SignIn
Kerala Kaumudi Online
Sunday, 29 November 2020 1.49 AM IST

ദുർഗാ പൂജ പന്തലിൽ നടൻ സോനു സൂദ് ! അതിഥി തൊഴിലാളികളോടുള്ള കരുതലിന് ആദരവുമായി കൊൽക്കത്ത

sonu-sood

കൊൽക്കത്ത : ലോക്ക്ഡൗൺ സമയത്ത് അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ സഹായവുമായെത്തിയ ബോളിവുഡ് നടൻ സോനു സൂദിന് ആദരവുമായി കൊൽക്കത്ത. കെഷ്തോപൂർ പ്രഫുല്ല കനാൻ ദുർഗാ പൂജ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുർഗാ പൂജയ്ക്കുള്ള പന്തലിൽ സോനു സൂദിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ്.

അതിഥി തൊഴിലാളി കൊണ്ടു പോകുന്നതിനുള്ള ഒരു ബസിന്റെ പശ്ചാത്തലത്തിലാണ് സോനു സൂദിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് കുടുങ്ങിപ്പോയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് തൊഴിലാളികളെ ബസ്, ട്രെയിൻ, വിമാന മാർഗങ്ങളിൽ സോനു നാട്ടിലെത്തിച്ചിരുന്നു. സോനുവിനെ കൂടാതെ അതിഥി തൊഴിലാളികളുടെ പാലായനം പശ്ചാത്തമാക്കി നിരവധി പ്രതിമകൾ ദുർഗാപൂജ പന്തലിൽ ഒരുക്കിയിട്ടുണ്ട്.

sonu-sood

ജൂലായ് മഹാരാഷ്ട്രയിൽ നിസർഗ ചുഴലിക്കാറ്റിനെ തുടർന്നും നിരവധി പേർക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കിയിരുന്നു. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് തങ്ങാൻ മുംബയിലുള്ള തന്റെ ഹോട്ടലിലും സോനു സൂദ് സൗകര്യം ഒരുക്കിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SONU SOOD, ACTOR, KOLKATA, DURHA PUJA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.