SignIn
Kerala Kaumudi Online
Friday, 27 November 2020 11.47 PM IST

'കോൺഗ്രസും ആർ‌.ജെ.‌ഡിയും ബീഹാർ ജനതയെ വഞ്ചിച്ചു': ഒവൈസിയുടെ പുതിയ നിലപാട് ബി.ജെ.പിക്ക് അനുകൂലമാകുമോ?

modi-and-owaisi

പാട്ന: ബിഹാറിൽ മഹാസഖ്യം രൂപീകരിച്ച് ബി.ജെ.പിക്ക് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടുന്നത്. കോൺഗ്രസും ആർ‌.ജെ.‌ഡിയും ചേർന്ന് ബീഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പാർട്ടി അദ്ധ്യക്ഷൻ അസദുദ്ദീൻ ‌ഒവൈസി പറഞ്ഞു. കോൺസഗ്രസിനെതിരായ ആരോപണം ബി.ജെ.പിക്ക് അനുകൂലമാകുമോ എന്നാണ് ചില രാഷ്ടീയ നിരീക്ഷകർ വിലയിരുത്തുന്നത്.


ജെ.ഡി(യു)-ബിജെപി-ആർ‌.ജെ.ഡി- കോൺഗ്രസ് എന്നിവരിൽ നിന്നും വ്യത്യസ്തമായി ഒരു രാഷ്ട്രീയ ശബ്ദം ബിഹാറിൽ ഉയരേണ്ടത് ആവശ്യമാണ്. ഇവരുടെ ഭരണത്തിൽ സംസ്ഥാനത്ത് ഇത് വരെ യാതൊരു വികസനവും സംഭവിച്ചിട്ടില്ലെന്നും ഒവൈസി പറഞ്ഞു. ഇതിനൊപ്പം രാജ്യത്തെ ഏറ്റവും പിന്നോക്ക മേഖലയായ സീമാഞ്ചൽ പ്രദേശത്തെ ജനങ്ങൾക്ക് നീതി നൽകണമെന്നും ഒവൈസി ആവശ്യപ്പെട്ടു. കോൺഗ്രസിനും ബി.ജെ.പിക്കും ആർ‌.ജെ.ഡിയ്ക്കും താൻ ഒരു ശല്യമായി മാറിയെങ്കിൽ താൻ എന്തെങ്കിലും നാടിന് വേണ്ടി ചെയ്യുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

ബിഹാരി മുസ്ലീങ്ങൾ എന്തിന് കോൺഗ്രസ്- ആർ‌.ജെ.‌ഡി പാർട്ടികൾക്ക് വോട്ട് നൽകണമെന്നും അസദുദ്ദീൻ ‌ ഒവൈസി ചോദിച്ചു. അതേസമയം ബി.ജെ.പി.യെ എല്ലായ്പ്പോഴും എതിർക്കുകയാണെന്നും ബി.ജെ.പിയുമായി വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും ഒവൈസി വ്യക്തമാക്കി. അഞ്ച് വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച എ.ഐ.എം.ഐ.എം പാർട്ടി സംസ്ഥാനത്തെ മുസ്ലിം സമൂഹത്തിനിടെ വളരെ പെട്ടന്നാണ് സ്വാധീനം നേടിയത്. 243 സീറ്റുകളുള്ള ബീഹാർ നിയമാസഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകളിലേക്ക് മാത്രമാണ് എ.ഐ.എം.ഐ.എം മത്സരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, NATIONAL, BHIHAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.