SignIn
Kerala Kaumudi Online
Friday, 27 November 2020 11.48 PM IST

കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമർശനം നിരാശാജനകം, രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമർശനം നടത്തുന്നത് ശരിയല്ലെന്ന് രാഹുൽ ഗാന്ധി

rahul-gandhi

കൽപറ്റ:കൊവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമർശനം നിരാശാജനകമെന്ന് രാഹുൽ ഗാന്ധി എം.പി.രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമർശനം ഉയർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ കൊവിഡ് പ്രതിരോധം തൃപ്തികരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എം.പി പറഞ്ഞു.കൊവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്നത്തെ യോഗവുമായി ബന്ധപ്പെട്ട വിവാദം നിർഭാഗ്യകരമാണ്. സ്‌കൂൾ കെട്ടിട നിർമാണം ഒഴിവാക്കിയതിൽ പരാതിയില്ല.'-രാഹുൽ ഗാന്ധി പറഞ്ഞു.

പുതിയ കാർഷിക നിയമങ്ങൾ രാജ്യത്തിന് എതിരാണെന്നും, അത് കർഷകരുടെ ജീവിതത്തെ ദുരന്തപൂർണമാക്കുമെന്നും രാഹുൽഗാന്ധി വിമർശിച്ചു. ഇന്നലെയാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAHUL GANDHI, COVID 19, KERALA, WAYANAD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.