​ഴി​ ​സാ​ദ്ധ്യ​മാ​ണ്.
ആ​ശ​യ​ ​വി​നി​മ​യ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​മാ​ർ​ഗങ്ങ​ളും​ ​ന​മ്മെ​ ​ബ​ന്ധി​പ്പി​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്നു.​ ​വ​ലി​യ​ ​ജ​ന​ക്കൂ​ട്ട​ത്തെ​ ​സം​ഘ​ടി​പ്പി​ക്കാ​നും,​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യാ​നും​ ​സാ​ധി​ക്കു​ന്നു.​ ​കോ​ൺ​ഫ​റ​ൻ​സു​ക​ൾ,​ ​ബോ​ർ​ഡ് ​ മീ​റ്റിം​ഗു​ക​ൾ,​ ​ഡി​ജി​റ്റ​ൽ​ ​രാ​ഷ്ട്രീ​യ​ ​റാ​ലി​ക​ൾ​ ​തു​ട​ങ്ങി​ ​എ​ന്തും​ ​വീ​ട്ടി​ന​ക​ത്തി​രു​ന്നു​ ​കൊ​ണ്ടു​ ​ത​ന്നെ​ ​ഡി​ജി​റ്റ​ൽ​ ​ല​ഭ്യ​ത​യു​ള്ള​വ​ർ​ക്ക് ​സാ​ദ്ധ്യ​മാ​കു​ന്നു.
ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​വി​ക​സി​പ്പി​ച്ച​ ​സ്മാ​ർ​ട്ട് ​ഫോ​ൺ​ ​അ​പ്ലി​ക്കേ​ഷ​നു​ക​ൾ,​ ​വെ​ർ​ച്വ​ൽ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​സാ​ദ്ധ്യ​ത​ക​ളു​ടെ​ ​വ​ലി​യ​ ​ക​വാ​ട​മാ​ണ് ​തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത്.
സാ​ങ്കേ​തി​ക​ ​ഭീ​മ​ൻ​മാ​രാ​യ​ ​ഗൂ​ഗി​ൾ,​ ​ഫേ​സ് ​ബു​ക്ക്,​ ​ടി.​സി.​എ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പു​തി​യ​ ​കാ​ല​ത്തെ​ ​മു​ന്നി​ൽ​ ​ക​ണ്ട് ​ത​ങ്ങ​ളു​ടെ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​വീ​ട്ടി​ലി​രു​ന്ന് ​ജോ​ലി​ ​ചെ​യ്യാ​നു​ള്ള​ ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ലോ​കം​ ​സാ​മ്പ​ത്തി​ക​മാ​യി​ ​താ​ഴേ​ക്കു​ ​പ​തി​ക്കു​മ്പോ​ഴും​ ​ഈ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ന്റെ​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​മൂ​ന്നു​ ​മാ​സ​ത്തി​നി​ടെ​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സിം​ഗ് ​സം​വി​ധാ​ന​മാ​യ​ ​'​സൂം"​ ​മു​പ്പ​ത് ​കോ​ടി​യി​ല​ധി​കം​ ​ഡൗ​ൺ​ലോ​ഡു​ക​ളാ​ണ് ​പു​തു​താ​യി​ ​നേ​ടി​യ​ത്.
അ​തേ​സ​മ​യം​ ​പ​ക​ർ​ച്ച​വ്യാ​ധി​ക്കു​ ​മു​മ്പ് ​വ​ലി​യ​ ​വ​ള​ർ​ച്ച​ ​കാ​ണി​ച്ചി​രു​ന്ന​ ​ചി​ല​ ​സ്ഥാ​പ​ന​ങ്ങ​ളെ​യും ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യി​രു​ന്ന​ ​മു​ൻ​നി​ര​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ളും​ ​കൊവി​ഡ് ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ച്ചി​ട്ടു​ണ്ട്.​ ​ഉ​ൾ​നാ​ടു​ക​ളി​ലും​ ​വി​ദൂ​ര​ ​ഗ്രാ​മ​ങ്ങ​ളി​ലും​ ​അ​ധി​വ​സി​ക്കു​ന്ന​ ​വ​ലി​യ​ ​വി​ഭാ​ഗം​ ​ജ​ന​ങ്ങ​ൾ​ ​ഡി​ജി​റ്റ​ൽ​ ​സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​പ​രി​ധി​ക്ക് ​പു​റ​ത്താ​വാ​ൻ​ ​നി​ർ​ബ​ന്ധി​ത​മാ​യി​രി​ക്കു​ന്നു.​ ​സാ​മൂ​ഹ്യ​മാ​യും ​സാ​മ്പ​ത്തി​ക​മാ​യും​ ​ഇ​ക്കൂ​ട്ട​ർ​ ​ഒ​റ്റ​പ്പെ​ട​ലി​നെ​ ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു.
ഡി​ജി​റ്റ​ൽ​ ​വി​ഭ​ജ​ന​വും​ ​അ​തു​ള​വാ​ക്കു​ന്ന​ ​വി​വേ​ച​ന​ങ്ങ​ളും​ ​കൊവി​ഡാ​ന​ന്ത​ര​ ​സാ​ങ്കേ​തി​ക​ ​മേ​ഖ​ല​യു​ടെ​ ​ഉ​പോ​ത്​പ​ന്ന​ങ്ങ​ളാ​യി​ ​മാ​റാ​ൻ​ ​ഇ​ട​യു​ണ്ട്.​ ​ഇ​ന്റ​ർ​നെ​റ്റും​ ​ഡി​ജി​റ്റ​ൽ​ ​ഉ​പാ​ധി​ക​ളു​മാ​യും​ ​ഇ​ട​പ​ഴ​കാ​ൻ​ ​മാ​ർ​ഗ​ങ്ങ​ളും,​ ​അ​റി​വു​മി​ല്ലാ​ത്ത​വ​ർ​ക്ക് ​പ​ല​ ​സേ​വ​ന​ങ്ങ​ളും​ ​​ല​ഭ്യ​മാ​വു​ക​യാ​ണ്.​ ​ആ​രോ​ഗ്യ,​ ​ക്ഷേ​മ​കാ​ര്യ​ ​വി​വ​ര​ങ്ങ​ളും​ ​അ​റി​യി​പ്പു​ക​ളോ​ടു​മൊ​പ്പം​ ​വാ​ണി​ജ്യ,​ ​നൈ​പു​ണ്യ​വി​ക​സ​ന,​ ​പ​ഠ​ന,​ ​സാ​മ്പ​ത്തി​ക​ ​വി​നി​മ​യ​ങ്ങ​ൾ​ ​അ​വ​ർ​ക്ക​ന്യ​മാ​കും.
2016​ൽ​ ​ഐ​ക്യ​രാ​ഷ്ട്ര​ ​സം​ഘ​ട​ന,​ ​ഇ​ന്റ​ർ​നെ​റ്റ് ​ല​ഭ്യ​ത​ ​മ​നു​ഷ്യാ​വ​കാ​ശ​മാ​യി​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​ ​പ്ര​മേ​യം​ ​പാ​സാ​ക്കു​ക​യു​ണ്ടാ​യി.​എ​ന്നാ​ൽ​ ​വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ൾ​ ​പോ​ലും​ ​ഇ​ത് ​ഗൗ​ര​വ​ത​ര​മാ​യി​ ​ഉ​റ​പ്പു​ ​വ​രു​ത്തു​ക​യു​ണ്ടാ​യി​ട്ടി​ല്ല.
വി​വ​ര​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​ദ്ധ്യ​യ​നം​ ​കേ​ര​ള​ത്തി​ലെ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​ആ​രം​ഭി​ക്കാ​നി​ട​യാ​ക്കി​യ​ത് ​ഐ​ടി​ ​@​ ​സ്‌​കൂ​ൾ​ ​പ​ദ്ധ​തി​യാ​ണ്.​ ​എ.​കെ.​ ​ആ​ന്റ​ണി​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ 2001​ ​-02​ ​കാ​ല​ത്ത് ​കേ​ര​ള​ത്തി​ൽ​ ​തു​ട​ക്ക​മി​ട്ട​ ​ഈ​ ​പ​ദ്ധ​തി​ ​പു​തി​യ​ ​യു​ഗ​പ്പി​റ​വി​ക്കാ​ണ് ​നാ​ന്ദി​ ​കു​റി​ച്ച​ത്.​ ​ഡി​ജി​റ്റ​ൽ​ ​യു​ഗ​ത്തി​ൽ​ ​മ​ല​യാ​ളി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​മ​റ്റി​ട​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​ഒ​രു​ ​ചു​വ​ട് ​മു​ന്നി​ൽ​ ​വയ്ക്കാ​ൻ​ ​ഇ​തു​ ​പ്രാ​പ്ത​മാ​ക്കി.​ പി​ന്നീ​ടു​ ​വ​ന്ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​വി​ദ്യാ​ല​യ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഐ.​ടി​ ​തു​ട​ർ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള​ ​ആ​ധാ​ര​ശി​ല​ ​ഈ​ ​പ​ദ്ധ​തി​യാ​യി​രു​ന്നു.​ ​എ​ന്നി​രു​ന്നാ​ൽ​ ​പോ​ലും​ ​ഡി​ജി​റ്റ​ൽ​ ​വി​ട​വു​ ​നി​ക​ത്താ​ൻ​ ​കൂ​ടു​ത​ൽ​ ​സ​ക്രി​യ​മാ​യ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ആ​വ​ശ്യ​മാ​ണ്.
പൊ​തു​ ​വി​ദ്യ​ാഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​സ​മ്പൂ​ർ​ണ​മാ​യി​ ​ഡി​ജി​റ്റ​ലൈ​സ് ​ചെ​യ്ത​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​മാ​യി​ ​അ​ടു​ത്ത​കാ​ല​ത്ത് ​കേ​ര​ളം​ ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടെ​ങ്കി​ലും​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​അ​വ​കാ​ശ​വാ​ദ​വു​മാ​യി​ ​ഒ​ത്തു​ ​പോ​കാ​ത്ത​ ​ദൗ​ർ​ബ​ല്യ​ങ്ങ​ളു​ണ്ടെ​ന്ന​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.
സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഈ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ലെ​ ​ക്ലാ​സു​ക​ൾ​ ​ഓ​ൺ​ ​ലൈ​നി​ൽ​ ​തു​ട​രാ​ൻ​ ​തീ​രു​മാ​നി​ച്ച​പ്പോ​ൾ​ ​കേ​ര​ള​ത്തി​ന്റെ​ ​ഡി​ജി​റ്റ​ൽ​ ​അ​ന്ത​ര​വും,​ ​താ​ഴ്ന്ന​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​കു​ട്ടി​ക​ൾ​ ​പാ​ഠ്യ​രം​ഗ​ത്ത് ​നി​ന്ന് ​പു​റ​ത്താ​യ​ ​ക്ലേ​ശ​ക​ര​മാ​യ​ ​സാ​ഹ​ച​ര്യ​വും​ ​നാം​ ​കാ​ണു​ക​യു​ണ്ടാ​യി.​ ​മി​ടു​ക്ക​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മാ​ന​സി​ക​മാ​യി​ ​ഒ​റ്റ​പ്പെ​ടു​ക​യും​ ​ഒ​ന്നി​ല​ധി​കം​ ​ആ​ത്മ​ഹ​ത്യ​യു​ടെ​ ​വാ​ർ​ത്ത​ക​ൾ​ ​വ​രി​ക​യും​ ​ചെ​യ്തു.​ ​കേ​ര​ളം​ ​പോ​ലൊ​രു​ ​ഉ​യ​ർ​ന്ന​ ​സാ​ക്ഷ​ര​ത​യു​ള്ള​ ​സം​സ്ഥാ​ന​ത്തു​ ​നി​ന്നു​ള്ള​ ​ഇ​ത്ത​രം​ ​വാ​ർ​ത്ത​ക​ൾ​ ​വ​ലി​യ​ ​ദു​ഃ​ഖ​മു​ള​വാ​ക്കി​യി​രു​ന്നു.
ഡി​ജി​റ്റ​ൽ​ ​വി​ഭ​ജ​നം​ ​മ​റി​ക​ട​ക്കു​ന്ന​തി​നാ​യു​ള്ള​ ​ചു​വ​ടു​വയ്്പു​ക​ളാ​യി​ ​'​ഡി​ജി​റ്റ​ൽ​ ​ഇ​ന്ത്യ​",​ ​'​കെ​ഫോ​ൺ"​ ​തു​ട​ങ്ങി​യ​ ​പ​ദ്ധ​തി​ക​ൾ​ ​വ​ഴി​ ​അ​ധി​ക​രി​ച്ച​ ​ഒ​പ്റ്റി​ക്ക​ൽ​ ​ഫൈ​ബ​റു​ക​ൾ,​ ​വ​യ​ർ​ല​സ് ​സാ​ങ്കേ​തി​ക​ ​വി​ദ്യ,​ ​ഡ്രോ​ണു​ക​ൾ,​ ​സാ​റ്റ​ലൈ​റ്റ് ​എ​ന്നി​വ​ ​വ്യാ​പ​ക​മാ​യി​ ​സ്ഥാ​പി​ച്ച് ​വി​ദൂ​ര​ ​ഉ​ൾ​നാ​ടു​ക​ളെ​ ​കൂ​ടി​ ​ഇ​ന്റ​ർ​നെ​റ്റ് ​പ​രി​ധി​യി​ൽ​ ​കൊ​ണ്ടു​വ​രാ​ൻ​ ​സാ​ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.​ ​മു​ഴു​വ​ൻ​ ​ഇ​ട​ങ്ങ​ളെ​യും​ ​ഡി​ജി​റ്റ​ൽ​ ​പ​രി​ധി​യി​ൽ​ ​കൊ​ണ്ടു​ ​വ​രാ​ൻ​ ​സ​ർ​ക്കാ​രു​ക​ൾ​ ​സ​ത്വ​ര​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണം.
താ​ഴ്ന്ന​ ​വ​രു​മാ​ന​ക്കാ​ർ​ക്ക് ​കു​റ​ഞ്ഞ​ ​ചെല​വി​ലു​ള്ള​ ​ഡാ​റ്റ​ ​പ്ലാ​നു​ക​ളും,​ ​സ്മാ​ർ​ട്ട് ​ ഉ​പ​ക​ര​ണ​ങ്ങ​ളും​ ​ഗ്രാ​ന്റു​ക​ളും​ ​സ​ബ്‌​സി​ഡി​ക​ളും​ ​വ​ഴി​ ​ല​ഭ്യ​മാ​ക്കേ​ണ്ട​തു​ണ്ട്.
പ​ക​ർ​ച്ച​വ്യാ​ധി​യെ​ ​മ​റി​ക​ട​ക്കാ​ൻ​ ​ഓ​ൺ​ ​ലൈ​നി​ൽ​ ​പ​ര​സ്പ​രം​ ​ബ​ന്ധ​പ്പെ​ട്ട് ​മു​ന്നോ​ട്ടു​ ​പോ​വേ​ണ്ട​ത് ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​കൊ​വി​ഡാ​ന​ന്ത​ര​ ​കാ​ലം​ ​മ​റ്റെ​ന്ന​ത്തെ​ക്കാ​ളു​മ​ധി​കം​ ​ഡി​ജി​റ്റ​ൽ​ ​ബ​ന്ധി​ത​മാ​യി​രി​ക്കും.


(​എ.​ഐ.​സി.​സി​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ആ​ൻ​ഡ് ഡി​ജി​റ്റ​ൽ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ​ഡി​പ്പാ​ർ​ട്‌​മെ​ന്റി​ന്റെ​യും​ ​ ​കോ​വി​ഡ് 19​ ​നെ​തി​രെ​യു​ള്ള​ ​ആ​ക‌്ഷ​ൻ​ ​ഗ്രൂ​പ്പാ​യ​ ​പി.​ഐ.​ ​ഇ​ന്ത്യ​ ​ഓ​ർ​ഗി​ന്റെ​യും​ ​നാ​ഷ​ണ​ൽ​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​റാ​ണ് ​ലേ​ഖ​ക​ൻ)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DIGITAL WORLD
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.