SignIn
Kerala Kaumudi Online
Thursday, 03 December 2020 8.00 PM IST

റിസോർട്ടുകളിലും ഹോംസ്റ്റേകളിലും എക്സൈസ് പരിശോധന

df

പിടിച്ചെടുത്തത് 300 ഗ്രാം കഞ്ചാവ്

അഞ്ച് യുവാക്കൾ അറസ്റ്റിൽ

വർക്കല: വർക്കല എക്‌സൈസ് റിസോർട്ടുകളിലും, ഹോം സ്റ്റേകളിലും നടത്തിയ രാത്രികാല പരിശോധനയിൽ 300 ഗ്രാം കഞ്ചാവുമായി അ‌ഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. വർക്കല ഹെലിപാഡിന് സമീപം പ്രവർത്തിക്കുന്ന ആഡംബര റിസോർട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. നാവായിക്കുളം അയിരമൺനില വടങ്കരമൂല കുന്നുവിളവീട്ടിൽ സെയ്ദ് അലി(24), തിരുവനതപുരം കോളിയൂർ മുട്ടക്കാട് വാഴത്തോട്ടം മേലേപുത്തൻവീട്ടിൽ അജിത്ത്(22) , മലയിൻകീഴ് പെരിങ്കാവ് പുതുവീട്ടിൽമേൽ അഭിജിത്ത് ഭവനിൽ അനിരുദ്ധ് (20), മലയിൻകീഴ് വിഴവൂർ തെങ്ങുവിളാകം വീട്ടിൽ ദീപു(20) , നാവായിക്കുളം കുടവൂർ വില്ലേജിൽ കപ്പാംവിള ഞാറയിൽകോണം പാറക്കെട്ടിൽ വീട്ടിൽ മുഹമ്മദ് റാഷിദ് (23) എന്നിവരാണ് അറസ്റ്റിലായത്. റിസോർട്ടുകളിൽ റൂമെടുത്ത് താമസിച്ച ശേഷം ആവശ്യക്കാരെ ഫോൺ മുഖാന്തരം കണ്ടെത്തി കഞ്ചാവ് വിൽപ്പന നടത്തുകയാണ് സംഘത്തിന്റെ രീതി.

df

വാട്സാപ്പ് പോലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ വഴിയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റോയൽ എൻഫീൽഡ് ബൈക്കിൽ കടത്താൻ ശ്രമിച്ച 100 ഗ്രാം കഞ്ചാവുമായി കരുനാഗപ്പള്ളി ആലപ്പാട് പണ്ടാരത്തുരുത്ത് കണ്ടത്തിൽ വീട്ടിൽ മുത്തപ്പൻ എന്ന ആദിത്യകുമാറിനെയും (23) അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ മഹേഷ്, പ്രീവന്റീവ് ഓഫീസർ രാധാകൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രിൻസ്, മഹേഷ്, ഷിജു, രാകേഷ്, ഡ്രൈവർ ഗിരീശൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

മദ്യവും മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പൊതുജനങ്ങൾക്ക് 9400069424 എന്ന എക്‌സൈസ് ഇൻസ്‌പെക്ടറുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ചറിയിക്കാവുന്നതാണ്. വിവരം നൽകുന്നവരുടെ മേൽവിലാസം രഹസ്യമായി സൂക്ഷിക്കും

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.