SignIn
Kerala Kaumudi Online
Wednesday, 25 November 2020 5.31 PM IST

'ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗി മരിച്ചു', നഴ്സിങ് ഓഫീസറുടെ ശബ്ദസന്ദേശം പുറത്ത്

covid-death

കൊച്ചി: കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ഫോർട്ട് കൊച്ചി സ്വദേശി മരിച്ചത് ഓക്സിജൻ കിട്ടാതെയെന്ന് നഴ്സിങ് ഓഫീസറുടെ വെളിപ്പെടുത്തൽ.ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ നിയമനടപടിക്കൊരുങ്ങുന്നു.നഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫീസർ കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചുവെന്ന പരാമർശം ഉള്ളത്.

ജീവനക്കാരുടെ അശ്രദ്ധ കാരണം പലരുടെയും ജീവൻ നഷ്ടപ്പെട്ടു. പുറംലോകം അറിയാത്തതുകൊണ്ടുമാത്രം ജീവനക്കാർ രക്ഷപ്പെട്ടു. ജൂലായ് 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റർ ട്യൂബുകൾ മാറി കിടന്നതാണെന്നായിരുന്നു സന്ദേശം. എന്നാൽ നഴ്സുമാർക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി നൽകിയ ശബ്ദസന്ദേശമാണെന്നും, ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും നഴ്സിങ് ഓഫീസർ വിശദീകരിച്ചു.

അതേസമയം, ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്.മരണത്തിന് ഉത്തരവാദിയായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു. ഹാരിസിന്റെ മരണത്തിൽ സംശയമുണ്ടായിരുന്നുവെന്നും, ആശുപത്രി അധികൃതരുടെ പിഴവുമൂലമുള്ള കൊലപാതകമാണ് മരണ കാരണമെന്ന് ഇപ്പോൾ വ്യക്തമായെന്നും സഹോദരി സൈനബ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID DEATH, KALAMASSERI MEDICAL COLLEGE, CM, KK SHYLAJA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.