SignIn
Kerala Kaumudi Online
Saturday, 28 November 2020 8.41 AM IST

77 ലക്ഷം കടന്ന് കൊവിഡ് ബാധിതർ

covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു.

മരണം 1.15 ലക്ഷവും പിന്നിട്ടു. അതേസമയം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തുടർച്ചയായ രണ്ടാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം 7.5 ലക്ഷത്തിൽ താഴെയാണ്. 14 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിൽ മരണനിരക്ക് ഒരുശതമാനത്തിൽ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,775 പേർ കൊവിഡ് രോഗമുക്തരായി. 54,044 പുതിയ രോഗികൾ.

വിഡ് മരണനിരക്ക് 1.51 ശതമാനം കുറഞ്ഞു. ആകെ രോഗമുക്തർ 67,95,103. രോഗമുക്തി നിരക്ക് 8.81 ശതമാനം.

രോഗമുക്തരായവരിൽ 8500 പേർ കർണാടകത്തിൽ നിന്നാണ്. മഹാരാഷ്ട്രയിലും കേരളത്തിലും 7,000ത്തിലധികം പേർ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 717 കൊവിഡ് മരണം. ഇതിൽ 82 ശതമാനവും മഹാരാഷ്ട്ര ഉൾപ്പെടെയുള്ള 10 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിൽ ആണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.