SignIn
Kerala Kaumudi Online
Tuesday, 24 November 2020 4.11 AM IST

ഐ.പി.എൽ: ഡൽഹിക്കെതിരെ   പഞ്ചാബിന്  165  റൺസ്  വിജയലക്ഷ്യം, ശിഖാർ ധവാന് സെഞ്ച്വറി

ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 38ാം മത്സരത്തിൽ ഡൽഹിക്കെതിരെ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിടൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. ഡൽഹിക്ക് വേണ്ടി കളിച്ച ശിഖാർ ധവാൻ 61 പന്തിൽ 106 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.

ഡൽഹി ടീം ക്യാപ്ടൻ ശ്രേയസ് അയ്യർ 12 പന്തിൽ പതിനാറ് റൺസ് നേടി. ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ഡൽഹി ക്യാപിടൽസും കിംഗ്സ് പഞ്ചാവും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ സൂപ്പർ ഓവറിൽ നാല് പന്ത് ബാക്കി നിൽക്കെ ഡൽഹി വിജയം നേടിയിരുന്നു. ഇരു ടീമുകളും എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 നേടിയതോടെയാണ് മത്സരം സൂപ്പർ ഓവറിലെത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, SPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.