SignIn
Kerala Kaumudi Online
Tuesday, 24 November 2020 6.29 AM IST

ഐ.പി.എൽ, കൊൽക്കത്തയ്ക്കെതിരെ ബാംഗ്ലൂരിന് എട്ട്  വിക്കറ്റ്  ജയം

ipl

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 39ാം മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ ബാംഗ്ലൂരിന് എട്ട് വിക്കറ്റ് വിജയം.ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് നേടി. ഇത് പിന്തുടർന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 14 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് നേടിയാണ് വിജയിച്ചത്.

ബംഗ്ലൂരിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. എറിഞ്ഞ രണ്ട് ഓവറിലും ഒരു റണ്‍ പോലും വിട്ടുകൊടുക്കാതെയാണ് സിറാജ് മുഹമ്മദ് മൂന്ന് വിക്കറ്റ് നേടിയത്. ഇത് ഐപിഎല്ലിന്റെ ബൗളിംഗ് ചിരിത്രം തന്നെ തിരുത്തി എഴുതി.ടോസ് നേടിയ കൊല്‍ക്കത്ത ടീം ക്യാപ്ടൻ ഒയിന്‍ മോര്‍ഗന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലേറ്റുമുട്ടുന്നത്. ആദ്യമത്സരത്തില്‍ 82 റണ്‍സിന്റെ കൂറ്റന്‍ വിജയം ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു. ഇതുവരെ നടന്ന ഒമ്പത് മത്സരങ്ങളില്‍ നിന്നും ആറ് എണ്ണത്തിൽ വിജയിച്ച ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ പട്ടികയില്‍ മൂന്നാമതും അഞ്ച് തവണ ‌ജയിച്ച കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ നാലാമതുമാണുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, IPL 2020
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.