SignIn
Kerala Kaumudi Online
Wednesday, 25 November 2020 4.53 PM IST

വിവാദത്തിന്റെ 'സ്പാർക്കി 'ൽ പൊള്ളി ധോണി

dhoni-srikanth

കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ തോറ്റ് പ്ളേ ഒാഫ് സാദ്ധ്യതകൾ തുലാസിലായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകൻ മഹേന്ദ്ര സിംഗ് ധോണി മത്സരശഷം തങ്ങളുടെ യുവതാരങ്ങൾക്ക് പ്ളേയിംഗ് ഇലവനിൽ ഇടംപിടിക്കാനുള്ള 'സ്പാർക്ക് ' ഇല്ലെന്ന് കുറ്റപ്പെടുത്തിയത് ചൂടേറിയ ചർച്ചയായി. കളിച്ച 10 മത്സരങ്ങളിൽ ഏഴും തോറ്റ ചെന്നൈയുടെ ടീം സെലക്ഷനെച്ചൊല്ലി നേരത്തേതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. 'സ്പാർക്കിനെ'ക്കുറിച്ചുള്ള പരാമർശങ്ങൾക്ക് മറുചോദ്യവുമായി മുൻ ഇന്ത്യൻ ക്യാപ്ടനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്തുൾപ്പടെയുള്ളവർ രംഗത്തെത്തി. ആദ്യ സീസണിൽ സൂപ്പർ കിംഗ്സിന്റെ മെന്ററായിരുന്നു ശ്രീകാന്ത്.

ഞങ്ങളുടെ പ്ളേയിംഗ് ഇലവനിൽ എല്ലായ്പ്പോഴും മാറ്റം വരുത്തേണ്ട ആവശ്യകതയൊന്നുമില്ല.അത് ഡ്രെസിംഗ് റൂമിൽ അരക്ഷിതാവസ്ഥയേ ഉണ്ടാക്കൂ. ഈ സീസണിൽ ഞങ്ങൾക്ക് ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല എന്നത് യാഥാർത്ഥ്യമാണ്. എന്നുകരുതി യുവതാരങ്ങളെ കളിപ്പിക്കാനുള്ള തീരുമാനമെടുക്കണ്ടതില്ലല്ലോ?. മാത്രവുമല്ല കളിക്കാൻ അവസരം നൽകിയ സീനിയർ താരങ്ങളേക്കാൾ

' സ്പാർക്ക് ' ഉള്ള ഒരു യുവതാരവും ഞങ്ങൾക്കൊപ്പമില്ല. അടുത്ത സീസൺ മുൻനിറുത്തി ഇനിയുള്ള മത്സരങ്ങളിൽ ജൂനിയേഴ്സിന് കൂടുതൽ അവസരം നൽകിയേക്കാം.

- എം.എസ് ധോണി

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടൻ

ധോണി പറയുന്ന ഒരു കാര്യവും സ്വീകാര്യമല്ല. അദ്ദേഹത്തിന്റെ ടീം സെലക്ഷൻ മൊത്തത്തിൽ അബദ്ധമാണ്. ചെറുപ്പക്കാരിൽ കാണാത്ത എന്ത് സ്പാർക്കാണ് ധോണി കേദാർ യാദവിലും പിയൂഷ് ചൗളയിലും കാണുന്നത്. തുടർച്ചയായി എത്ര അവസരങ്ങളാണ് ഇവർക്ക് നൽകിയത് ?. എട്ട് മത്സരങ്ങൾ കളിപ്പിച്ച കേദാർ യാദവ് 62 റൺസാണ് ആകെ നേടിയത്. ഒറ്റക്കളിയിൽ അവസരം നൽകിയ എൻ.ജഗദീശൻ 33 റൺസെടുത്തിട്ടും പിന്നെ കളിക്കാൻ ഇറങ്ങിയിട്ടില്ല. ജഗദീശനിൽ ഇല്ലാത്ത സ്പാർക്ക് കേദാറിലുണ്ടെന്ന് പറയുന്നത് മണ്ടത്തരമാണ്.

- കൃഷ്ണമാചാരി ശ്രീകാന്ത്

മുൻ ഇന്ത്യൻ ക്യാപ്ടൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, DHONI SRIKANTH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.