SignIn
Kerala Kaumudi Online
Sunday, 29 November 2020 3.30 PM IST

സിറാജിന്റെ അത്ഭുതരാവ്

siraj

പരിഹാസങ്ങളെയെല്ലാം പൂമാലയാക്കി​ മാറ്റി മുഹമ്മദ് സിറാജ്

കഴിഞ്ഞ രാത്രി കൊൽക്കത്താ നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ സ്പിന്നർ ഷഹ്ബാസ് നദീമിനെ മാറ്റി പേസർ മുഹമ്മദ് സിറാജിന് അവസരം നൽകിയപ്പോൾ ഇങ്ങനെയൊരു അത്ഭുതം കാത്തിരിപ്പുണ്ടെന്ന് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്ടൻ വിരാട് കൊഹ്‌ലിയോ ടീമിന്റെ ആരാധകരോ കരുതിയിട്ടുണ്ടാവില്ല. ‌ഈ സീസണിൽ മുമ്പുകളിച്ച മൂന്ന് മത്സരങ്ങളിലും നന്നായി തല്ലുകൊണ്ടിരുന്ന സിറാജ് ആ നാണക്കേടെല്ലാം ഒറ്റ മത്സരംകൊണ്ട് ഇല്ലാതാക്കി.പഞ്ചാബിനെതിരായ മത്സരത്തിൽ മൂന്നോവറിൽ 44 റൺസാണ് വഴങ്ങിയിരുന്നത്. അതുകൊണ്ടുതന്നെയാണ് സി​റാജി​ന് വീണ്ടും അവസരം നൽകുന്നതി​ൽ പലരും മുഖം ചുളി​ച്ചത്. എന്നാൽ പവർ പ്ളേയി​ൽ ന്യൂബാൾ തന്നെ സി​റാജി​നെ ഏൽപ്പി​ക്കാൻ കൊഹ്‌ലി​ കാട്ടി​യ ധൈര്യം താരത്തി​ന്റെ തലവര മാറ്റി​യെഴുത്തി​ക്കളഞ്ഞു.

അബുദാബി​യി​ൽ ക്രി​സ് ​മോ​റി​സി​ന്റെ​ ​മെ​യ്ഡ​നാ​യ​ ​ആ​ദ്യ​ ​ഓ​വ​റി​ന് ​ശേ​ഷം​ ​സി​റാ​ജ് ​അ​ടു​ത്ത​ടു​ത്ത​പ​ന്തു​ക​ളി​ൽ​ ​രാ​ഹു​ൽ​ ​ത്രി​പാ​തി​യെ​യും​ ​നി​തീ​ഷ് ​റാ​ണ​യെ​യും​ ​പു​റ​ത്താ​ക്കി​യാ​ണ് ​ബാം​ഗ്ളൂ​രി​ന്റെ​ ​ഗ​ർ​ജ​നം​ ​തു​ട​ങ്ങി​യ​ത്.​ ​ നാ​ലോ​വ​റി​ൽ​ ​വ​ഴ​ങ്ങി​യ​ത് ​എ​ട്ടു​റ​ൺ​സ് ​മാ​ത്രം.​ ​ആ​ദ്യ​ ​മൂ​ന്നോ​വ​റി​ൽ​ ​ര​ണ്ട്റ​ൺ​സ് ​മാ​ത്രം​ ​ന​ൽ​കി​ ​മൂ​ന്ന് ​വി​ക്ക​റ്റു​ക​ളും​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.​ ​സി​റാ​ജി​ന്റെ​ ​ഐ.​പി.​എ​ല്ലി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​പെ​ർ​ഫോ​മ​ൻ​സ്.​ഐ.​പി.​എ​ൽ​ ​ച​രി​ത്ര​ത്തി​ൽ​ ​അ​ടു​ത്ത​ടു​ത്ത് ​ര​ണ്ട് ​മെ​യ്ഡ​ൻ​ ​ഓ​വ​റു​ക​ൾ​ ​എ​റി​യു​ന്ന​ ​ആ​ദ്യ​ ​ബൗ​ള​റാ​യും​ ​സി​റാ​ജ് ​ച​രി​ത്രം​ ​സൃ​ഷ്ടി​ച്ചു. സി​റാ​ജാണ് മാൻ ഒഫ് ദ മാച്ച്.

  • ആട്ടോക്കാരന്റെ മകൻ

ഹൈദരാബാദ് നഗരത്തിലെ ആട്ടോഡ്രൈവറായിരുന്നു സിറാജിന്റെ പിതാവ്. സാമ്പത്തിക പരാധീനതകളിൽ വട്ടം കറങ്ങിയാണ് സിറാജ് ക്രിക്കറ്റിലേക്ക് വന്നത്. 2017 നവംബറിൽ ന്യൂസിലാൻഡിനെതിരെ രാജ്കോട്ടിൽ നടന്ന ട്വന്റി-20 മത്സരത്തിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. മൂന്ന് മത്സരങ്ങൾ കളിച്ചെങ്കിലും ഒരു വിക്കറ്റാണ് നേടിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആസ്ട്രലിയയ്ക്ക് എതിരെ ഒരു ഏകദിനത്തിൽ കളിച്ചശേഷം പിന്നെ ഇന്ത്യൻ ടീമിലെത്തിയിട്ടില്ല.

2017ലാണ് ഇതിന് മുമ്പ് സിറാജ് ന്യൂബാൾ കൈകാര്യം ചെയ്തത്. സൺറൈസേഴ്സിനായി ഐ.പി.എല്ലിൽ അരങ്ങേറിയ വർഷമായിരുന്നു അത്.

ഫസ്റ്റ് ചേഞ്ച് ബൗളറായി എന്നെ എറിയിക്കാനായിരുന്നു നേരത്തേ പ്ളാൻ ചെയ്തിരുന്നത്. ഫീൽഡിംഗിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോഴാണ് വിരാട് ഭായ് ന്യൂബാൾ എടുക്കാൻ ആവശ്യപ്പെട്ടത്. ന്യൂബാൾ കൊണ്ട് നെറ്റ്സിൽ ധാരാളം പ്രാക്ടീസ് ചെയ്തിരുന്നതിനാൽ പതർച്ചതോന്നിയില്ല.

- മുഹമ്മദ് സിറാജ്

  • ഐ.പി.എൽ 13- ാം സീസണിലെ ഏറ്റവും കുറഞ്ഞ സ്കോറും ഐ.പി. എൽ ചരിത്രത്തിൽ 20 ഓവറും ബാറ്റ് ചെയ്ത ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറുമാണ് കഴിഞ്ഞ ദിവസം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ 84/8 .

  • അവസാന ഓവറുകളിൽ ലോക്കി ഫെർഗൂസൻ (പുറത്താകാതെ 19 റൺസ്), കുൽദീപ് യാദവ് (12 റൺസ്) എന്നിവരിലൂടെ 84 റൺസിൽ എത്തിയ കൊൽക്കത്ത ഐ.പി.എൽ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോർ എന്ന നാണക്കേടി​ൽ നി​ന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്. 2008 മേയ് 16ന് മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത 15.2 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് മാത്രമാണ് നേടിയത്.

  • ആകെ രണ്ട് സിക്സും ആറു ഫോറുകളും കൊൽക്കത്ത ഇന്നിംഗ്സിൽ പിറന്നത്. മൂന്നാം ഓവറിലും 20 ാം ഓവറിലും മാത്രമാണ് കൊൽക്കത്ത ഒരു ഓവറിൽ രണ്ടക്കം കടന്നത്. 10 റൺസ് വീതമാണ് ഈ ഓവറുകളിൽ കൊൽക്കത്ത നേടിയത്.

  • നാല് മെയ്ഡൻ ഓവറുകൾ പിറന്ന ആദ്യ ഐ.പി.എൽ മത്സരവും ഇതാണ്. മുഹമ്മദ് സിറാജ് രണ്ടും ക്രിസ് മോറിസ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ മെയ്ഡൻ വീതവും എറിഞ്ഞു. ഒരിന്നിംഗ്സിൽ രണ്ട് മെയ്ഡൻ ഓവറുകളിൽ കൂടുതൽ മുൻപ് എറിഞ്ഞിട്ടില്ല.

  • ഒരു ഐപിഎൽ ഇന്നിംഗ്സിൽ ഒരു ടീം റണ്ണൊന്നും നേടാനാവാത്ത പന്തുകളുടെ എണ്ണത്തിൽ കൊൽക്കത്ത രണ്ടാം സ്ഥാനത്തെത്തി. 72 പന്തുകളിലാണ് കൊൽക്കത്തയ്ക്ക് റണ്ണെടുക്കാനാവാതിരുന്നത്. ഈ സീസണിൽ മുംബൈയ്ക്കെതിരെ 57 പന്തിൽ റണ്ണെടുക്കാനാവാതെ പോയതിന്റെ സ്വന്തം പേരിലുള്ള നാണക്കേടാണ് കൊൽക്കത്ത തിരുത്തിയത്. 2019 ഐപിഎലിൽ ചെന്നൈയ്ക്കെതിരെ കൊൽക്കത്ത 75 ഡോട് ബോളുകൾ വഴങ്ങിയതാണ് ഒരിന്നിംഗ്സിലെ ഡോട് ബോളുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്.

  • ശുഭ്മാൻ ഗിൽ (1 റൺ), രാഹുൽ ത്രിപാഠി (1), നിതീഷ് റാണ (പൂജ്യം) എന്നിവർ ചേർന്ന് നേടിയ രണ്ട് റൺസ് ഐപിഎൽ ചരിത്രത്തിൽ ഏതെങ്കിലും ടീമിലെ ആദ്യ ആദ്യ മൂന്നു ബാറ്റ്സ്ന്മാർ ചേർന്നു നേടുന്ന രണ്ടാമത്തെ കുറഞ്ഞ സ്കോറാണ്. 2009 ലെ ഐപിഎലിൽ ചെന്നൈയ്ക്കെതിരെ ഡെക്കാൻ ചാർജേഴ്സിന്റെ ആദ്യ മൂന്നു ബാറ്റ്സ്ന്മാരും (ആദം ഗിൽക്രിസ്റ്റ്, ഹെർഷൽ ഗിബ്സ്, വി.വി.എസ്.ലക്ഷ്മൺ) റണ്ണൊന്നും എടുക്കാതെ മടങ്ങിയതാണ് റെക്കോഡ്.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, SIRAJ
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.