SignIn
Kerala Kaumudi Online
Friday, 30 October 2020 3.24 AM IST

പു​തി​യ​ ​ജീ​വി​തം പു​തി​യ​ ​ യോഗ

yoga

രോ​ഗ​ങ്ങ​ളെ​ ​അ​ടി​ച്ച​മ​ർ​ത്താ​ൻ​ ​വേ​ദ​ന​സം​ഹാ​രി​ക​ളെ​ ​അ​ഭ​യം​ ​പ്രാ​പി​ക്കു​മ്പോ​ൾ​ ​അ​വ​ ​നി​ശ​ബ്ദ​ ​കൊ​ല​യാ​ളി​യാ​യി​ ​ന​മ്മു​ടെ​ ​കര​ൾ,​ ​കി​ഡ്നി,​ ​ഹൃ​ദ​യം​ ​എ​ന്നി​വ​യ്ക്കെ​ല്ലാം​ ​നാ​ശ​മു​ണ്ടാ​ക്കു​ന്നു.

പ​രി​ഹാ​രം​ ഒ​ന്നേ​യു​ള്ളൂ.​ ​ദി​വ​സം​ ​അ​ര​മ​ണി​ക്കൂ​ർ​ ​ന​മ്മു​ടെ​ ​ശ​രീ​ര​ത്തി​നാ​യി​ ​മാ​റ്റി​വ​യ്ക്കു​ക.​ ​ഇ​വി​ടെ​യാ​ണ് ​യോ​ഗ​യു​ടെ​ ​പ്ര​സ​ക്തി​ .​ ​യാ​തൊ​രു​ ​ഉ​പ​ക​ര​ണ​ത്തി​ന്റെ​യും​ ​സ​ഹാ​യ​മി​ല്ലാ​തെ​ ​ജാ​തി,​ ​മ​ത,​ ​ലിം​ഗ​ ​പ്രാ​യ​ഭേ​ദ​മെ​ന്യേ​ ​ഏ​തൊ​രാ​ളി​നും​ ​അ​വ​ര​വ​രു​ടെ​ ​വീ​ട്ടി​ൽ​ ​ത​ന്നെ​ ​നി​ഷ്‌​പ്ര​യാ​സം​ ​പ​രി​ശീ​ലി​ക്കാ​വു​ന്ന​ ​വ്യാ​യാ​മ​പ​ദ്ധ​തി​യാ​ണു​ ​യോ​ഗ.​ ​ന​മ്മു​ടെ​ ​പി​താ​മ​ഹ​ന്മാ​ർ​ ​അ​വ​രു​ടെ​ ​ദി​വ​സം​ ​തു​ട​ങ്ങി​യി​രു​ന്ന​ത് ​ഈ​ ​പ്ര​പ​ഞ്ച​ത്തി​ന്റെ​ ​മു​ഴു​വ​ൻ​ ​ഊ​ർ​ജ്ജ​ദാ​താ​വാ​യ​ ​സൂ​ര്യ​നെ​ ​ന​മ​സ്ക​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു.​ 12​ ​സ്റ്റെ​പ്പു​ക​ളു​ള്ള,​ ​ന​ട്ടെ​ല്ലി​ന് ​ആ​വ​ശ്യ​ത്തി​നു​ ​വ​ഴ​ക്കം​ ​ന​ൽ​കു​ന്ന​ ​ഇ​ത്ര​ ​ശ്രേ​ഷ്ഠ​മാ​യ​ ​മ​റ്റൊ​രു​ ​വ്യാ​യാ​മ​ ​പ​ദ്ധ​തി​ ​ലോ​കം​ ​ഇ​ന്നേ​വ​രെ​ ​ക​ണ്ടി​ട്ടി​ല്ല.
യോ​ഗ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ് ​പ്രാ​ണാ​യാ​മം.​ ​നി​യ​ന്ത്രി​ത​മാ​യും,​ ​ദീ​ർ​ഘ​മാ​യും​ ​പ​ത്തു​മി​നി​ട്ട് ​ശ്വാ​സോ​ച്ഛ്വാ​സം​ ​ചെ​യ്തു​കൊ​ണ്ടി​രു​ന്നാ​ൽ​ ​ക്ര​മേ​ണ​ ​ശ്വാ​സ​കോ​ശ​ങ്ങ​ൾ​ ​വി​ക​സി​ക്കു​ക​യും,​ ​ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ ​പ​രി​ഹൃ​ത​മാ​കു​ക​യും​ ​ചെ​യ്യും.​ ​സ്വാ​ഭാ​വി​ക​മാ​യി​ ​നാം​ ​ശ്വാ​സം​ ​എ​ടു​ക്കു​മ്പോ​ൾ​ ​ഉ​ൾ​ക്കൊ​ള്ളാ​റു​ള്ള​ ​ശ്വാ​സ​ത്തി​ന്റെ​ ​പ​ത്തി​ര​ട്ടി​ ​പ്രാ​ണ​ശ​ക്തി​യും,​ ​പ​ത്തി​ര​ട്ടി​ ​ഓ​ക്സി​ജ​നും​ ​പ്രാ​ണാ​യാ​മ​ത്തി​ലൂ​ടെ​ ​ഉ​ള്ളി​ലെ​ത്തു​ക​യും​ ​ഈ​ ​ശ്വാ​സം​ ​നി​യ​ന്ത്രി​ത​മാ​യി​ ​ഉ​ഛ്വ​സി​ക്കു​മ്പോ​ൾ​ ​പ​ത്തി​ര​ട്ടി​ ​കാ​ർ​ബ​ൺ​ ഡ​യോ​ക്സൈ​ഡ് ​ബ​ഹി​ഷ്ക​ ​രി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​ആ​യു​രാ​രോ​ഗ്യ​ത്തി​നു​ ​നി​ദാ​ന​മാ​യ​ ​പ്രാ​ണ​ശ​ക്തി​യും​ ​ര​ക്ത​ശു​ദ്ധി​യും​ ​നി​ഷ്‌​പ്ര​യാ​സം​ ​ല​ഭ്യ​മാ​കു​ന്നു​ ​എ​ന്ന​താ​ണ് ​പ്രാ​ണാ​യാ​മ​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ത.
യോ​ഗ​ശാ​സ്ത്ര​യി​ൽ​ ​മ​ന​സി​ന്റെ​ ​അ​ശു​ദ്ധി​യെ​ ​ക്ളേ​ശ​ങ്ങ​ൾ​ ​എ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​നി​ശ്ച​ല​മാ​യ​ ​ത​ടാ​ക​ത്തി​ന്റെ​ ​അ​ടി​ത്ത​ട്ട് ​ന​മു​ക്ക് ​കാ​ണാ​ൻ​ ​ക​ഴി​യും.​ ​എ​ന്നാ​ൽ​ ​ഓ​ള​ങ്ങ​ൾ​ ​നി​റ​ഞ്ഞ​ ​ജ​ലാ​ശ​യ​ത്തി​ന്റെ​ ​അ​ടി​ത്ത​ട്ട് ​ ദൃ​ശ്യ​മ​ല്ല.​ ​അ​തേ​പോ​ലെ​യാ​ണ് ​ന​മ്മു​ടെ​ ​മ​ന​സ്.​ ​മ​ന​സി​ന് ​പൂ​ർ​ണ​ ​വി​ശ്ര​മ​വും​ ​ശാ​ന്തി​യും​ ​കൊ​ടു​ക്കു​ക​യെ​ന്ന​ത് ​വ​ള​രെ​ ​പ്ര​ധാ​ന​മാ​ണ്.​ ​എ​ല്ലാ​ ​ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും​ ​പ്ര​കൃ​തി​ ​ശാ​രീ​രി​ക​ ​വി​ശ്ര​മ​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​സ​മ​യ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​പ​ക​ലു​ക​ൾ​ക്കി​ട​യ്ക്കു​ള്ള​ ​അ​നു​ഗ്ര​ഹീ​ത​രാ​വു​ക​ൾ​ ​ഭൗ​തി​ക​ശ​രീ​ര​ത്തി​നു​ ​വി​ശ്ര​മി​ക്കാ​നു​ള്ള​താ​ണ്.​ ​എ​ന്നാ​ൽ​ ​ക​ട​മ​ക​ളു​ടെ​ ​ചു​മ​ടെ​ടു​ത്തു​ ​ത​ള​ർ​ന്ന​ ​മ​ന​സി​നു​ ​പ​ല​പ്പോ​ഴും​ ​ഉ​റ​ക്ക​ത്തി​ൽ​പ്പോ​ലും​ ​വി​ശ്ര​മ​മി​ല്ല.​ ​മ​ന​സി​ന് ​ആ​വ​ശ്യ​മു​ള്ള​ ​വി​ശ്ര​മ​വും​ ​ശാ​ന്തി​യും​ ​ല​ഭി​ക്ക​ത്ത​ക്ക​വ​ണ്ണ​മു​ള്ള​ ​പ​രി​ശീ​ല​ന​ക്ര​മ​ങ്ങ​ൾ​ ​ഉ​ണ്ടെ​ന്നു​ള്ള​താ​ണ് ​യോ​ഗ​യെ​ ​മ​റ്റു​ ​കാ​യി​ക​ ​പ​രി​ശീ​ല​ന​ത്തി​ൽ​ ​നി​ന്നും​ ​ശ്രേ​ഷ്ഠ​മാ​ക്കു​ന്ന​ത്.​ ​ചാ​ഞ്ചാ​ടു​ന്ന​ ​മ​ന​സി​നെ​ ​ഉ​റ​പ്പി​ച്ചു​നി​റു​ത്തി​ ​ഉ​റ​ച്ച​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​ഉ​റ​പ്പാ​യും​ ​യോ​ഗ​ ​നി​ങ്ങ​ളെ​ ​പ്രാ​പ്ത​രാ​ക്കും.
സൂ​ക്ഷ്മ​വ്യാ​യാ​മ​ങ്ങ​ൾ,​ ​സൂ​ര്യ​ന​മ​സ്കാ​രം,​ ​ഇ​രു​ന്നും,​ ​നി​ന്നും,​ ​കി​ട​ന്നു​മു​ള്ള​ ​വി​വി​ധ​ ​ആ​സ​ന​ങ്ങ​ൾ,​ ​റി​ലാ​ക്സേ​ഷ​ൻ,​ ​മെ​ഡി​റ്റേ​ഷ​ൻ​ ​എ​ന്നി​വ​ ​ഓ​രോ​ ​ദി​വ​സ​ത്തെ​യും​ ​യോ​ഗ​ ​പ​രി​ശീ​ല​ന​ ​ക്ളാ​സി​ൽ​ ​വി​ദ​ഗ്ദ്ധ​നാ​യ​ ​യോ​ഗ​പ​രി​ശീ​ല​ക​ൻ​ ​ന​ൽ​കു​ന്നു.​ 21​ ​ദി​വ​സ​ത്തെ​ ​ക്ളാ​സി​നു​ശേ​ഷം​ ​ജീ​വി​ത​കാ​ലം​ ​മു​ഴു​വ​ൻ​ ​ത​നി​യെ​ ​പ്രാ​ക്ടീ​സ് ​ചെ​യ്യാ​വു​ന്ന​താ​ണ്.​ ​പ്ര​ഭാ​ത​മാ​ണ് ​യോ​ഗ​പ​രി​ശീ​ല​ന​ത്തി​ന് ​ഉ​ത്ത​മ​മെ​ങ്കി​ലും​ ​പു​തി​യ​ ​ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​തു​ ​പ്രാ​യോ​ഗി​ക​മ​ല്ല.​ ​രാ​ത്രി​യോ,​ ​പ​ക​ലോ​ ​ഓ​ൺ​ലൈ​നാ​യി​ ​രാ​ജ്യ​ത്തെ​വി​ടെ​യും,​ ​വി​ദ​ഗ്ദ്ധ​രാ​യ​ ​യോ​ഗ​പ​രി​ശീ​ല​ക​ർ​ ​വ​ള​രെ​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​യോ​ഗ​ ​ക്ളാ​സു​ക​ൾ​ ​ന​ൽ​കു​ന്നു​ണ്ട്.
ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ജോ​ലി​യി​ൽ​ ​നി​ന്നും​ ​മാ​റി​നി​ൽക്കാൻ​ ​ന​മു​ക്ക് ​സാ​ധി​ക്ക​യി​ല്ല.​ ​അ​പ്പോ​ൾ​ ​ക്രി​യാ​ത്മ​ക​മാ​യ​ ​പ​രി​ഹാ​രം​ ​നാം​ ​ത​ന്നെ​ ​ക​ണ്ടെ​ത്തേ​ണ്ട​താ​ണ്.​ ​അ​തി​നു​ള്ള​ ​മ​ന​സ് ​ഉ​ണ്ടാ​കു​ക​ ​എ​ന്ന​താ​ണ് ​പ്ര​ധാ​നം.​ ​തീ​രു​മാ​നം​ ​നാ​ളേ​ക്കു​ ​മാ​റ്റി​വ​യ്ക്ക​രു​ത്.​ ​ഇ​ന്നു​ ​ത​ന്നെ​യെ​ന്ന​താ​ണു​ ​ശ​രി​യാ​യ​ ​തീ​രു​മാ​നം.
പ​ത​ഞ്ജ​ലി​ ​മ​ഹ​ർ​ഷി​ ​'​യോ​ഗ​സൂ​ത്ര​"​യി​ൽ​ ​പ​റ​ഞ്ഞി​രി​ക്കു​ന്നു.
'​'​യു​വാ​ ​വൃ​ദ്ധോ​തി​വൃ​ദ്ധോ​വാ
വ്യാ​ധി​തോ,​ ​ദു​ർ​ബ​ലോ​പി​വാ
അ​ഭ്യാ​സാ​ൽ​ ​സി​ദ്ധി​മാ​പ്നോ​തി""
യു​വാ​വ്,​ ​വൃ​ദ്ധ​ൻ,​ ​അ​തി​വൃ​ദ്ധ​ൻ,​ ​രോ​ഗി,​ ​ദു​ർ​ബ​ല​ൻ​ ​എ​ല്ലാ​വ​രും​ ​യോ​ഗ​ ​പ​രി​ശീ​ലി​ച്ച് ​അ​തി​ന്റെ​ ​ഗു​ണം​ ​അ​നു​ഭ​വി​ക്കു​ക,​ ​ലോ​ക​ ​ജ​ന​ത​യെ​ ​മു​ഴു​വ​ൻ​ ​ആ​ശ​ങ്ക​യി​ലാ​ഴ്‌ത്തി​യ​ ​മാ​ര​ക​രോ​ഗ​ത്തി​നു​ ​മു​ൻ​പി​ൽ​ ​ആ​ധു​നി​ക​ ​വൈ​ദ്യ​ശാ​സ്ത്രം​ ​പ​ക​ച്ചു​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ന​മ്മു​ടെ​ ​ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ന് ​ ഋ​ഷീ​ശ്വ​ര​ന്മാ​ർ​ ​പ​ക​ർ​ന്നു​ന​ൽ​കി​യ​ ​യോ​ഗ​ ​ശാ​സ്ത്ര​ത്തി​ന്റെ​ ​മ​ഹ​ത്വ​ത്തി​ൽ​ ​ന​മു​ക്ക​ഭി​മാ​നി​ക്കാം.


(ലേ​ഖി​ക​ ​തി​രു​വ​ന​ന്ത​പു​രം​ ​ശാ​ന്തി​യോ​ഗ​ ​ടീ​ച്ച​ർ​ ട്രെ​യി​നിം​ഗ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഡ​യ​റ​ക്ട​റാ​ണ്.
ഫോ​ൺ​:​ 9567273933,)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YOGA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.