SignIn
Kerala Kaumudi Online
Friday, 30 October 2020 1.00 AM IST

അ​യ​ർ​ല​ൻ​ഡ് ന​ൽ​കു​ന്ന​ ​പാ​ഠം

universty

വ്യ​വ​സാ​യ​ ​വി​പ്ല​വ​ത്തി​ന് ​മു​ൻ​പു​ള്ള​ ​ലോ​ക​ത്തി​ന്റെ​ ​ക​ണ്ണാ​യ​ ​വി​ഭ​വം​ ​മ​ണ്ണാ​യി​രു​ന്നു.​ ​വ്യ​വ​സാ​യ​ ​വി​പ്ല​വ​ത്തോ​ടെ​ ​വി​ക​സ​ന​ത്തി​ന്റെ​ ​നി​ർ​ണാ​യ​ക​വി​ഭ​വം​ ​മൂ​ല​ധ​ന​മാ​യി​ .​ ​ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​പ​കു​തി​ക്കു​ ​ശേ​ഷം​ ​ഭൗ​തി​ക​ ​മൂ​ല​ധ​ന​ത്തി​ന്റെ​ ​സ്ഥാ​ന​ത്ത് ​മ​നു​ഷ്യ​ ​മൂ​ല​ധ​നം​ ​അ​വ​രോ​ധി​ക്ക​പ്പെ​ട്ടു.​ ​ആ​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​അ​വ​സാ​ന​ത്തോ​ടെ മ​നു​ഷ്യ​ ​മൂ​ല​ധ​ന​ത്തി​ന്റെ​ ​സൂ​ക്ഷ്മ​ ​ഘ​ട​ക​മാ​യ​ ​വി​ജ്ഞാ​ന​മാ​ണ് ​വി​ക​സ​ന​ത്തി​ന്റെ​ ​താ​ക്കോ​ൽ​സ്ഥാ​ന​ത്ത് ​വി​രാ​ജി​ക്കേ​ണ്ട​തെ​ന്ന​ ​വി​ധി​യെ​ഴു​ത്തു​ണ്ടാ​യി.​ ​അ​റി​വും​ ​നൈ​പു​ണ്യ​വും​ ​മു​ഖ്യ​ ​സ്ഥാ​ന​ത്ത് ​പ്ര​തി​ഷ്ഠി​ച്ചു​ ​കൊ​ണ്ടു​ള്ള​ ​വി​ക​സ​ന​ ​ത​ന്ത്രം​ ​വ​ഴി മു​ന്നേ​റി​യ​ ​പ​ല​ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ളും​ ​ലോ​ക​ത്തു​ണ്ട്.​ ​അ​തി​ൽ​ ​ഏ​റെ​ ​തി​ള​ക്ക​മാ​ർ​ന്ന​ ​അ​നു​ഭ​വ​മാ​ണ് ​കൊ​ച്ചു​ ​രാ​ജ്യ​മാ​യ​ ​അ​യ​ർ​ല​ൻ​ഡി​ന്റേ​ത്.​ ​കാ​ലി​വ​ള​ർ​ത്ത​ലും​ ​അ​ൽ​പ്പ​സ്വ​ൽ​പ്പം​ ​കൃ​ഷി​യും ​ബ്രി​ട്ട​നു​മാ​യു​ള്ള​ ​സം​ഘ​ർ​ഷ​വും​ ​അ​ശാ​ന്തി​യു​മൊ​ക്കെ​യാ​യി​ ​ക​ഴി​യു​ക​യാ​യി​രു​ന്നു​ ആ രാ​ജ്യം.​ ​വ​ലി​യ​ ​വ്യ​വ​സാ​യ​ങ്ങ​ളോ,​ ​കാ​ര്യ​മാ​യ​ ​ക​യ​റ്റു​മ​തി​യോ​ ​ഇ​ല്ല.​ ​തൊ​ഴി​ലി​ല്ലാ​യ്മ​ ​അ​തി​രൂ​ക്ഷം.​ ​ഇ​ല്ലാ​യ്മ​ ​ക​ൾ​ക്ക് ​മാ​ത്ര​മാ​യി​രു​ന്നു​ ​പ​ഞ്ഞ​മി​ല്ലാ​തി​രു​ന്ന​ത്.

ജീ​വി​ക്ക​ണ​മെ​ങ്കി​ൽ​ ​അ​ന്യ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​തൊ​ഴി​ൽ​ ​തേ​ടി​ ​പോ​കേ​ണ്ട​ ​അ​വ​സ്ഥ.1981​നും1990​നു​മി​ട​യി​ൽ​ ​മാ​ത്രം​ ​തൊ​ഴി​ൽ​ ​തേ​ടി​ ​പു​റ​ത്തു​പോ​യ​ ​യു​വാ​ക്ക​ളു​ടെ​ ​എ​ണ്ണം​ ​ര​ണ്ടു​ല​ക്ഷ​ത്തോ​ളം​;​ 35​ ​ല​ക്ഷ​മാ​യി​രു​ന്നു​ ​അ​പ്പോ​ൾ​ ​ജ​ന​സം​ഖ്യ.​ ​എ​ന്നാ​ൽ​ ​തൊ​ണ്ണൂ​റു​ക​ളു​ടെ​ ​മ​ധ്യ​ത്തി​ൽ​ ​അ​യ​ർ​ല​ൻ​ഡ്,​ ​പ​ര​മ്പ​രാ​ഗ​ത​ ​വ​ള​ർ​ച്ചാ​രീ​തി​ക​ൾ​ ​വെ​ടി​ഞ്ഞ്, വി​ജ്ഞാ​നാ​ധി​ഷ്ഠി​ത​ ​സ​മ്പ​ത്ത് ​വ്യ​വ​സ്ഥ​യി​ലേ​ക്ക് ​ചു​വ​ടു​മാ​റ്റി.​ ​സ്‌​കൂ​ൾ,​ ​കോ​ളേ​ജ്,​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എ​ന്നീ​ ​ത​ട്ട​ക​ങ്ങ​ളി​ൽ​ ​വാ​ർ​ത്തെ​ടു​ക്ക​പ്പെ​ട്ട​ ​അ​റി​വി​ന്റെ​യും​ ​നൈ​പു​ണ്യ​ത്തി​ന്റെ​യും​ ​യൗ​വ​നം​ ​ആ​ ​രാ​ജ്യം​ ​മൂ​ല​ധ​ന​മാ​ക്കി​.​ ​താ​ര​ത​മ്യേ​ന​ ​കു​റ​ഞ്ഞ ചെ​ല​വി​ൽ​ ​വി​ജ്ഞാ​ന​ത്തി​ന്റെ​ ​ക​വ​ച​മ​ണി​ഞ്ഞ​ ​യു​വാ​ക്ക​ളെ​ ​ല​ഭ്യ​മാ​കു​മെ​ന്ന​ ​അ​വ​സ്ഥ​ ​വി​ദേ​ശ​ ​ക​മ്പ​നി​ക​ളു​ടെ​യും​ ​വി​ദേ​ശ​ ​നി​ക്ഷേ​പ​ത്തി​ന്റെ​യും​ ​ഒ​ഴു​ക്കി​നും​ ​ക​ള​മൊ​രു​ക്കി​.
അ​മേ​രി​ക്ക​യേ​യും​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​നേ​യും​ ​വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ​ ​ഏ​റെ​ ​പി​ന്നി​ലാ​ക്കി​ ​കൊ​ണ്ടാ​യി​രു​ന്നു​ ​പി​ന്നീ​ട് ​അ​യ​ർ​ല​ൻ​‌​ഡി​ന്റെ​ ​മു​ന്നേ​റ്റം.​ ​വേ​ത​ന​വും​ ​ജീ​വി​ത​നി​ല​വാ​ര​വും​ ​ഉ​യ​ർ​ന്നു.​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​വ​ൻ​തോ​തി​ൽ​ ​വ​ർ​ധി​ച്ചു.​ ​പു​റം​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​കു​ടി​യേ​റ്റം​ ​അ​വ​സാ​നി​ച്ചു​വെ​ന്ന് ​മാ​ത്ര​മ​ല്ല,​അ​ഭ്യ​സ്ത വി​ദ്യ​രാ​യ​ ​അ​ന്യ​നാ​ട്ടു​കാ​ർ​ ​തൊ​ഴി​ൽ​തേ​ടി​ ​ഇ​വി​ടെ​യെ​ത്തു​ന്ന​ ​അ​വ​സ്ഥ​യു​മു​ണ്ടാ​യി.
1980​ൽ​ 6259​ഡോ​ള​റാ​യി​രു​ന്ന​ ​പ്ര​തി​ശീ​ർ​ഷ​ ​വ​രു​മാ​നം,2018​ൽ​ 67050​ ​ഡോ​ള​റാ​യി​ ​കു​തി​ച്ചു.​ ​ഒ​ര​ർ​ത്ഥ​ത്തി​ൽ,​ ​വി​ജ്ഞാ​നാ​ ​ധി​ഷ്ഠി​ത​ ​സ​മൂ​ഹ​ ​നി​ർ​മി​തി​യി​ൽ, ഇ​ന്ത്യ​യി​ൽ​ ​ത​ന്നെ,​ ​മു​ൻ​പേ​ ​പ​റ​ക്കു​ക​യും​ ​അ​തി​ന്റെ​ ​സ​ത്ഫ​ല​ങ്ങ​ൾ​ ​സ്വാ​യ​ത്ത​മാ​ക്കു​ക​യും​ ​ചെ​യ്ത​ ​സം​സ്ഥാ​ന​മാ​ണ് ​കേ​ര​ളം.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലും​ ​ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ലും​ ​ഊ​ന്നി​യു​ള്ള​ ​ന​മ്മു​ടെ​ ​വി​ക​സ​ന​ ​രീ​തി​ ​ഒ​രു​പാ​ട് ​സാ​മൂ​ഹി​ക​ ​ന​ന്മ​ക​ൾ​ ​ന​ൽ​കി​യെ​ങ്കി​ലും അ​തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​ങ്ങ​ളു​ടെ​ ​ഏ​റി​യ​പ​ങ്കും​ ​കൊ​യ്‌​തെ​ടു​ത്ത​ത് ​അ​ന്യ​രാ​ജ്യ​ങ്ങ​ളാ​യി​രു​ന്നു.​ ​കേ​ര​ള​ത്തി​ന്റെ​ ​ഉ​ദി​ച്ചു​യ​രു​ന്ന​ ​സാ​മ്പ​ത്തി​ക​വി​ക​സ​ന​ ​വ​ഴി​യിൽ നാ​യ​ക​സ്ഥാ​ന​ത്ത് ​അ​ണി​നി​ര​ത്തേ​ണ്ട​ത് ​വി​ജ്ഞാ​ന​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​തു​റ​ക​ളെ​യാ​ണെ​ന്നു​ള്ള നി​ഗ​മ​ന​ത്തി​ന് ​പ​ര​ക്കെ​ ​അം​ഗീ​കാ​ര​മു​ണ്ട്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ,​ ​ല​ക്ഷ്യ​പ്രാ​പ്തി​ക്കാ​യി,​ ​അ​റി​വി​ന്റെ​ ​പ്ര​സ​ര​ണ​വും​ ​ഉ​ൽ​പ്പാ​ദ​ന​വും നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യു​ടെ​ ​എ​ല്ലാ​ ​ദ​ള​ങ്ങ​ളെ​യും​ ​ലോ​ക​നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തു​ക​ ​എ​ന്ന​ത് ​പ്ര​ഥ​മ​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കേ​ണ്ട​ ​വി​ഷ​യ​മാ​കു​ന്നു.​ ഈ പ​ശ്ചാ​ത്ത​ല​ത്തി​ൽ,​ ​അ​റി​വി​ന്റെ​ ​അ​ക്ഷ​യ​ഖ​നി​യാ​യും​ ​മ​റ്റ​നേ​ക​ ​ദൗ​ത്യ​നി​ർ​വ​ഹ​ണ​സാ​മ​ഗ്രി​യാ​യും​ ​വ​ർ​ത്തി​ക്കാ​ൻ​ ​കെ​ൽ​പ്പു​ള്ള​ ​ഡി​ജി​റ്റ​ൽ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​കേ​ര​ള​ത്തി​ലെ​ ​എ​ല്ലാ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലും​ ​എ​ത്തി​ച്ചി​രി​ക്കു​ന്ന​ത് ​ശ​രി​യാ​യ​ ​ദി​ശ​യി​ലു​ള്ള​ ​മു​ന്നേ​റ്റ​മാ​കു​ന്നു.
കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യു​ടെ​ ​അ​ടി​ത്ത​റ​ ​മാ​ത്ര​മ​ല്ല​ ​ശ​ക്തി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്;​ ​ആ​ ​രം​ഗ​ത്തെ​ ​ഉ​ന്ന​ത​ ​ഗോ​പു​ര​ങ്ങ​ളു​ടെ​ ​ശ​ക്തി​പ്പെ​ടു​ത്ത​ലും​നി​ർ​മ്മി​തി​യും​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്ന​തും​ ​ആ​ശാ​വ​ഹ​മാ​കു​ന്നു.​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്, ഐ.​ടി​ ​തു​ട​ങ്ങി​യ​വ​യി​ൽ​ ​മാ​സ്റ്റ​ർ​ ​കോ​ഴ്സു​ക​ൾ​ ​ന​ട​ത്താ​നാ​യി​ 2000​ൽ​ ​സ്ഥാ​പി​ക്ക​പ്പെ​ട്ട​ ​'​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​ആ​ൻ​ഡ് ​മാ​നേ​ജ്‌​മെ​ന്റ് കേ​ര​ള​"​ ​എ​ന്ന​ ​ടെ​ക്‌​നോ​പാ​ർ​ക്കി​ലെ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ത്തെ​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യാ​യി​ ​ഈ​ ​വ​ർ​ഷം​ ​ഉ​യ​ർ​ത്തി​യ​താ​ണ് ​ഈ​ ​ദി​ശ​യി​ലു​ള്ള​ ​ഒ​രു​ ​പ്ര​ധാ​ന​ ​ന​ട​പ​ടി.
നൂ​ത​ന​ ​സ​ങ്കേ​ത​ങ്ങ​ളാ​യ​ ​ബ്ലോ​ക്ക് ​ചെ​യി​ൻ,​ ​ഇ​ന്റ​ർ​നെ​റ്റ് ​ഓ​ഫ് ​തി​ങ്ങ്സ്,​ ​നി​ർ​മ്മി​ത​ബു​ദ്ധി,​ഡാ​റ്റാ​ ​അ​ന​ലി​റ്റി​ക്സ് ​തു​ട​ങ്ങി​യു​ള്ള​ ​വ​യു​ടെ​ ​പ​ഠ​ന​ഗ​വേ​ഷ​ണ​ ​പ്ര​യോ​ഗ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ഇ​തു​വ​ഴി​ ​ആ​ക്കം​ ​കൂ​ടും.​ ​അ​തു​പോ​ലെ​ത​ന്നെ​ ​ആ​ർ​ട്സ് ​ആൻഡ്​ ​സ​യ​ൻ​സ് ​കോ​ളേ​ജു​ക​ളി​ൽ​ ​പ​ര​മ്പ​രാ​ഗ​ത​ ​കോ​ഴ്സു​ക​ൾ​ക്കൊ​പ്പം​ ​ന​വീ​ന​ ​വി​ജ്ഞാ​നാ​ധി​ഷ്ഠി​ത​ ​കോ​ഴ്സു​ക​ൾ​ആ​രം​ഭി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​വും​ ​ശ്ര​ദ്ധേ​യ​മാ​കു​ന്നു​.​ ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​ത്തി​ന്റെ ക​വാ​ടം​ ​ഏ​വ​ർ​ക്കു​മാ​യി​ ​തു​റ​ന്നു​ ​ന​ൽ​കു​ന്ന​താ​ണ് ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി.​ ​ആ​ധു​നി​ക​ ​സാ​ങ്കേ​തി​ക​ ​ശാ​സ്ത്ര​ ​സം​വി​ധാ​ന​ങ്ങൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ ​എ​ല്ലാ​ ​വൈ​ജ്ഞാ​നി​ക​ ​മേ​ഖ​ല​ക​ളി​ലും​ ​വി​വി​ധ​ ​ത​ല​ത്തി​ലു​ള്ള​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​ ​പ്ര​ദാ​നം​ ​ചെ​യ്യു​ന്ന​തി​നും​ ​നൈ​പു​ണ്യ​വി​ക​സ​ന​ത്തി​നു​മാ​ണ് ​ഇ​ത് ​സ്ഥാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ ​ന​മ്മു​ടെ​ ​കോ​ളേ​ജു​ക​ളി​ലും വി​ദൂ​ര​ ​പ​ഠ​ന​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​ഒ​രേ​സ​മ​യം​ ​ഒ​ന്നി​ല​ധി​കം​ ​കോ​ഴ്സു​ക​ൾ​ ​ചെ​യ്യാ​ൻ​ ​അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​ടി.​സി.​എ​ന്ന ക​ട​മ്പ​ ​ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ​ത​ന്നെ​ ​മ​റ്റ് ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​കോ​ഴ്സു​ക​ൾ​ ​കൂ​ടി​ഒ​പ്പം​ ​ചെ​യ്യു​ന്ന​തി​ന് ​ഇ​വി​ടെ​ ​ത​ട​സ​മി​ ​ല്ലാ​താ​കു​ന്നു.
ചു​രു​ക്ക​ത്തി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​വി​വി​ധ​യി​ട​ങ്ങ​ളെ​ ​ന​വീ​ക​രി​ച്ചും​ ​ശാ​ക്തീ​ ​ക​രി​ച്ചു​മു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​വി​ജ്ഞാ​നാ​ ​ധി​ഷ്ഠി​ത​ ​സ​മൂ​ഹ​ത്തി​ന്റെ​യും​ ​സ​മ്പ​ദ്ഘ​ട​ന​യു​ടേ​യും​ ​വ​ലി​യ​ ​വ​ള​ർ​ച്ച​യ്ക്ക് ​ക​രു​ത്തേ​കു​ന്ന​വ​യാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: IRELAND EDUCATION MODEL, SREE NARAYANA GURU OPEN VARSITY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.