SignIn
Kerala Kaumudi Online
Sunday, 29 November 2020 3.29 PM IST

ഇന്ത്യയ്‌ക്കായി ഓസ്‌കാർ നെയ്‌ത ഭാനു അത്തയ്യ, ആരെയും അമ്പരിപ്പിക്കും ജീവിതം

bhanu-athayya

ഇന്ത്യയുടെ ഓസ്കാർ പ്രതിഭ ഭാനു അത്തയ്യ യാത്രയാകുമ്പോൾ മായുന്നത് വസ്ത്രാലങ്കാര മേഖലയിലെ ഒരുകാലഘട്ടം കൂടിയാണ്

'​'​ ​ഇ​തൊ​രു​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ണെ​ന്ന് ​ചി​ന്തി​ക്കു​മ്പോ​ൾ​ ​അ​തീ​വ​ ​സ​ന്തോ​ഷം. ലോ​ക​ത്തി​ന്റെ​ ​ശ്ര​ദ്ധ​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​തി​രി​യാ​ൻ​ ​കാ​ര​ണ​മൊ​രു​ക്കി​യ​ ​സ​ർ​ ​റി​ച്ചാർ​ഡ് ​അ​റ്റ​ൻ​ബ​റോ​യ്‌​ക്ക് ​ന​ന്ദി​ ""​അ​മേ​രി​ക്ക​യി​ലെ​ ​ ​ലോ​സ് ​ഏ​ഞ്ച​ൽ​സ് ​കൗ​ണ്ടി​ ​മ്യൂ​സി​ക് ​സെ​ന്റ​റി​ലെ​ ​ഡോ​റോ​ത്തി​ ​കാ​ന്റ​ല​ർ​ ​പ​വ​ലി​യ​നി​ൽ​ 1983​ലെ​ ​ഓ​സ്‌​കാ​ർ​ ​വേ​ദി​യി​ൽ​ ​ആ​ദ്യ​മാ​യി​ ​മുഴങ്ങിയ​ ​ഇ​ന്ത്യ​ൻ​ ​ദേ​ശീ​യ​ഗാ​ന​ത്തി​ന്റെ​ ​ബാ​ക്ഗ്രൗ​ണ്ട് ​സ്‌​കോ​റി​ൽ​ ​ഉ​യ​ർ​ന്നു​കേ​ട്ട​ ​വാ​ക്കു​ക​ളാ​ണി​ത്.​ ​വസ്ത്രാലങ്കാരിക ​ ​മ​ഹാ​രാ​ഷ്ട്ര​ക്കാ​രി​ ​ഭാ​നു​ ​അ​ത്ത​യ്യയിലൂടെ ലോ​ക​ത്തി​ന്റെ​ ​ശ്ര​ദ്ധ​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​തി​രി​ഞ്ഞ​ ​സു​വ​ർ​ണ​നി​മി​ഷം.
അ​ങ്ങ​നെ​ ​ഭാ​നു​വി​ന്റെ​ ​കൈ​ ​പി​ടി​ച്ച് ​ആ​ദ്യ​മാ​യി​ ​ഓ​സ്‌​കാ​ർ​ ​സ്വ​ർ​ണ്ണ​പ്ര​തി​മ​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​എ​ത്തി.​ ​ലൂ​യി​സ് ​ഫി​ഷ​റി​ന്റെ​ ​'​ദി​ ​ലൈ​ഫ് ​ഒ​ഫ് ​മ​ഹാ​ത്മാ​ഗാ​ന്ധി​"​ ​എ​ന്ന​ ​പു​സ്‌​ത​ക​ത്തെ​ ​ആ​ധാ​ര​മാ​ക്കി​ ​ബ്രി​ട്ടീ​ഷ് ​സം​വി​ധാ​യ​ക​ൻ​ ​റി​ച്ചാ​ർ​ഡ് ​അ​റ്റ​ൻ​ബ​റോ​ ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ ​'​ഗാ​ന്ധി​"ചി​ത്ര​മാ​യി​രു​ന്നു​ ​ച​രി​ത്ര​ത്തി​ലേ​ക്ക് ​വ​ഴി​ ​തെ​ളി​ച്ച​ത്.​ ​ത​ന്റെ​ ​ജീ​വി​ത​ത്തി​ന്റെ​ ​ന​ല്ലൊ​രു​ ​പാ​തി​യും​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യെ​ ​ഒരുക്കാ​ൻ​ ​മാ​റ്റി​വ​ച്ച​ ​ഭാ​നു​ ​അ​ത്ത​യ്യ​ ​തൊ​ണ്ണൂ​റ്റി​യൊ​ന്നാം​ ​വ​യ​സി​ൽ​ ​വി​ട​പ​റ​യു​മ്പോ​ൾ,​ ​ആ​ ​വി​ട​പ​റ​ച്ചി​ൽ​ ​വ​ലി​യൊ​രു​ ​ശൂ​ന്യ​ത​‌​യ്‌​ക്ക് ​കൂ​ടി​ ​ക​ള​മൊ​രു​ക്കു​ക​യാ​ണ് ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ.

ചി​ത്ര​കാ​രി​യാ​യി​രു​ന്ന​ ​ഭാ​നു

ചി​ത്ര​കാ​ര​നും​ ​ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ​ ​അ​ന്നാ​സാ​ഹി​ബ് ​രാ​ജോ​പാ​ദ്ധ്യ​യു​ടെ​യും​ ​ശാ​ന്താ​ഭാ​യി​യു​ടെ​യും​ ​ഏ​ഴ് ​മ​ക്ക​ളി​ൽ​ ​ഒ​രു​വ​ളാ​യി​ 1929​ ​ഏ​പ്രി​ൽ​ 28​ ​ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​കോ​ലാ​പ്പൂ​രി​ലാ​യി​രു​ന്നു​ ​ഭാ​നു​മ​തി​ ​രാ​ജോ​പാ​ദ്ധ്യ​യു​ടെ​ ​ജ​ന​നം.​ ​വി​ഖ്യാ​ത​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ​ ​ബാ​ബു​റാ​വു​ ​പെ​യ്ന്റ​റു​ടെ​ ​അ​ടു​ത്ത​യാ​ളാ​യി​രു​ന്നു​ ​രാ​ജോ​പാ​ദ്ധ്യ.​ ​അ​ച്‌​ഛ​നാ​യി​രു​ന്നു​ ​ഭാ​നു​മ​തി​യ്‌​ക്ക് ​കാ​വ​ൽ​വി​ള​ക്കും​ ​ചി​ത്ര​ക​ല​യി​ലെ​ ​ആ​ദ്യ​ ​ഗു​രു​വും.​ ​അ​ച്‌​ഛ​ന്റെ​ ​ആ​ഗ്ര​ഹ​പ്ര​കാ​രം​ ​ബാ​ബു​റാ​വു​ ​പെ​യ്ന്റ​റു​ടെ​ ​സം​വി​ധാ​ന​ത്തി​ൽ​ 1940​ൽ​ ​ഇ​റ​ങ്ങി​യ​ ​'​മോ​ഹി​നി​ ​"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ബാ​ല​താ​ര​മാ​യും​ ​ഭാ​നു​ ​അ​ഭി​ന​യി​ച്ചു.​ ​നി​ന​ച്ചി​രി​ക്കാ​ത്ത​ ​നേ​ര​ത്തെ​ത്തി​യ​ ​​മ​ര​ണം​ ​അ​ച്‌​ഛ​ൻ​ ​രാ​ജോ​പാ​ദ്ധ്യയെ​യും​ ​ക​വ​ർ​ന്നു​ ​മ​ട​ങ്ങു​മ്പോ​ൾ​ ​ഭാ​നു​വി​ന് പത്തു​ ​വ​യ​സ് ​പ്രാ​യം.​ ​അ​ച്‌​ഛ​ൻ​ ​ആ​ഗ്ര​ഹി​ച്ച​ ​വി​ധം​ ​മ​ക​ളു​ടെ​ ​ജീ​വി​തം​ ​വ​ർ​ണാ​ഭ​മാ​ക്കാ​ൻ​ ​അ​മ്മ​ ​ശാ​ന്താ​ഭാ​യി​ ​ആ​ഗ്ര​ഹി​ച്ചു.​ ​സ്ത്രീ​ക​ളെ​ ​​മാറ്റി​ ​നി​റു​ത്തി​യി​രു​ന്ന​ ​കാ​ല​ത്ത് ​അ​മ്മ​ ​ത​ന്ന​ ​ക​രു​ത്ത് ​ആ​യു​ധ​മാ​ക്കി​ ​സ്വ​പ്‌​ന​ങ്ങ​ളു​ടെ​ ​ചി​റ​കി​ലേ​റി​ ​ഭാ​നു​ ​മും​ബ​യി​ലെ​ത്തി.​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷ​മാ​യി​രു​ന്നു​ ​അ​ത്.​ ​മും​ബയി​ലെ​ ​ജെ.​ ​ജെ.​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ആ​ർ​ട്‌​സി​ൽ​ ​ചേ​ർ​ന്നു.​ ​മി​ക​ച്ച​ ​ബ​ഹു​മ​തി​ക​ളോ​ടെ​ ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ബി​രു​ദം​ ​നേ​ടി​യ​ ​അ​വ​ർ​ ​സ്വ​ർ​ണ​മെ​ഡ​ലും​ ​ഫെ​ലോ​ഷി​പ്പും​ ​നേ​ടി.​ ​'​ഈ​വ്‌​സ് ​വീ​ക്ക്‌​ലി​" ​ഉ​ൾ​പ്പെ​ടെ​ ​മുംബയി​ലെ​ ​വി​വി​ധ​ ​വ​നി​താ​ ​മാ​സി​ക​ക​ൾ​ക്കാ​യി​ ​ഒ​രു​ ​ഫ്രീ​ലാ​ൻ​സ് ​ഫാ​ഷ​ൻ​ ​ഇ​ല്ല​സ്‌​ട്രേ​റ്റ​റാ​യി​ ​അ​ത്ത​യ്യ​ ​ത​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​ജീ​വി​തം​ ​ആ​രം​ഭി​ച്ചു.​ ​പി​ന്നീ​ട് ​മാ​ഗ​സി​ൻ​ ​എ​ഡി​റ്റ​ർ​ ​ഒ​രു​ ​വ​സ്ത്ര​വ്യാ​പാ​ര​ ​കേ​ന്ദ്രം​ ​(​ബൊ​ട്ടീ​ക്)​ ​തു​റ​ന്ന​പ്പോ​ൾ,​ ​വ​സ്ത്ര​ങ്ങ​ൾ​ ​രൂ​പ​ക​ൽ​പ്പ​ന​ ​ചെ​യ്യാ​നാ​കു​മോ​യെ​ന്ന് ​ഭാ​നു​ ​അ​ത്ത​യ്യ​യോ​ട് ​ചോ​ദി​ച്ചു.​ ​അ​വ​ൾ​ ​ഒ​രു​ ​പ​രീ​ക്ഷ​ണ​ത്തി​നൊ​രു​ങ്ങി.​ ​അ​വി​ടെ​ ​വ​ച്ചാ​ണ് ​വ​സ്ത്ര​ങ്ങ​ൾ​ ​രൂ​പ​ക​ൽ​പ്പ​ന​ ​ചെ​യ്യു​ന്ന​തി​ലു​ള്ള​ ​ത​ന്റെ​ ​അ​തി​ശ​യ​ക​ര​മാ​യ​ ​ക​ഴി​വ് ​അ​വ​ൾ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഒ​രു​ ​ഡി​സൈ​ന​ർ​ ​എ​ന്ന​ ​നി​ല​യി​ലു​ള്ള​ ​വി​ജ​യം​ ​പെ​ട്ടെ​ന്നു​ത​ന്നെ​ ​അ​വ​ളെ​ ​ആ​ ​മേ​ഖ​ല​യി​ലേ​ക്ക് ​ക​ട​ക്കാ​ൻ​ ​പ്രേ​രി​പ്പി​ച്ചു.​ ​ഭാ​നു​ ​ഡി​സൈ​ൻ​ ​ചെ​യ്‌​ത​ ​വ​സ്ത്ര​ങ്ങ​ൾ​ക്ക് ​ആ​വ​ശ്യ​ക്കാ​ർ​ ​ഏ​റി​യ​തോ​ടെ​യാ​ണ് ​സി​നി​മാ​ക്കാ​രു​ടെ​ ​ക​ണ്ണ് ​അ​വ​ളി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ഗു​രു​ ​ദ​ത്താ​ണ് ​ആ​ദ്യ​മാ​യി​ ​ഭാ​നു​വി​നെ​ ​സി​നി​മ​യി​ലേ​ക്ക് ​ക്ഷ​ണി​ക്കു​ന്ന​ത്.​ ​അ​തൊ​രു​ ​തു​ട​ക്ക​മാ​യി​രു​ന്നു.

eee

ഭാ​നു​വി​ന്റെ​ ​വ​സ്ത്ര​ത്തി​ലു​ട​ക്കി​ ​ബോ​ളി​വു​ഡ്

1960​ക​ളു​ടെ​ ​ തു​ട​ക്ക​ത്തി​ലാ​ണ് ​ ഭാ​നു​ ​അ​ത്ത​യ്യ​യു​ടെ​ ​സി​നി​മാ​ ​പ്ര​വേ​ശ​നം.​ ​ന​ടി​മാ​രു​ടെ​ ​മേ​നി​യ​ഴ​ക് ​ആ​സ്വ​ദി​ക്കാ​ൻ​ ​ന​ല്ലൊ​രു​ ​സ​മൂ​ഹം​ ​തി​യ​റ്റു​ക​ളി​ൽ​ ​സീ​റ്റ് ​പി​ടി​ച്ചി​രു​ന്ന​ ​കാ​ലം.​ ​ന​ടി​മാ​രെ​ ​എ​ത്ര​ത്തോ​ളം​ ​ഗ്ലാ​മ​റ​സാ​യി​ ​അ​ഭ്ര​പാ​ളി​ക​ളി​ലെ​ത്തി​ക്കാ​മോ​ ​അ​ത്ര​യും​ ​സി​നി​മ​ ​വി​ജ​യി​ച്ചു​വെ​ന്ന് ​ക​രു​തി​യി​രു​ന്ന​ ​ഒ​രു​ ​പി​ടി​ ​സി​നി​മാ​ക്കാ​രു​ടെ​ ​ഇ​ട​യി​ലേ​ക്കാ​ണ് ​വ​സ്ത്രാ​ല​ങ്കാ​രി​ക​യാ​യി​ ​ഭാ​നു​ ​അ​ത്ത​യ്യ​ ​ക​ട​ന്നെ​ത്തു​ന്ന​ത്.​ ​'​ഡ​യ​റ​ക്‌​ട​റും​ ​സെ​റ്റ് ​ഡി​സൈ​ന​റും​ ​കൂ​ടി​ ​വ​സ്ത്ര​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്കും.​ ​അ​ത് ​ന​ടീ​ ​ന​ട​ന്മാ​രു​ടെ​ ​പാ​ക​ത്തി​ന് ​ത​യ്യ​ൽ​ക്കാ​രെ​ ​കൊ​ണ്ട് ​ത​യ്പ്പി​ക്കു​ക​യോ​ ​ക​ട​ക​ളി​ൽ​ ​നി​ന്ന് ​വാ​ങ്ങി​ക്കു​ക​യോ​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​താ​ൻ​ ​ക​ണ്ട​ ​ആ​ദ്യ​ ​സി​നി​മാ​ ​സെ​റ്റു​ക​ളി​ലെ​ ​കാ​ഴ്‌​ച​"-​ ​ഒ​രി​ക്ക​ൽ​ ​ഭാ​നു​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഭാ​നു​വി​ന്റെ​ ​വ​ര​വോ​ടെ​ ​ബോ​ളി​വു​ഡ് ​കെ​ട്ടി​ലും​ ​മ​ട്ടി​ലും​ ​ന​ട​പ്പി​ലും​ ​മാ​റി.​ 1950​ ​മു​ത​ൽ​ 2000​ ​വ​രെ​ ​ബോ​ളി​വു​ഡി​ലെ​ ​മി​ക​ച്ച​ ​സി​നി​മ​ക​ൾ​ ​എ​ന്തു​ടു​ത്ത് ​അ​ഭ്ര​പാ​ളി​യി​ലെ​ത്ത​ണ​മെ​ന്ന് ​ഭാ​നു​ ​തീ​രു​മാ​നി​ക്കു​ന്നി​ട​ത്തേ​ക്ക് ​കാ​ലം​ സഞ്ചരിച്ചു.​ ​ബി​ഗ് ​സ്‌​ക്രീ​നി​ൽ​ ​നി​റ​യു​ന്ന​ ​ഭാ​നു​വി​ന്റെ​ ​ഡി​സൈ​നു​ക​ൾ​ ​അ​തേ​ ​പ​ടി​ ​പ​ക​ർ​ത്താ​ൻ​ ​അ​ക്കാ​ല​ത്തെ​ ​സ്ത്രീ​ക​ൾ​ ​ചി​ല്ല​റ​യൊ​ന്നു​മ​ല്ല​ ​ത​യ്യ​ൽ​ക്കാ​ര​ന്മാ​ർ​ക്ക് ​ത​ല​വേ​ദ​ന​യു​ണ്ടാ​ക്കി​യ​ത്.​ ​നൂ​റോ​ളം​ ​സി​നി​മ​ക​ൾ​ക്ക് ​ഭാ​നു​ ​വ​സ്ത്ര​ങ്ങ​ൾ​ ​നെ​യ്‌​തു.​ ​ല​ഗാ​ൻ​ ​അ​ട​ക്കം​ ​ബോ​ക്‌​സ് ​ഓ​ഫീ​സ് ​ഹി​റ്റു​ക​ൾ.​ ​കൊ​മേ​ഷ്യ​ൽ​ ​കം​ ​ആ​ർ​ട്ട് ​സി​നി​മ​ക​ളാ​യി​രു​ന്നു​ ​ഭാ​നു​വി​ന് ​ഇ​ഷ്ടം.

തു​ട​ക്കം​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി

1972​ൽ​ ​കോ​ൺ​റാ​ഡ് ​റൂ​ക്‌​സ് ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ ​സി​ദ്ധാ​ർ​ത്ഥ​ ​എ​ന്ന​ ​ഇം​ഗ്ലീ​ഷ് ​ചി​ത്ര​ത്തി​ൽ​ ​വ​സ്ത്രാ​ല​ങ്കാ​രി​ക​യാ​​യി​രു​ന്നു​ ​ഭാ​നു.​ ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​യാ​യ​ ​സി​മി​ ​ഗ​രേ​വാ​ളും​ ​ഭാ​നു​വും​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.​ ​ഗാ​ന്ധി​യെ​ന്ന​ ​ചി​ത്ര​ത്തി​നാ​യി​ ​അ​റ്റ​ൻ​ബ​റോ​ ​വേ​ഷം​ ​അ​ന്വേ​ഷി​ച്ച​പ്പോ​ൾ​ ​ആ​ദ്യം​ ​കേ​ട്ട​ ​പേ​രും​ ​ഭാ​നു​വി​ന്റെ​താ​യി​രു​ന്നു.​ ​മുംബയ് ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​ഗാ​ന്ധി​ ​കാ​സ്റ്റിം​ഗ് ​ഡ​യ​റ​ക്‌​ട​ർ​ ​ഡോ​ളി​ ​താ​ക്കൂ​ർ,​​​ ​ഭാ​നു​ ​അ​ത്ത​യ്യ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ടാ​ൻ​ ​സി​മി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​ക്കാ​ല​ത്ത് ​ഭാ​നു​വി​ന് ​സ്വ​ന്ത​മാ​യി​ ​ഒ​രു​ ​ടെ​ലി​ഫോ​ൺ​ ​പോ​ലു​മി​ല്ല.​ ​സി​മി​ ​ഭാ​നു​വി​നെ​ ​തേ​ടി​ ​വ​ർ​ക്ക് ​ഷോ​പ്പി​ൽ​ ​എ​ത്തി.​ ​കാ​ര്യം​ ​ധ​രി​പ്പി​ച്ചു.​ ​'എ​നി​ക്ക് ​ഇ​ത്ര​യും​ ​വ​ലി​യ​ ​സി​നി​മ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മോ?"​ ​എ​ന്നാ​യി​രു​ന്നു​ ​ഭാ​നു​വി​ന്റെ​ ​ആ​ദ്യ​ ​പ്ര​തി​ക​ര​ണം.​ ​സി​മി​ ​അ​വ​രു​ടെ​ ​ഇ​രു​തോ​ളു​ക​ളി​ലും​ ​പി​ടി​ച്ചു​കൊ​ണ്ടു​പ​റ​ഞ്ഞു:​ ​'​നി​ങ്ങ​ളു​ടെ​ ​ക​ഴി​വു​ക​ൾ​ ​കാ​ണി​ക്കാ​നു​ള്ള​ ​മി​ക​ച്ച​ ​അ​വ​സ​ര​വു​മാ​ണ്. ​ ​വി​ട്ടു​ക​ള​യ​രു​തെ​ന്നു​ള്ള​ ​സി​നി​മ​യു​ടെ​ ​ഊ​ർ​ജം​ ​പ​ക​ര​ലി​ൽ​ ​ഭാ​നു​ ​സി​നി​മ​യ്‌​ക്കാ​യി​ ​ഒ​രു​ങ്ങി.​ ​സെ​പ്‌​തം​ബ​ർ​ ​ആ​ദ്യം​ ​മു​ത​ൽ​ ​ഡ​ൽ​ഹി​യി​ലെ​ ​അ​ശോ​ക​ ​ഹോ​ട്ട​ലി​ൽ​ ​ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ ​ടീ​മി​ൽ​ ​ചേ​രാ​ൻ​ ​റി​ച്ചാ​ർ​ഡ് ​ഭാ​നു​വി​നോ​ട് ​പ​റ​ഞ്ഞു.​ 1980​ ​ചി​ത്ര​ത്തി​ന്റെ​ ​പ​ണി​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​അ​ന്നു​ ​മു​ത​ൽ,​ ​ഓ​രോ​ ​വ​സ്ത്ര​വും​ ​എ​ങ്ങ​നെ​യി​രി​ക്ക​ണം,​ ​അ​തി​ന് ​ആ​വ​ശ്യ​മാ​യ​ത് ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​പൂ​ർ​ണ​ ​സ്വാ​ത​ന്ത്ര്യ​വും​ ​ഉ​ത്ത​ര​വാ​ദി​ത്ത​വും​ ​ഭാ​നു​വി​ന്റേ​താ​യി.​ ​ജോ​ർ​ജ് ​ലൂ​ക്കാ​സി​ന്റെ​ ​ക​ൾ​ട്ട് ​ക്ലാ​സി​ക് ​സ്റ്റാ​ർ​ ​വാ​ർ​സി​ന്റെ​ ​ഓ​സ്‌​കാ​ർ​ ​ജേ​താ​വാ​യ​ ​കോ​സ്റ്റ്യൂം​ ​ഡി​സൈ​ന​ർ​ ​ജോ​ൺ​ ​മൊ​ള്ളോ​യു​മാ​യി​ ​കോ​സ്റ്റ്യൂം​ ​വി​ഭാ​ഗം​ ​പ​ങ്കി​ടു​ന്ന​ ​ഒ​രേ​യൊ​രു​ ​ഇ​ന്ത്യ​ൻ​ ​മേ​ധാ​വി​ ​ഭാ​നു​ ​അ​ത്ത​യ്യ​യാ​യി​രു​ന്നു.​ ​എ​ല്ലാ​ ​ഇ​ന്ത്യ​ൻ​ ​വ​സ്ത്ര​ങ്ങ​ളും​ ​അ​വ​ർ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​മ്പോ​ൾ​ ​മൊ​ള്ളോ​ ​ബ്രി​ട്ടീ​ഷ് ​വ​സ്ത്ര​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്‌​തു.1982​ ​ന​വം​ബ​ർ​ 30​ന് ​ഗാ​ന്ധി​ ​ബി​ഗ് ​സ്‌​ക്രീ​നി​ലെ​ത്തി.​ 1983​ൽ​ ​എ​ട്ട് ​ഓ​സ്‌​ക​ർ​ ​പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് ​'​ഗാ​ന്ധി​"​സി​നി​മ​ ​നേ​ടി​യ​ത്.​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നു​ള്ള​ ​പു​ര​സ്‌​കാ​രം​ ​ആ​റ്റ​ൻ​ബ​റോ​യും​ ​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​പു​ര​സ്‌​കാ​രം​ ​ബെ​ൻ​ ​കി​ങ്സ‌്ലി​യ്‌​ക്കും​ ​ല​ഭി​ച്ചു.​ ​അ​തി​നു​പു​റ​മേ​ ​മി​ക​ച്ച​ ​ചി​ത്രം,​ ​തി​ര​ക്ക​ഥ,​ ​എ​ഡി​റ്റിം​ഗ്,​ ​ക​ലാ​സം​വി​ധാ​നം,​ ​ഛാ​യാ​ഗ്ര​ഹ​ണം,​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​എ​ന്നീ​ ​പു​ര​സ്‌​കാ​ര​ങ്ങ​ളും​ ​ല​ഭി​ച്ചു.​ ​ഭാ​നു​ ​അ​ത്ത​യ്യ​യു​ടെ​ ​ആ​ർ​ട്ട് ​ഒ​ഫ് ​കോ​സ്റ്റ്യൂം​ ​ഡി​സൈ​ൻ​ ​എ​ന്ന​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ഒ​രു​ ​പു​സ്‌​ത​കം​ 2010​ ​മാ​ർ​ച്ചി​ൽ​ ​ഹാ​ർ​പ്പ​ർ​ ​കോ​ളി​ൻ​സ് ​പു​റ​ത്തി​റ​ക്കി.​ ​റി​ച്ചാ​ർ​ഡ് ​ആ​റ്റ​ൻ​ബ​റോ​യാ​ണ് ​ആ​ ​പു​സ്‌​ത​ക​ത്തി​ന് ​ആ​മു​ഖ​മെ​ഴു​തി​യ​ത്.

ട്യൂ​മ​റി​ന്റെ​ ​രൂ​പ​ത്തി​ലെ​ത്തി​യ​ ​മ​ര​ണം

2012​ൽ​ ​ബ്രെ​യി​ൻ​ ​ട്യൂ​മ​ർ​ ​രോ​ഗം​ ​ബാ​ധി​ച്ചെ​ങ്കി​ലും​ 2015​ൽ​ ​സ്‌​ട്രോ​ക്ക് ​വ​ന്ന് ​പൂ​ർ​ണ്ണ​മാ​യും​ ​ശ​യ്യാ​വ​ലം​ബി​യാ​കും​ ​വ​രെ​ ​ഭാ​നു​ ​വ​സ്ത്ര​ങ്ങ​ളു​ടെ​ ​ലോ​ക​ത്ത് ​ത​ന്നെ​യാ​യി​രു​ന്നു​ ​ഏ​റെ​നേ​ര​വും.​ 2015​ൽ​ ​നാ​ഗ​രി​ക് ​എ​ന്ന​ ​ചി​ത്ര​ത്തി​നാ​ണ് ​അ​വ​സാ​ന​മാ​യി​ ​ഭാ​നു​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​ന​ട​ത്തി​യ​ത്.​ ​സ​ത്യേ​ന്ദ്ര​ ​അ​ത്ത​യ്യ​യാ​ണ് ​ഭ​ർ​ത്താ​വ്.​ ​രാ​ധി​ക​ ​ഗു​പ്‌​ത​ ​മ​ക​ളും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, BHANU ATHAYYA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.