SignIn
Kerala Kaumudi Online
Thursday, 03 December 2020 11.05 AM IST

ഇ.എസ്.ഐ മെഡിക്കൽ ക്വാട്ട: വിവാദ ഉത്തരവ് പിൻവലിച്ചു

esi

ന്യൂഡൽഹി: ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ തൊഴിലാളികളുടെ മക്കൾക്കുള്ള സംവരണ സീ​റ്റുകൾ പൊതു ക്വാട്ടയിലേക്ക് മാ​റ്റിയ രണ്ട് ഉത്തരവുകൾ ഇ.എസ്.ഐ. കോർപറേഷൻ പിൻവലിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപിയെ ഇ.എസ്.ഐ. കോർപറേഷൻ ഡയറക്ടർ ജനറൽ അനുരാധ പ്രസാദ് അറിയിച്ചതാണിത്.

ഇ.എസ്.ഐ ക്വാട്ട സംബന്ധിച്ച കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലിരിക്കുന്നതിനാൽ ഈ വർഷം പ്രവേശന നടപടികൾ നടത്താൻ ഇടക്കാല ഉത്തരവിനായി ഇ.എസ്‌.ഐ കോർപറേഷൻ ഹർജി സമർപ്പിച്ചിരുന്നു. സംവരണ സീ​റ്റുകൾ മടക്കി കിട്ടിയ സാഹചര്യത്തിൽ പ്രവേശന നടപടികൾ തുടങ്ങാൻ ഇടക്കാല ഉത്തരവ് ലഭിച്ചാലുടൻ ഇ.എസ്.ഐയ്ക്ക് കഴിയുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു.

ഇ.എസ്.ഐ ക്വാട്ട പുനഃസ്ഥാപിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്‌വാറുമായി എം.പി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് ഇ.എസ്.ഐ കോർപ്പറേഷൻ സംവരണ ക്വാട്ട അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.