SignIn
Kerala Kaumudi Online
Tuesday, 24 November 2020 7.21 AM IST

“ സലീമേട്ടനോട് ചെയ്തത് തെറ്റായിപ്പോയി..." വെളിപ്പെടുത്തലുമായി ജ്യോതി കൃഷ്ണ

jyothi

നല്ല കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാളികളുടെ മനം കവർന്ന താരമാണ് ജ്യോതി കൃഷ്ണ. മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്. അതിന് ശേഷം ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ദിലീപ് നായകനായ ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്.

ചില വിവാദങ്ങളിലും ഗോസിപ്പുകളിലും അതുപോലെ ഓൺലൈൻ അതിക്രമങ്ങളും താരം നേരിട്ടിട്ടുണ്ട്. വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് ജ്യോതി. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു ചലഞ്ചുമായി മുന്നോട്ടുവന്നിരിക്കുകയാണ് താരം. ജീവിതത്തിൽ ചെറിയ തെറ്റുചെയ്തവരോട് ഒരു സോറി ചലഞ്ചുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരം.

താരത്തിന്റെ വാക്കുകൾ: "പല തെറ്റുകളും നമ്മൾ ചെയ്തിട്ട് ഒരു സോറി പോലും പറയാതെ ഈഗോ വച്ചിട്ട് നമ്മളങ്ങ് പോകും. എന്റെ ജീവിതത്തിലും ചില തെറ്റുകൾ പറ്റിയിട്ട് സോറി പറഞ്ഞതുമുണ്ട് പറയാതെ പോയവരുമുണ്ട്. അത്തരത്തിൽ ചിലരോടാണ് ഞാൻ ഇപ്പോൾ സോറി പറയാൻ പോകുന്നത്. നമ്മളുടെ എല്ലാവരുടെയും പ്രിയങ്കരനായ നാഷണൽ അവാർഡ് വിന്നർ കൂടിയായ സലിം കുമാറിനോടാണ്. 2013ൽ മൂന്നാം നാൾ ഞായറാഴ്ച എന്ന സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. സെറ്റിൽ വച്ചിട്ട് എന്റെ പക്വത കുറവ് കൊണ്ടാണ് അത് സംഭവിച്ചതെന്നാണ് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നത്. ചെറിയ ഒരു കാര്യത്തിന് എനിക്ക് അത് ഹാൻഡിൽ ചെയ്യാൻ പറ്റാതെ വന്നപ്പോൾ ഞാനും സലീമേട്ടനും നല്ല രീതിയിൽ ഒരു വഴക്കുണ്ടായി. ഞങ്ങൾ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചില്ല. സിനിമയുടെ ഷൂട്ട് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞിട്ടും ഞാൻ സലീമേട്ടനോട് മാത്രം യാത്ര പറയാതെ പോയി. ഞാൻ ചെയ്തത് ശരിയല്ല എന്ന് എനിക്കും അറിയാമായിരുന്നു. ആ ഒരു പ്രായത്തിന്റെയും കുറച്ച് വാശിയും. ആരോടാണ് ചെയ്‌തെന്ന് ആലോചിക്കുമ്പോൾ എനിക്ക് തന്നെ എന്നോട് പുച്ഛം തോന്നുകയാണ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അന്നത്തെ ആ പെരുമാറ്റത്തിന് സോറി." ജ്യോതി വീഡിയോയിലൂടെ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.