SignIn
Kerala Kaumudi Online
Tuesday, 24 November 2020 6.32 AM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു, 11,18,167 മരണം

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. ഇതുവരെ 4,02,64,218 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,18,167 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി കടന്നു.അമേരിക്കയിൽ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 83 ലക്ഷത്തിലധികം പേർക്കാണ് യു.എസിൽ കൊവിഡ് സ്ഥിരീകരിച്ചത്. 2,24,730 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം പിന്നിട്ടു. മരണം 1.15 ലക്ഷത്തോടടുത്തു. കഴിഞ്ഞദിവസം 61,871 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 7,83,311 രോഗികളാണ് രാജ്യത്തുള്ളത്. ആകെ രോഗികളുടെ 10.45 ശതമാനമാണ് ഇത്. രോഗമുക്തി നേടിയവരുടെ എണ്ണം 65,97,209 ആണ്. 88.03 ശതമാനമാണ് രോഗമുക്തി നിരക്ക്.

രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ 52,35,344 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,53,905 പേർ മരിച്ചു. 46 ലക്ഷത്തിലധികം പേർ രോഗമുക്തി നേടി.​ ​യൂ​റോ​പ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ര​ണ്ടാം​ ​ഘ​ട്ട​ ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​കുകയാണ്. റ​ഷ്യ​യി​ൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.​കഴിഞ്ഞദിവസം 15,099​ ​കേ​സു​ക​ൾ​ ​രാ​ജ്യ​ത്ത് ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID 19, INDIA, US, BRAZIL, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.