SignIn
Kerala Kaumudi Online
Friday, 30 October 2020 4.59 AM IST

കോൺഗ്രസ് ജനങ്ങളിൽ നിന്ന് ഒളിച്ചോടുന്നു

letters-

​അ​ര​നൂ​റ്റാ​ണ്ടിലേ​റെ​ക്കാ​ലം​ ​ഇ​ന്ത്യ​ ​ഭ​രി​ച്ച​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യാ​ണ് ​കോ​ൺ​ഗ്ര​സ്.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഇ​ന്ന​ത്തെ​ ​അ​വ​സ്ഥ​ ​കാ​ണു​മ്പോ​ൾ​ ​ദ​യ​ ​തോ​ന്നു​ന്നു.​ ​ആ​ർ​ക്കും​ ​ത​ന്നെ​ ​നേ​തൃ​നി​ര​യി​ലേ​ക്ക് ​വ​രാ​ൻ​ ​വ​യ്യ.

ക​ര​യും​ ​ക​ട​ലും​ ​ആ​ ​കാ​ല​വും​ ​എ​ന്ന​ല്ല​ ​ക​ർ​ഷ​ക​ന്റെ​ ​വി​ള​ക​ളെ​യു​ൾ​പ്പെ​ടെ​ ​വ​ൻ​കി​ട​ ​കു​ത്ത​ക​ ​ക​മ്പ​നി​ക്കാ​ർ​ക്കാ​യി​ ​തീ​റെ​ഴു​തു​മ്പോ​ൾ​ ​കോ​ൺ​ഗ്ര​സു​കാ​ർ​ ​നി​ർ​ജീ​വ​മാ​യി​ ​നി​ൽ​ക്കു​ന്ന​ത് ​സ​ഹി​ക്കാ​നാ​കു​ന്നി​ല്ല.​ ​ബി.​ജെ.​പി​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ ​ജ​ന​ദ്റോ​ഹ​ ​ന​യ​ങ്ങ​ൾ​ ​ക​ണ്ടി​ട്ടും​ ​ഇ​തൊ​ന്നും​ ​ഞ​ങ്ങ​ളെ​ ​ബാ​ധി​ക്കു​ന്ന​ത​ല്ലെ​ന്ന​ ​മ​ട്ടി​ൽ​ ​കാ​ഴ്ച​ക്കാ​രാ​യി​ ​നോ​ക്കി​നി​ൽ​ക്കു​ന്ന​ത് ​ക​ഷ്‌​ട​മാ​ണ്.
കോ​ൺ​ഗ്ര​സി​ന്റെ​ ​നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് ​രാ​ഹു​ൽ​ഗാ​ന്ധി​ ​വ​ര​ണ​മെ​ന്ന് ​വി​ളി​ച്ചു​ ​കൂ​വു​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ന്മാ​ർ,​ ​രാ​ജ്യം​ ​പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​മ്പോ​ൾ​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​രാ​ജ്യ​ത്തി​ല്ലാ​ത്ത​ത് ​കാ​ണു​ന്നി​ല്ലേ?
ഇ​ന്ത്യ​ൻ​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യു​ടെ​ ​ന​ട്ടെ​ല്ലാ​ണ് ​കൃ​ഷി.​ 130​ ​കോ​ടി​ ​ജ​ന​ത​യ്ക്ക് ​അ​ന്നം​ ​ന​ൽ​കു​ന്ന​ത് ​ചേ​റി​ൽ​ ​പ​ണി​യെ​ടു​ക്കു​ന്ന​ ​ക​ർ​ഷ​ക​രാ​ണ്.​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യ്ക്ക് ​ക്ഷീ​ണം​ ​സം​ഭ​വി​ച്ചാ​ൽ​ ​മ​റ്റെ​ല്ലാ​ ​മേ​ഖ​ല​ക​ളെ​യും​ ​അ​ത് ​ബാ​ധി​ക്കും​ ​എ​ന്ന​ ​തി​രി​ച്ച​റി​വ് ​വേ​ണം.​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​മേ​ഖ​ല​യി​ൽ​ ​ഇ​ന്ത്യ​ ​കു​തി​ച്ചു​ചാ​ട്ടം​ ​നേ​ടു​ന്നു​വെ​ന്ന് ​ഭ​ര​ണാ​ധി​കാ​രി​ക​ൾ​ ​പ​റ​യു​മ്പോ​ഴും​ ​ചു​ക്കി​ചു​ളി​ഞ്ഞ​ ​മു​ഖ​വും​ ​ഒ​ട്ടി​യ​ ​വ​യ​റു​മാ​യി​ ​മ​ണ്ണി​ൽ​ ​പ​ണി​യെ​ടു​ക്കു​ന്ന​വ​ന് ​എ​ന്നും​ ​ദാ​രി​ദ്ര്യം​ ​മാ​ത്രം.
കേ​ര​ള​ത്തി​ൽ​ ​നി​ന്നും​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ന് 19​ ​എം.​പി​മാ​രാ​ണു​ള്ള​ത്.​ ​അ​തി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​പെ​ട്ടി​യും​ ​കി​ട​ക്ക​യു​മാ​യി​ ​കേ​ര​ള​ത്തി​ലെ​ത്തി.​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളും​ ​ക​ർ​ഷ​ക​ ​വി​രു​ദ്ധ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​ഇ​വ​ർ​ക്കാ​കു​ന്നി​ല്ല.
ഇ​ര​ട്ട​ ​പൗ​ര​ത്വ​ബി​ൽ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​പ്പോ​ഴും​ ​ഉ​ത്ത​ര​വാ​ദി​ത്വ​ ​ബോ​ധം​ ​ന​ഷ്ട​പ്പെ​ട്ട​ ​ചി​ല​ ​എം.​പി​മാ​ർ​ ​ഡ​ൽ​ഹി​യി​ൽ​ ​ഇ​ല്ലാ​യി​രു​ന്നു.​ ​സി.​പി.​എ​മ്മി​ന്റെ​ ​ഒ​രു​ ​പ്ര​തി​നി​ധി​ ​മാ​ത്ര​മാ​ണ് ​ലോ​ക്‌​സ​ഭ​യി​ലേ​ക്ക് ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​പോ​യ​ത്.​ ​ഒ​രാ​ൾ​ ​മാ​ത്ര​മാ​യ​പ്പോ​ൾ​ 19​ ​പേ​ർ​ക്കും​ ​ചാ​യ​ ​വാ​ങ്ങാ​നാ​ണോ​ ​അ​ദ്ദേ​ഹം​ ​പോ​യ​തെ​ന്ന് ​അ​ന്ന് ​കോ​ൺ​ഗ്ര​സു​കാ​ർ​ ​ചോ​ദി​ച്ചു.​ ​അ​ത് ​ചോ​ദി​ച്ച​വ​ർ​ക്ക് ​ഇ​പ്പോ​ൾ​ ​തി​രി​ച്ച​റി​വു​ണ്ടാ​യി​ക്കാ​ണും.​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​ജ​ന​വി​രു​ദ്ധ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​സ​മ​രം​ ​ശ​ക്ത​മാ​ക്കാ​തെ,​ ​കേ​ര​ള​ത്തി​നെ​തി​രെ​ ​ഡ​ൽ​ഹി​യി​ൽ​ ​സ​മ​രം​ ​ചെ​യ്യാ​നാ​ണ് ​യു.​ഡി.​എ​ഫി​ന് ​ഇ​ഷ്ടം.​'​'​വി​നാ​ശ​കാ​ലേ​ ​വി​പ​രീ​ത​ ​ബു​ദ്ധി"


കോ​ട്ടൂ​ർ​ ​ജ​യ​ച​ന്ദ്രൻ, കു​റ്റി​​​ച്ചൽ


നാ​രാ​യ​ണ ​പ്ര​സാ​ദി​ന്റെ ​മാ​തൃക


പാ​ര​മ്പ​ര്യ​മാ​യി​ ​ഒ​രു​ ​തി​ക​ഞ്ഞ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ ​ഭ​ക്ത​നാ​ണ് ​നാ​രാ​യ​ണ​പ്ര​സാ​ദ്.​ ​ഡോ.​ ​പ​ല്പു​വി​ന്റെ​ ​ര​ണ്ട് ​സ​ഹോ​ദ​രി​മാ​രി​ൽ​ ​മൂ​ത്ത​ ​സ​ഹോ​ദ​രി​ ​മീ​നാ​ക്ഷി​ ​അ​മ്മ​യു​ടെ​ ​മ​ക​ളു​ടെ​ ​ചെ​റു​മ​ക​നാ​ണ് ​നാ​രാ​യ​ണ​പ്ര​സാ​ദ്.​ ​ഗു​രു​ദേ​വ​നെ​ ​സ​മാ​ധി​ ​ഇ​രു​ത്തി​യ​പ്പോ​ൾ​ ​ബോ​ധാ​ന​ന്ദ​സ്വാ​മി​ക​ൾ​ ​അ​വി​ചാ​രി​ത​മാ​യി​ ​മീ​നാ​ക്ഷി​ ​അ​മ്മേ​ ​ക​ന​കാ​ഭി​ഷേ​കം​ ​ന​ട​ത്ത​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​പ്പോ​ൾ​ ​സ്വ​ന്തം​ ​താ​ലി​ ​ചെ​യി​ൻ​ ​പൊ​ട്ടി​ച്ച് ​ഗു​രു​ദേ​വ​നി​ൽ​ ​അ​ഭി​ഷേ​കം​ ​ചെ​യ്യാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ച​ ​മ​ഹ​തി​ ​കൂ​ടി​യാ​യി​രു​ന്നു​ ​അ​വ​ർ.
ഗു​രു​ദേ​വ​ ​ചി​ന്ത​ക​ൾ​ ​ന​ന്നാ​യി​ ​പ​ഠി​ച്ച് ​സ്വ​ന്തം​ ​ജീ​വി​ത​ത്തി​ൽ​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ​ ​എ​തി​ർ​പ്പു​ക​ൾ​ ​സ​ഹി​ച്ചു.​ ​ഏ​ക​ ​മ​ക​ൾ​ ​ദീ​പ​യു​ടെ​ ​വി​വാ​ഹം​ ​ഗു​രു​ദേ​വ​ ​നി​ർ​ദ്ദേ​ശം​ ​അ​നു​സ​രി​ച്ച് ​ആ​ർ​ഭാ​ട​ര​ഹി​ത​മാ​യാ​ണ് ​ന​ട​ത്തി​യ​ത്.
ജാ​തി​ക്കെ​തി​രാ​യു​ള്ള​ ​ഗു​രു​ദേ​വ​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ക്കൊ​ണ്ട് ​വ​ള​രെ​ ​ആ​ലോ​ചി​ച്ച​ശേ​ഷം​ ​രൂ​പം​ ​ന​ൽ​കി​യ​ ​ശ്രീ​നാ​രാ​യ​ണ​ധ​ർ​മ്മ​സം​ഘ​ത്തി​ലെ​ ​അ​വ​സാ​ന​ത്തെ​ ​സ​ന്യാ​സി​ദീ​ക്ഷ​ ​ഗു​രു​ദേ​വ​ൻ​ ​ന​ൽ​കി​യ​ത് ​ആ​ന​ന്ദ​തീ​ർ​ത്ഥ​സ്വാ​മി​ക​ൾ​ക്ക് ​ആ​യി​രു​ന്ന​ല്ലോ.​ ​അ​തോ​ടൊ​പ്പം​ ​ഒ​രു​ ​സ​ന്യാ​സി​ക്ക് ​വേ​ണ്ടു​ന്ന​ ​ഗു​ണ​പാ​ഠ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള​ ​ആ​ശ്ര​യം​ ​എ​ന്ന​ ​കൃ​തി​യും.
ഗു​രു​ദേ​വ​ ​കൃ​തി​ക​ൾ​ ​ആ​രോ​ടും​ ​വി​ധേ​യ​ത്വ​മി​ല്ലാ​തെ​ ​പ​ഠി​ച്ചും​ ​ത​ന്റെ​ ​ഉ​റ​ച്ച​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​ആ​രോ​ടും​ ​പ​റ​യാ​നും​ ​എ​ഴു​താ​നും​ ​നാ​രാ​യ​ണ​ ​പ്ര​സാ​ദ് ​എ​പ്പോ​ഴും​ ​ഉ​ത്സു​ക​നാ​യി​രു​ന്നു.​ ​ഇ​ത് ​ക​പ​ട​ ​സ​ന്യാ​സ​ ​വേ​ഷ​ധാ​രി​ക​ൾ​ക്ക് ​എ​ന്നും​ ​ഭ​യ​മാ​യി​രു​ന്നു.​ ​സ​ന്ധ്യ​യു​ടെ​ ​'​ഇ​തി​ഹാ​സ​ത്തി​ന്റെ​"​ ​ഇ​ത​ളു​ക​ൾ​ ​എ​ന്ന​ ​കൃ​തി​​​യി​​​ലെ​ ​'​ജാ​ബ​ലി"​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​നു​സ്മ​രി​ക്കു​ന്ന​താ​ണ് ​നാ​രാ​യ​ണ​ ​പ്ര​സാ​ദി​ന്റെ​ ​ജീ​വി​തം.


അ​ഡ്വ.​ ​കെ.​ ​സാം​ബ​ശി​വൻ,
പ്ര​സി​ഡ​ന്റ്,

ഡോ.​ ​പി.​ ​പ​ല്‌​പു​ ​ഫൗ​ണ്ടേ​ഷൻ,

തി​രു​വ​ന​ന്ത​പു​രം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LETTERS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.