SignIn
Kerala Kaumudi Online
Wednesday, 25 November 2020 8.45 AM IST

സലിമേട്ടനോട് ഹൃദയത്തിൽ തൊട്ട് മാപ്പ് ചോദിക്കുന്നു : ജ്യോതികൃഷ്‌ണയുടെ വികാരനിർഭരമായ കുറിപ്പ്

s

പല തരം ചലഞ്ചുകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാലിപ്പോഴിതാ പുതിയൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടി ജ്യോതികൃഷ്‌ണ. പറയാതിരുന്ന, അല്ലെങ്കിൽ ഈഗോ കാരണം ഉള്ളിലൊതുക്കിയ സോറികൾ തുറന്നു പറയാനാണ് താരം ആവശ്യപ്പെടുന്നത്.

' നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാർ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്. 2013ൽ മൂന്നാം നാൾ ഞായറാഴ്‌ചയുടെ സെറ്റിൽ വച്ച് ഞാനും സലീമേട്ടനും തമ്മിൽ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്‌മ കൊണ്ടാണ് അത് സംഭവിച്ചത്. ചെറിയൊരു കാര്യത്തിൽ തുടങ്ങിയതാണ്. നല്ല രീതിയിലുള്ള വഴക്കായി മാറി. വഴക്കുണ്ടായ ശേഷം ഞങ്ങൾ പരസ്‌പരം മിണ്ടിയിട്ടില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സലിം കുമാർ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല. അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഞാൻ ചെയ്‌തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്‌തത് ശരിയായില്ല എന്ന്. പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോൾ എനിക്കു സ്വയം പുച്‌ഛം തോന്നുന്നു. എന്നാൽ പിന്നീട് സലീമേട്ടൻ വളിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാൻ പറ്റിയിരുന്നില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ ക്ഷമ ചോദിക്കുന്നു.' ജ്യോതികൃഷ്‌ണ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY, CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.