SignIn
Kerala Kaumudi Online
Wednesday, 25 November 2020 8.11 AM IST

'വൈറസ് ഇനിയും പോയിട്ടില്ല, ആഘോഷങ്ങളിൽ ജാഗ്രത കുറയ്ക്കരുത്': രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

modi

ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊവിഡിനെ ശക്തമായി നേരിട്ടുവെന്നും എന്നാൽ വൈറസ് നമ്മെ വിട്ട് ഇനിയും പോയിട്ടില്ലാത്തതിനാൽ ആഘോഷപരിപാടികളിൽ ജാഗ്രത കൈവെടിയാൻ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യം ഇനിയും കൊവിഡ് മുക്തമായിട്ടില്ല എന്നും രോഗ്യവ്യാപന തോത് കുറഞ്ഞതാണ് ആശ്വസിക്കാവുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രോഗം മൂലമുള്ള മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞുവെങ്കിലും കൊവിഡ് ജാഗ്രത കുറയ്ക്കാൻ സമയമായിട്ടില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.

നവരാത്രി ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ഉത്സവകാലത്ത് കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്. കൊവിഡിനെതിരെയുള്ള പോരാട്ടം തീവ്രമായി തുടരേണ്ടി വരും. അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കൊവിഡ് മുക്തി നിരക്ക് കൂടുതലാണെന്നും ഇപ്പോൾ രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും അദ്ദേഹം പറയുന്നു. കൊവിഡ് രോഗത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധം രോഗപരിശോധനയാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ചു.

പത്ത് കോടി കൊവിഡ് റെസ്റ്റുകൾക്കുള്ള സജ്ജീകരണങ്ങൾ ഉടൻ തന്നെ നടപ്പിൽ വരുത്തുമെന്നും പൂർണമായ ഫലം ഉണ്ടാകുന്നത് വരെ രോഗത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും മോദി അറിയിച്ചു.

ചിലർ വൈറസിനെ ലഘുവായി കാണുകയാണ്. മാസ്ക് ഒഴിവാക്കുന്നത് സമൂഹത്തിനു ആപത്താണ് വരുത്തുക. കൊവിഡ് വാക്സിന് വേണ്ടിയുള്ള ശ്രമങ്ങൾ നാം തുടർന്നുകൊണ്ടിരിക്കും. ചില വാക്സിൻ പരീക്ഷണങ്ങൾ അവയുടെ അവസാന ഘട്ടത്തിലാണ്. വാക്സിൻ ലഭ്യമാകും വരെ നാം ജാഗ്രത തുടരണം. പതിനഞ്ച് മിനിട്ടോളം നീണ്ട അഭിസംബോധനയിലൂടെ അദ്ദേഹം അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PM MODI, MODI ADDRESS, NARENDRA MODI, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.