SignIn
Kerala Kaumudi Online
Thursday, 03 December 2020 3.38 PM IST

ലൈസൻസില്ലാതെ വീട്ടിലുണ്ടാക്കുന്ന കേക്കും ബിരിയാണിയും വിൽക്കരുത്; പിടി വീണാൽ കാത്തിരിക്കുന്നത് വമ്പൻ പിഴയും ജയിൽ ശിക്ഷയും

cake

തിരുവനന്തപുരം: കൊവിഡ് വരുമാന മാർ‌ഗങ്ങളെല്ലാം അടഞ്ഞപ്പോൾ ലോക്ക്ഡൗണിലായത് പലരുടേയും ജീവിതമാണ്. അൺലോക്കിലേക്ക് രാജ്യം കടന്നെങ്കിലും കൊവിഡിന് മുമ്പുളള ജീവിതം തിരിച്ചുപിടിക്കാൻ മഹാഭൂരിപക്ഷത്തിനും സാധിച്ചിട്ടില്ല. അങ്ങനെയിരിക്കെയാണ് ബിരിയാണിയും കേക്കും മറ്റ് ഭക്ഷ്യവസ്‌തുക്കളുമെല്ലാം വീട്ടിലുണ്ടാക്കി വിൽക്കാനുളള ശ്രമം പലരും തുടങ്ങിയത്. എന്നാൽ അങ്ങനെ വെറുതെ ഭക്ഷ്യവസ്‌തുക്കൾ ഉണ്ടാക്കിവയ്‌ക്കുന്നവർ സൂക്ഷിച്ചേ മതിയാകൂ.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ വിൽപ്പന നടത്തിയാൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ നിർദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യ യൂണിറ്റുകൾക്ക് അനുമതി നൽകുന്നത്. 2011ഓഗസ്റ്റ് അഞ്ചിനാണ് ഇതുസംബന്ധിച്ച നിയമം നിലവിൽ വന്നതെങ്കിലും പലരും മനസിലാക്കി തുടങ്ങുന്നത് ഈ കൊവിഡ് കാലത്താണ്.

മായം ചേർത്ത ആഹാരം വിൽപ്പന നടത്തിയാൽ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ചായിരിക്കും ജയിൽ ശിക്ഷയും പിഴയും. ലേബൽ ഇല്ലാതെ വിൽപ്പന നടത്തിയാൽ മൂന്ന് ലക്ഷം രൂപ പിഴ ഈടാക്കും. അതുപോലെ ഗുണമേന്മയില്ലാതെ വിൽപ്പന നടത്തിയാൽ അഞ്ച് ലക്ഷം രൂപയാണ് പിഴ.

സംസ്ഥാനത്ത് മാർച്ചിനുശേഷം 2300 രജിസ്ട്രേഷനാണ് നടന്നത്. എന്നാൽ ഇപ്പോഴും ലൈസൻസും രജിസ്ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. പലർക്കും നിയമത്തെക്കുറിച്ച് ധാരണയില്ല. വീട്ടിലുണ്ടാക്കുന്ന സാധനങ്ങൾ വിറ്റാൽ എന്താണ് പ്രശ്‌നമെന്നാണ് പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരോട് പലരും ചോദിക്കുന്നത്. എന്നാൽ അങ്ങനെ നിസാരമായ കാര്യമല്ലിത് എന്നു വേണം ആദ്യം മനസിലാക്കേണ്ടത്.

രജി‌സ്ട്രേഷന് വേണ്ടിയുളള നടപടിക്രമങ്ങൾ അനായാസം നടത്താൻ സാധിക്കും. ഫോട്ടോ ഐ.ഡി, ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്‌ത് രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഉപയോഗിക്കുന്ന വെളളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിർമാതാവിനാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസിൽ നിന്നാണ് ലൈസൻസും രജിസ്ട്രേഷനും നൽകുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാൽ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.

പന്ത്രണ്ട് ലക്ഷം രൂപയ്‌ക്ക് മുകളിൽ കച്ചവടം ഉണ്ടെങ്കിൽ ലൈസൻസ് നിർബന്ധമാണ്. അതിനു താഴെയാണെങ്കിൽ രജിസ്ട്രേഷൻ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA CAKE, KAPPA BIRIYANI, HOUSE MADE FOODS, CAKE, BIRIYANI;, LICENESE, FOOD DEPARTMENT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.