SignIn
Kerala Kaumudi Online
Thursday, 03 December 2020 9.54 AM IST

ഉൽസവ സീസണിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

modi

ന്യൂഡൽഹി: ഉൽസവ സീസണിൽ കൊവിഡിനെതിരെ കൂടുതൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നൽകി.വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും എല്ലാവർക്കും അത് ലഭ്യമാകുമെന്നും രാജ്യത്തോടുള്ള പ്രസംഗത്തിൽ മോദി പറഞ്ഞു.

ഉത്സവസീസണിൽ സാമ്പത്തിക ഇടപാടുകൾ വർദ്ധിക്കുകയും ആളുകൾ കൂടുതലായി പുറത്തിറങ്ങുകയും ചെയ്യും. മാർക്കറ്റുകളും സജീവമാകും. ലോക്ഡൗൺ കഴിഞ്ഞെങ്കിലും വൈറസ് ഇവിടെയുണ്ടെന്ന് മറക്കരുത്. കഴിഞ്ഞ 7-8 മാസങ്ങളിൽ കൊവിഡിനെ നിയന്ത്രിക്കുന്നതിൽ നേടിയ പുരോഗതി കൈവിടരുത്. വാക്‌സിൻ കണ്ടുപിടിക്കുന്നതുവരെ വിട്ടുവീഴ്‌ച പാടില്ല. ജനങ്ങൾ ജാഗ്രതയില്ലാതെ പെരുമാറുന്നതിന്റെ വീഡിയോകളും ഫോട്ടോകളും കണ്ടു. അമേരിക്കയിലും യൂറോപ്പിലും കേസുകൾ കുറഞ്ഞ ശേഷം കുതിച്ചുയർന്നു.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന അശ്രദ്ധ നിങ്ങൾക്ക് മാത്രമല്ല, കുടുംബത്തിനും കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ബുദ്ധിമുട്ടാകും. ആറടി അകലം പാലിക്കലും, കൈകഴുകലും മറക്കരുത്.

ഇന്ത്യയിൽ രണ്ട് മൂന്ന് വാക്‌സിൻ ഗവേഷണം അവസാന ഘട്ടത്തിലാണ്. വിജയിച്ചാൽ എല്ലാവർക്കും അതു ലഭ്യമാക്കും.

ഇന്ത്യയിൽ പത്ത് ലക്ഷത്തിൽ 5500 പേർക്കാണ് കൊവിഡ് ബാധിച്ചതെങ്കിൽ അമേരിക്കയിലും ബ്രസീലിലും അത് 25,000ത്തിന് മുകളിലാണ്. ഇന്ത്യയിൽ മരണം പത്തുലക്ഷം പേർക്ക് 83 ആണ്. അമേരിക്ക, സ്പെയിൻ, ബ്രിട്ടൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ മരണം 600ന് മുകളിലാണ്. ഇന്ത്യയിൽ കൊവിഡ് രോഗികൾക്കായി 90ലക്ഷം കിടക്കകളും 12,000 ക്വാറന്റൈൻ കേന്ദ്രങ്ങളും 2000 പരിശോധനാകേന്ദ്രങ്ങളും സജ്ജമാണ്. പരിശോധന കൂട്ടിയതാണ് കൊവിഡ് പ്രതിരോധത്തിലെ നമ്മുടെ കരുത്തെന്നും വൈകാതെ കൊവിഡ് പരിശോധന 10കോടി കടക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 പ്രതിദിന കൊവിഡ് രോഗികൾ അരലക്ഷത്തിന് താഴെ

രാജ്യത്തെ കൊവിഡ് തിരിച്ചിറങ്ങുന്നതിന്റെ വ്യക്തമായ സൂചനകൾ നൽകി, പ്രതിദിനകൊവിഡ് രോഗികളുടെ എണ്ണം മൂന്നുമാസത്തിനിടെ ആദ്യമായി അരലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 46,790 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ജൂലായ് 28നാണ് അവസാനമായി രോഗികളുടെ എണ്ണം അരലക്ഷത്തിന് താഴെയെത്തിയത്. അന്ന് 47,703 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഒരു ലക്ഷത്തോളം വരെ പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നിരുന്നു. നിലവിൽ 7,48,538 രോഗികളാണ് രാജ്യത്തുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗികളുടെ 9.85 ശതമാനമാണ് ഇത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.