SignIn
Kerala Kaumudi Online
Friday, 27 November 2020 12.34 AM IST

ആഹാരത്തിൽ ശ്രദ്ധിക്കാം അസിഡിറ്റി അകറ്റാം !!

acidity

നെഞ്ചെരിച്ചലും പുളിച്ചുതികട്ടലും അനുഭവിക്കാത്തവർ വിരളമായിരിക്കും. ഭക്ഷണകാര്യത്തിലെ അശ്രദ്ധയും പാചകത്തിലെ ചെയ്യുന്നതിലെ അപാകതകളും പല അസുഖങ്ങൾക്ക് തുടർച്ചയായി കഴിക്കുന്ന മരുന്നുകളും മരുന്നുകൾ പലതും ഒരുമിച്ചു കഴിക്കുന്നതും അസിഡിറ്റിയെ ഉണ്ടാക്കുകയും ഉള്ളവരുടെ വൈഷമ്യത്തെ വർദ്ധിപ്പിക്കുകയും ചെയ്യും.

നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ, പുളിച്ചുതികട്ടൽ, ദഹനക്കുറവ്, ഗ്യാസ്, വായ്പുണ്ണ്, നെഞ്ചുവേദന തുടങ്ങിയവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. വർദ്ധിച്ച അസിഡിറ്റി അൾസറും അർശസ്സും അനീമിയയും ഉണ്ടാക്കും. കരൾ,പാൻക്രിയാസ്, ഹൃദയം തുടങ്ങിയവയെ സംബന്ധിക്കുന്ന രോഗങ്ങളും അസിഡിറ്റി കാരണം ഉണ്ടാകാം.

എരിവ്, പുളി, ഉപ്പ്, ചൂട്, മസാല കൂടിയ ആഹാരങ്ങൾ, എണ്ണയിൽ വറുത്തത്, അച്ചാർ,ടിൻ ഫുഡ്സ്, പ്രിസർവേറ്റീവുകൾ ചേർത്ത ഭക്ഷണം, മൈദ, കൃത്രിമ നിറമോ രുചിയോ ചേർന്നവയെല്ലാം അസിഡിറ്റി വർദ്ധിപ്പിക്കും. കോളയും കാപ്പിയും മദ്യവും കൂടാതെ വർദ്ധിച്ച ടെൻഷൻ പോലും അസിഡിറ്റി കൂട്ടും. വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും അസിഡിറ്റി വർദ്ധിപ്പിക്കും. അരിഷ്ടാസവങ്ങളോ, ബോട്ടിലുകളിൽ വരുന്ന കഷായമോ ഉപയോഗിക്കുന്നത് ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശമില്ലാതെ പാടില്ല. അതും അസിഡിറ്റി യെ വർദ്ധിപ്പിക്കാം.

ശീലിച്ച സമയത്ത് ഭക്ഷണം മുടങ്ങാതെ കഴിക്കണം. അതും വിശപ്പിനനുസരിച്ച് മതി. ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളം കുടിക്കരുത്. എന്നാൽ, ഇടയ്ക്കിടെ കുറേശ്ശെ വെള്ളം ആവശ്യമെങ്കിൽ കുടിക്കാം.

നറുനീണ്ടി, പതിമുകം, രാമച്ചം...

ദഹനത്തിന് സഹായകമായ ചുക്ക്, ജീരകം, അയമോദകം ഇവയിട്ട് തിളപ്പിച്ച വെള്ളമാണ് കുടിക്കേണ്ടത്. ആഹാരത്തിനൊപ്പമല്ലാതെ വെള്ളം കുടിക്കുമ്പോഴും പരമാവധി മൂന്നു കവിൾ മതിയാകും. ഒരുതവണ ഏകദേശം 100 മില്ലി വരെ മതിയാകും. ഇതിനായി നറുനീണ്ടി, പതിമുകം, രാമച്ചം ഇവയിട്ട് തിളപ്പിച്ചാറിയ വെള്ളമോ, ശുദ്ധജലമോ, മോരോ, ജ്യൂസോ ഉപയോഗിക്കാം. എന്നാൽ ഭക്ഷണത്തിനൊപ്പമോ, ഒന്നരമണിക്കൂറിനുള്ളിലോ തണുത്തവെള്ളം, ഐസ്ക്രീം, പാൽ, ഫ്രൂട്ട് സാലഡ്, കരിക്കിൻ വെള്ളം ഇവ ഉപയോഗിക്കുന്നത് നല്ലതല്ല. ഇവ
ആഹാരത്തോടൊപ്പമല്ലാതെയും മോരും കുടിക്കാൻ നല്ലതാണ്. ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ചേർത്ത പുളിയില്ലാത്ത മോര് ദഹനത്തെ വർദ്ധിപ്പിക്കുന്നു. എന്നാൽ തൈര് അത്ര നല്ലതല്ല.

അരിയാഹാരമോ, അരി അരച്ചുണ്ടാക്കിയ ആഹാരമോ കഴിക്കുമ്പോൾ കൂടെ ചെറിയ ചൂടുവെള്ളം തന്നെ കുടിക്കണം. എണ്ണ ചേർന്നവ കഴിച്ചിട്ട് ധാരാളം വെള്ളം കുടിക്കരുത്. പ്രത്യേകിച്ചും തണുത്തവെള്ളം. ആവശ്യമെങ്കിൽ അല്പാല്പമായി ചൂട് വെള്ളം കുടിക്കാം.

ആവിയിൽ പുഴുങ്ങുന്ന അട, പുട്ട്, ഇടിയപ്പം എന്നിവ നല്ലത്. എന്നാൽ, ഉഴുന്ന് ചേർന്ന ഇഡ്ഡലി ദഹിക്കൽ അത്ര എളുപ്പമല്ല. രാവിലെ 9 മണിക്ക് മുമ്പും ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പും രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പും ആഹാരം കഴിക്കണം. അവ എളുപ്പം ദഹിക്കുന്നവയായിരിക്കണം. ദഹിക്കാൻ പ്രയാസമുള്ള ബിരിയാണിയും ഫ്രൈഡ് റൈസും പൊറോട്ടയും അളവ് കുറച്ചേ കഴിക്കാവൂ. രാത്രിയിൽ പ്രത്യേകിച്ചും. ഉപയോഗിച്ച് പരിചയമില്ലാത്ത ആഹാരമാണെങ്കിൽ അല്പം മാത്രം കഴിക്കുക.

ഭക്ഷണം കഴിച്ച ഉടൻ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. എന്നാൽ കുറച്ചുനേരം നടക്കാം. അത് വേഗത്തിൽ പാടില്ല. ക്ഷീണം തോന്നിയാൽ ചെറുതായൊന്ന് മയങ്ങാം. അത് അര മണിക്കൂറിൽ കൂടരുത്.

പലതരം മാംസങ്ങൾ, മാംസവും മീനും, പാലും മീനും, പാലും പഴവും, മാംസവും തൈരും, അച്ചാറും മീനും തുടങ്ങിയ വിരുദ്ധാഹാരങ്ങൾ ഒരുമിച്ച് കഴിക്കരുത്. ശരിയായ മലശോധന ദിവസവും ഉള്ളവർക്ക് ഒരു പരിധിവരെ അസിഡിറ്റി ഒഴിവാക്കാനാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, ACIDITY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.