SignIn
Kerala Kaumudi Online
Wednesday, 25 November 2020 8.18 AM IST

'എന്റെ കൂടെ നിന്നയാൾ ട്രാപ്പ് ചെയ്തതാണ്', സജ്നയുമായി സംസാരിച്ചതിന്റെ വോയിസ് പുറത്തുവിട്ട് സുശാന്ത് നിലമ്പൂർ

sushanth-nilambur

കൊച്ചി: ഇന്ന് രാവിലെയാണ് ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിവാദങ്ങളിൽ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്നാണ് സൂചന. ഉപജീവനമാർഗമായ ബിരിയാണി വില്പന ചിലർ‌ തടസപ്പെടുത്തുന്നുവെന്ന് പറഞ്ഞ് മനംനൊന്ത് ദിവസങ്ങൾക്ക് മുമ്പ് സജ്ന ഫേസ്ബുക്കിൽ ലൈവിൽ പൊട്ടിക്കരഞ്ഞിരുന്നു. തുടർന്ന് നടൻ ജയസൂര്യ ഉൾപ്പെടെ നിരവധിയാളുകൾ സജ്നയ്ക്ക് സഹായ വാഗ്ദ്ധാനങ്ങളുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം സജ്നയുടെ ഫോൺ സംഭഷണം എന്നരീതിയിൽ ഒരു ഓഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിൽ ചാരിറ്റിപ്രവർ‌ത്തകനായ സുശാന്ത് നിലമ്പൂരിനെതിരെയും പരാമർശങ്ങളുണ്ടായിരുന്നു. ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ സജ്നയ്ക്കും സുശാന്തിനുമെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തു.

ഇപ്പോഴിതാ സജ്നയുമായിട്ടുള്ള സംഭാഷണത്തിന്റെ ഓഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സുശാന്ത് നിലമ്പൂർ.'എന്റെ കൂടെ നിന്നയാൾ ട്രാപ്പ് ചെയ്തതാണെന്ന്' സജ്ന ഓഡിയോയിൽ പറയുന്നു.എന്തടിസ്ഥാനത്തിൽ തന്നെ തെറി വിളിക്കുന്നതെന്ന് സുശാന്ത് കുറിപ്പിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്നെ തെറിവിളിക്കുന്നവർ ഈ രണ്ട് വോയിസും കേൾക്കുക

ഞാൻ സജിനയോട് ഒരു രൂപ ചോദിച്ചതായി അവൾ പറയുന്നുണ്ടോ? ഞാൻ ആകെ ചെയ്ത തെറ്റ് അവളുടെ കരച്ചിൽ കണ്ടപ്പോൾ കടമുറി ഉണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞു, ജയേട്ടൻ അവളുടെ കാര്യം ഏറ്റെടുത്തപ്പോൾ മൂന്നു ലക്ഷം രൂപക്ക് ചെറിയൊരു വീട് ഞാൻ വാങ്ങി കൊടുക്കാം എന്ന് സമ്മതിക്കുകയും എന്റെ കയ്യിലെ കാശിനു ഞാൻ അവൾക്കൊരു ഫ്രീസർ വാങ്ങി കൊടുക്കുകയും ചെയ്തു.

സജിനയുടെ പേരിൽ ഞാൻ നിങ്ങളെ ആരെയെങ്കിലും വിളിച്ചോ,നേരിട്ട് ബന്ധപെട്ടോ ഒരു രൂപ ചോദിക്കുകയോ വാങ്ങിക്കുകയോ ചെയ്തിട്ടുണ്ടോ?

പിന്നെ എന്തടിസ്ഥാനത്തിൽ എന്നെ തെറി വിളിക്കുന്നത്‌?

കഴിഞ്ഞ ദിവസം ഓഡിയോ പുറത്തുവന്നതിന് പിന്നാലെ സുശാന്ത് ഒരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. 'സജ്നയുമായി ബന്ധപ്പെട്ട വിഷയത്തിന് ഒരു വിശദീകരണം തരണമെന്ന് തോന്നുന്നു.സജ്ന അവളുടെ സുഹൃത്തുമായി സംസാരിക്കുന്ന ഒരു വോയിസ് ഇന്നലെ മുതൽ ലീക്കായിട്ടുണ്ട്.അതിൽ എന്നെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. എന്നെ വലിച്ചുകീറുമെന്നൊക്കെയാണ് സജ്ന പറയുന്നത്.അത് എന്തോ ആയിക്കോട്ടെ,ഞാൻ സജ്നയെ സഹായിക്കാൻ ചെന്നതിന്റെ പേരിലാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായതെന്ന് നിങ്ങളാദ്യം മനസിലാക്കണം.സജ്നയെ സഹായിക്കാൻ ഇറങ്ങിയതിന്റെ കാരണം ഞാൻ നിങ്ങളോട് വിശദീകരിക്കുകയാണ്.

സജിന ബിരിയാണി വിൽക്കുന്നതുപോലെ ഞാനും മൈസുരുവിൽ ഒരു ഓംമ്നി വാനിൽ 60 രൂപയ്ക്ക് ബിരിയാണി വിറ്റ ഒരാളാണ്. തുടക്ക സമയത്ത് സജ്നയ്ക്ക്അനുഭവിക്കേണ്ടി വന്നതുപോലെ എനിക്കും ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. ആരും വാങ്ങിക്കാതെ കുറേ ബിരിയാണി കളയേണ്ടി വന്നിട്ടുണ്ട്.സജ്ന ലൈവിൽ ഇതേ കാര്യം പറഞ്ഞപ്പോൾ എനിക്കും വല്ലാത്ത ഒരു വിഷമം.അതുകൊണ്ടാണ് ഞാൻ സജ്നയ്ക്ക് കടമുറി നിർമിച്ച് നൽകാമെന്ന് പറഞ്ഞത്.അങ്ങനെ ഞാൻ ആ വീഡിയോ എന്റെ പേജിൽ പോസ്റ്റ് ചെയ്തതിന് ശേഷം ഒരുപാട് സഹായങ്ങൾ കിട്ടി. അങ്ങനെയാണ് നടൻ ജയസൂര്യയും ഹോട്ടലിന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തത്. പക്ഷേ ഞാൻ സജ്നയ്ക്ക് കടമുറി നിർമിച്ച് നൽകാമെന്ന് പറഞ്ഞതാണ്. ഇതിന്റെ പേരിൽ പിന്മാറിയാൽ നാളെ നിങ്ങൾ തന്നെ ചോദിക്കും. അതുകൊണ്ടാണ് ഞാൻ എറണാകുളത്ത് പോയി സജ്നയെ നേരിട്ട് കണ്ടത്.

സജ്ന തന്നെ പറഞ്ഞു ജയേട്ടൻ ഈ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ടെന്ന്.അപ്പോൾ ഞാനൊരു അമ്പതിനായിരം കൊടുക്കാമെന്നാണ് പിന്നെ കരുതിയത്.എല്ലാം ഓക്കെയായിട്ടുണ്ടല്ലോ. അപ്പോൾ സജ്ന പറഞ്ഞു, എനിക്ക് ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നത് ഒരു വീടാണ് അതിന് എന്തെങ്കിലും ചെയ്തു തരാൻ പറ്റുമോ എന്ന്.വീഡിയോ ചെയ്തു തരാൻ പറ്റുമോ എന്ന് ചോദിച്ചു. വീഡിയോ ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു.അക്കൗണ്ട് നമ്പരും വച്ച് വീടിന്റെ കാര്യത്തിൽ പണം പിരിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു'- അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUSHANTH NILAMBUR, FB VIDEO, SAJINA SHAJI, AGRICULTURE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.