SignIn
Kerala Kaumudi Online
Saturday, 05 December 2020 9.50 PM IST

87 പേർക്ക് കൊവിഡ്; 115 പേർക്ക് രോഗമുക്തി

82 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 87 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 115 പേർ രോഗമുക്തി നേടി. 82 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5913 ആയി. 4880 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേർ മരണപ്പെട്ടു. നിലവിൽ 993 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 398 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ:

നെന്മേനി സ്വദേശികളായ 20 പേർ, മേപ്പാടി 18, വെള്ളമുണ്ട 11, കൽപ്പറ്റ, മാനന്തവാടി സ്വദേശികളായ 6 പേർ വീതം, ബത്തേരി 4, എടവക 3, മീനങ്ങാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ 2 പേർ വീതം, കോട്ടത്തറ, മുള്ളൻകൊല്ലി, പൊഴുതന, പുൽപ്പള്ളി, തിരുനെല്ലി, മുട്ടിൽ, തൊണ്ടർനാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരും സമ്പർക്കത്തിലൂടെ രോഗബാധിതരായി.
ഒക്ടോബർ 19 ന് ബാംഗ്ലൂരിൽ നിന്ന് വന്ന കൽപ്പറ്റ, മേപ്പാടി സ്വദേശികൾ, ഒക്ടോബർ 13ന് ഡൽഹിയിൽ നിന്ന് വന്ന മുള്ളൻകൊല്ലി സ്വദേശി, കർണാടകയിൽ നിന്ന് വന്ന മുട്ടിൽ സ്വദേശി, ഒക്ടോബർ 19 ന് തമിഴ്നാട്ടിൽനിന്ന് വന്ന ബത്തേരി സ്വദേശി എന്നിവർക്കും രോഗം ബാധിച്ചു.

രോഗമുക്തി നേടിയവർ:

തിരുനെല്ലി, തവിഞ്ഞാൽ സ്വദേശികളായ 10 പേർ വീതം, ബത്തേരി, മുട്ടിൽ, എടവക സ്വദേശികളായ 7 പേർ വീതം, നെന്മേനി 5 പേർ, വെള്ളമുണ്ട, കണിയാമ്പറ്റ, പുൽപ്പള്ളി, കേണിച്ചിറ, മേപ്പാടി സ്വദേശികളായ 3 പേർ വീതം, തൊണ്ടർനാട്, വൈത്തിരി, പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ, കൽപ്പറ്റ സ്വദേശികളായ ഓരോരുത്തരും സി.എഫ്.എൽ.ടി.സിയിൽ നിന്ന് 11 പേരും മലപ്പുറം സ്വദേശികളായ രണ്ടുപേർ, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 32 പേരുമാണ് രോഗ മുക്തരായത്.

ഇന്നലെ നിരീക്ഷണത്തിലായത് 495 പേർ

328 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 5124 പേർ

663 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ഇന്നലെ അയച്ചത് 1376 പേരുടെ സാമ്പിളുകൾ

ഇതുവരെ അയച്ചത് 120745 സാമ്പിളുകൾ

ഫലം ലഭിച്ചത് 119008

113095 നെഗറ്റീവും 5913 പോസിറ്റീവും

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.