SignIn
Kerala Kaumudi Online
Tuesday, 24 November 2020 4.03 AM IST

13കാരിയെ വഴിയിൽ അപമാനിച്ച സ്‌കൂട്ടർ യാത്രികൻ പിടിയിൽ

തളിപ്പറമ്പ്: വഴിയാത്രക്കാരിയായ പെൺകുട്ടിയെ കടന്നുപിടിച്ച സ്‌കൂട്ടർ യാത്രികൻ ദിവസങ്ങളുടെ അന്വേഷണത്തിനൊടുവിൽ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി. കണ്ണൂർ ആനയിടുക്ക് സ്വദേശി പി.കെ. നസീർ (42)ആണ് പിടിയിലായത്. എസ്.ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

പാൽ വാങ്ങാൻ പോവുകയായിരുന്നു 13 കാരിയായ പെൺകുട്ടി. കഴിഞ്ഞ 13ന് വൈകുന്നേരം 4.15ന് പാലകുളങ്ങര റോഡിലായിരുന്നു സംഭവം. പെൺകുട്ടിയുടെ അടുത്തെത്തി വഴി ചോദിച്ച യുവാവ് പെട്ടെന്ന് കയറി പിടിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും യുവാവ് സ്കൂട്ടറുമായി കടന്നു. പ്രദേശത്തെ സിസി ടിവി കാമറകൾ പരശോധിച്ചാണ് യുവാവിന്റെ ദൃശ്യം കണ്ടെത്തിയത്. ഇയാൾ ഓടിച്ചിരുന്ന ഹീറോ ഹോണ്ട ഫോർ ജി സ്‌കൂട്ടർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തളിപ്പറമ്പിലും പരിസരത്തുമുള്ള നൂറിലേറെ സിസി ടിവി കാമറകളാണ് പൊലീസ് പരിശോധിച്ചത്. ഇതിൽ ഒരു കാമറയിൽ വ്യക്തമായി വാഹന നമ്പർ പതിഞ്ഞതും സഹായമായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.