SignIn
Kerala Kaumudi Online
Wednesday, 25 November 2020 11.02 PM IST

പാലത്തായി പീഡനം: പുതിയ അന്വേഷണ സംഘം വേണമെന്ന് ഹൈക്കോടതി, മേൽനോട്ടം ഐ ജി ശ്രീജിത്തിൽ നിന്ന് മാറ്റണം

kerala

കൊച്ചി​: പാലത്തായി​ പീഡനക്കേസി​ൽ രണ്ടാഴ്ചയ്ക്കകം പുതി​യ അന്വേഷണ സംഘം രൂപീകരി​ക്കണമെന്ന് ഹൈക്കോടതി​ ആവശ്യപ്പെട്ടു. ഐ ജി​ റാങ്കി​ൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം സംഘം രൂപീകരിക്കേണ്ടതെന്ന് പറഞ്ഞ കോടതി നിലവിലെ അന്വേഷണ സംഘത്തിലുളളവർ പുതിയ സംഘത്തിൽ ഉണ്ടാവരുതെന്നും ആവശ്യപ്പെട്ടു. സംഘത്തിന്റെ മേൽനോട്ടം ഐ ജി ശ്രീജിത്തിൽ നിന്ന് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ അന്വേഷണ സംഘത്തിന് എതിരെ നൽകിയ ഹർജിയെത്തുടർന്നാണ് കോടതിയുടെ നടപടി. പുതിയ അന്വേഷണ സംഘമെന്ന കോടതിയുടെ ആവശ്യത്തെ സർക്കാർ എതിർത്തില്ല.

ബി​ ജെ പി​ നേതാവുകൂടി​യായ പത്മരാജൻ പ്രായപൂർത്തി​യാകാത്ത പെൺ​കുട്ടി​യെ പീഡി​പ്പി​ച്ചെന്നാണ് കേസ്. പൊലീസ് പ്രതി​യെ അറസ്റ്റുചെയ്യാൻ വൈകി​യത് ഏറെ വി​വാദമായി​രുന്നു. പീഡനത്തി​ന് ഇരയായ പെൺ​കുട്ടി​ നുണപറയുന്നതായി​ അന്വേഷണസംഘം ഹൈക്കോടതി​യി​ൽ റി​പ്പോർട്ട് സമർപ്പി​ച്ചി​രുന്നു. കുട്ടി​ക്ക് നുണപറയുന്ന ശീലവും വി​ചി​ത്രമായ ഭാവനകളും ഉണ്ടെന്നാണ് റി​പ്പോർട്ടി​ൽ പറഞ്ഞിരുന്നത്. പ്രതി​ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടാണ് അന്വേഷണസംഘം ഇപ്രകാരമുളള റിപ്പോർട്ട് നൽകിയിത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HIGH COURT DIRECTS FORMATION OF NEW PROBE TEAM IN PALATHAYI TORTURE CASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.