SignIn
Kerala Kaumudi Online
Wednesday, 25 November 2020 5.28 PM IST

51 തസ്തികകളിൽ വിജ്ഞാപനത്തിനൊരുങ്ങി പി.എസ്.സി

psc

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 51 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പിഎസ്.സി യോഗം തീരുമാനിച്ചു. മത്സ്യഫെഡിലെ 12 തസ്തികകൾ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി, അസി. പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി, ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, വനിതാ ശിശുവികസന വകുപ്പിൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ (സ്ത്രീകൾ), മരാമത്ത്/ ജലസേചന വകുപ്പിൽ ഓവർസീയർ/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 (ഇലക്ട്രിക്കൽ), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ഫയർ വുമൺ (ട്രെയിനി), ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ–മാത്തമാറ്റിക്സ്–പട്ടികവർഗം), ആരോഗ്യ വകുപ്പിൽ ഇ.സി.ജി ടെക്നിഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം), സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികജാതി–വർഗം), പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ–പട്ടികവർഗം), ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ അസി. ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (എൽ സി/ എ ഐ) തുടങ്ങി 51 തസ്തികകളിലേക്കാണു വിജ്ഞാപനം.

തൃശൂർ ജില്ലയിൽ തസ്തികമാറ്റം വഴി എച്ച്.എസ്.എ ഹിന്ദി തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇല്ലാത്തതിനാൽ നേരിട്ടുള്ള നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്ന് ഒഴിവു നികത്തും. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയുടെ ഒഴിവുകൾ പ്ലാന്റേഷൻ കോർപറേഷനിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്നു സമ്മതപത്രം വാങ്ങി നികത്തും.

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ് (കാറ്റഗറി നമ്പർ 361/2017) തസ്തികയിലേക്ക് അപേക്ഷിച്ചവർ 22 നകം പ്രമാണങ്ങൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തതിനുശേഷം പി.എസ്.സിയുടെ ഏറ്റവും അടുത്തുള്ള ഓഫീസിൽ ചെന്ന് ഒറ്റത്തവണ പരിശോധന നടത്തണമെന്ന് പി.എസ്. സി. അറിയിച്ചു. ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചിട്ടുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവയിൽ നിർദ്ദേശിച്ചിട്ടുള്ളതു പ്രകാരം വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തുളസി പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ 2 സി വിഭാഗവുമായി ബന്ധപ്പെടണം. (ഫോൺ-0471 2546294).

 പരീക്ഷ കേന്ദ്രം മാറ്റി നൽകും

കൊവിഡ് പോസിറ്റീവായവർക്കും മറ്റ് ഗുരുതരമായ അസുഖങ്ങൾ ഉള്ളവർക്കും ജില്ലാതല പരീക്ഷകളിൽ കേന്ദ്രങ്ങൾ മാറ്റി നൽകാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ഉദ്യോഗാർത്ഥികളുടെ അപേക്ഷകളിൽ പ്രത്യേകം പരിശോധന നടത്തിയാണ് മാറ്റം അനുവദിക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.