SignIn
Kerala Kaumudi Online
Saturday, 28 November 2020 8.36 AM IST

സ്വർണക്കടത്തിലെ ഭീകരബന്ധം: റമീസ്,​ സരിത്ത്,​ ജലാൽ എൻ.ഐ.എ കസ്റ്റഡിയിൽ

gold-smuggling-case

കൊച്ചി : നയതന്ത്ര സ്വർണക്കടത്തിലെ ഭീകരബന്ധം അന്വേഷിക്കാൻ മുഖ്യ പ്രതികളായ കെ.ടി. റമീസ്, പി.എസ്. സരിത്ത്, എ.എം. ജലാൽ എന്നിവരെ ദേശീയ അന്വേഷണ ഏജൻസി വെള്ളിയാഴ്ച വരെ കസ്റ്റഡിയിൽ വാങ്ങി. പ്രതികളുടെ ടാൻസാനിയ യാത്രകളുടെ വിവരങ്ങൾ ശേഖരിക്കാനാണി​ത്.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹി​മിന്റെ ഡി - കമ്പനി ടാൻസാനിയയിൽ സജീവമാണെന്നും അവിടെ നിന്ന് ആയുധങ്ങൾ കടത്തിയ കേസിൽ റമീസിനു പങ്കുണ്ടെന്നും എൻ. ഐ. എ കണ്ടെത്തിയിരുന്നു.

 ഡോളർ കടത്തിന് സ്വപ്നയെയും സരിത്തിനെയും അറസ്റ്റ് ചെയ്യും

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ പി.എസ്. സരിത്ത്, സ്വപ്ന എന്നിവരെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതി അനുമതി നൽകി. 1.40 കോടി രൂപയുടെ ഡോളർ യു.എ. ഇ കോൺസുലേറ്റിലെ ഫിനാൻസ് മേധാവി ഖാലിദ് ഒമാനിലേക്ക് കടത്തിയ കേസിലാണി​ത്. സരിത്തിനെ തൃശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലും സ്വപ്നയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുമെത്തി അറസ്റ്റ് രേഖപ്പെടുത്തും.

 ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

സ്വർണക്കടത്തു കേസിൽ പ്രതികളായ ഹംസദ് അബ്ദു സലാം, സംജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷ എൻ.ഐ.എ കോടതി വെള്ളിയാഴ്ച വിധി പറയാൻ മാറ്റി. കേസിലെ മുഖ്യ കണ്ണിയായ ഹംസദിനെതിരെ കസ്റ്റംസും ഇ.ഡിയും ഹവാല - സ്വർണക്കടത്തു കേസുകൾ എടുത്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയെ എതിർത്ത് എൻ.ഐ.എ അഭിഭാഷകൻ വിശദീകരിച്ചു.

ഹംസദിന്റെ മകൻ സുഹൈൽ ദുബായിൽ ജുവലറി നടത്തുകയാണ്. സ്വർണക്കടത്തിലും ദേശവിരുദ്ധ പ്രവർത്തനങ്ങളിലും സുഹൈലിനു പങ്കുണ്ടോയെന്ന് കണ്ടെത്തണം. ഇവർക്കായി തിരുവനന്തപുരത്ത് സ്വർണം ഏറ്റുവാങ്ങിയിരുന്ന രാജുവി​നെ പിടികൂടാതിരിക്കാൻ വിദേശത്തേക്ക് കടത്തി.

സംജുവും വൻതോതിൽ പണം നിക്ഷേപിച്ച് കള്ളക്കടത്തു സ്വർണം വാങ്ങിയിട്ടുണ്ട്. ഇയാളുടെ ഭാര്യാപിതാവും പ്രതിയാണെന്നും എൻ.ഐ.എ വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIA CUSTODY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.